കൊട്ടിയൂർ പീഡനം: റോബിൻ വടക്കുംചേരിക്ക് 20 വർഷം കഠിന തടവ്

ത​ല​ശേ​രി: കൊ​ട്ടി​യൂ​രി​ലെ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഗ​ര്‍​ഭി​ണി​യാ​ക്കി​യ കേ​സി​ല്‍ ഒന്നാംപ്രതി വ​യ​നാ​ട് ന​ട​വ​യ​ല്‍ വ​ട​ക്കും​ചേ​രി​യി​ല്‍ ഹൗ​സി​ല്‍ ഫാ. റോ​ബി​ന്‍ മാ​ത്യുവിന് 20 വർഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും. ത​ല​ശേ​രി അ​ഡീ​ഷ​ന​ല്‍ ജി​ല്ലാ സെ​ഷ​ന്‍​സ് (ഒ​ന്ന്) ജ​ഡ്ജി പി.​എ​ന്‍.​വി​നോ​ദാണ് കേസിൽ വിധി പറഞ്ഞത്.

പ്രതിക്കെതിരേ പ്രോസിക്യൂഷൻ ചുമത്തിയ മൂന്ന് കുറ്റവും ഗൗരവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. മൂന്ന് കുറ്റത്തിനും ഓരോ ലക്ഷം രൂപ വീതമാണ് കോടതി പിഴ ചുമത്തിയിരിക്കുന്നത്. പിഴയായി ലഭിക്കുന്ന തുകയിൽ നിന്നും 1.5 ലക്ഷം രൂപ ഇരയ്ക്ക് നൽകണമെന്നും കോടതി വിധിച്ചു.

കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ സാക്ഷിമൊഴി നൽകിയ പെൺകുട്ടിയുടെ മാതാപിതാക്കൾക്കെതിരേ നടപടി വേണമെന്നും കോടതി നിരീക്ഷിച്ചു. ഇരയായ പെൺകുട്ടിയുടെ സംരക്ഷണ ചുമതല ലീഗൽ സർവീസ് അഥോറിറ്റിക്കായിരിക്കുമെന്നും കോടതി വിധിച്ചു.

കേസിലെ മ​റ്റ് ആ​റു പ്ര​തി​ക​ളെ കോ​ട​തി കു​റ്റ​ക്കാ​ര​ല്ലെ​ന്ന് ക​ണ്ട് വെ​റു​തെ​വി​ട്ടു. അ​മ്മ​യു​ടെ​യും കു​ട്ടി​യു​ടെ​യും സം​ര​ക്ഷ​ണം ഏ​റ്റെ​ടു​ത്തു​കൊ​ള്ളാ​മെ​ന്നും അ​തി​നാ​ൽ ശി​ക്ഷ​യി​ൽ ഇ​ള​വു ​ന​ൽ​ക​ണ​മെ​ന്നും റോ​ബി​ൻ കോ​ട​തി​യോ​ട് അ​പേ​ക്ഷി​ച്ചിരുന്നു.

ര​ണ്ടാം​പ്ര​തി കൊ​ട്ടി​യൂ​ര്‍ പാ​ലു​കാ​ച്ചി നെ​ല്ലി​യാ​നി​യി​ല്‍ ഹൗ​സി​ല്‍ ത​ങ്ക​മ്മ എ​ന്ന അ​ന്ന​മ്മ (54), ആ​റ് മു​ത​ല്‍ 10 വരെ പ്ര​തി​ക​ളാ​യ മാ​ന​ന്ത​വാ​ടി തോ​ണി​ച്ചാ​ല്‍ ക്രി​സ്തു​ദാ​സി കേ​ണ്‍​വെ​ന്‍റി​ലെ സി​സ്റ്റ​ർ കൊ​ട്ടി​യൂ​ര്‍ നെ​ല്ലി​യാ​നി​വീ​ട്ടി​ല്‍ ലി​സ്മ​രി​യ എ​ന്ന എ​ല്‍​സി (35), ഏ​ഴാം​പ്ര​തി ഇ​രി​ട്ടി ക​ല്ലു​മു​ട്ടി ക്രി​സ്തു​ദാ​സി കോ​ണ്‍​വെ​ന്‍റി​ലെ സി​സ്റ്റ​ര്‍ അ​നീ​റ്റ (48), മാ​ന​ന്ത​വാ​ടി വൈ​ത്തി​രി ഹോ​ളി ഇ​ന്‍​ഫ​ന്‍റ് മേ​രി ഫൗ​ണ്ടിം​ഗ് ഹോ​മി​ലെ സി​സ്റ്റ​ര്‍ പാ​ലാ മീ​ന​ച്ചി​ല്‍ ന​ന്തി​ക്കാ​ട്ട്ഹൗ​സി​ല്‍ ഒ​ഫീ​ലി​യ (73), കൊ​ള​വ​യ​ല്‍ സെ​ന്‍റ് ജോ​ര്‍​ജ് പ​ള്ളി വി​കാ​രി​യും ശി​ശു​ക്ഷേ​മ​സ​മി​തി മു​ന്‍ ചെ​യ​ര്‍​മാ​നു​മാ​യ കോ​ഴി​ക്കോ​ട് പെ​രു​വ​ണ്ണാ​മു​ഴി ചെ​മ്പ​നോ​ട തേ​ര​കം ഹൗ​സി​ല്‍ അ​ഡ്വ. തോ​മ​സ് ജോ​സ​ഫ് തേ​ര​കം (68), വ​യ​നാ​ട് ശി​ശു​ക്ഷേ​മ​സ​മി​തി അം​ഗ​വും ക​ല്‍​പ്പ​റ്റ​യി​ലെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റു​മാ​യ ഇ​ടു​ക്കി മൂ​ല​മ​റ്റം ക​ള​പ്പു​ര​യി​ല്‍ ഹൗ​സി​ല്‍ സി​സ്റ്റ​ര്‍ ബെ​റ്റി ജോ​സ് എ​ന്ന അ​ച്ചാ​മ്മ ജോ​സഫ് (71) എ​ന്നി​വ​രെ​യാ​ണ് വെ​റു​തെ​വി​ട്ട​ത്.

ക​മ്പ്യൂ​ട്ട​ര്‍​ പ​ഠ​ന​ത്തി​നാ​യി പ​ള്ളി​മേ​ട​യി​ലെ മു​റി​യി​ല്‍ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്. കാ​ന​ഡ​യി​ലേ​ക്ക് ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച വൈ​ദി​ക​നെ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള വ​ഴി​മ​ധ്യേ​യാ​ണ് പോലീസ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ല​സ്‌​വ​ണ്‍ വി​ദ്യാ​ര്‍​ഥി​നിയാ​യ പ​തി​നേ​ഴു​കാ​രി കൂ​ത്തു​പ​റ​മ്പി​ലെ സ്വ​കാ​ര്യ ​ആ​ശു​പ​ത്രി​യി​ല്‍ 2017 ഫെ​ബ്രു​വ​രി ഏഴിന് ​രാ​വി​ലെ 9.25-നാ​ണ് ആ​ണ്‍​കു​ഞ്ഞി​ന് ജ​ന്മം​ ന​ല്‍​കി​യ​ത്. അ​ന്ന് വൈ​കി​ട്ട് ത​ന്നെ കു​ഞ്ഞി​നെ അ​തീ​വ​ര​ഹ​സ്യ​മാ​യി വൈ​ത്തി​രി​യി​ലെ എ​ച്ച്‌​ഐ​എം ഫൗ​ണ്ടി​ങ്ങ് ഹോ​മി​ലേ​ക്ക് മാ​റ്റി.

2018 ഓ​ഗ​സ്റ്റ് ഒ​ന്നി​നാ​ണ് വി​ചാ​ര​ണ ആ​രം​ഭി​ച്ച​ത്. 38 സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കു​ക​യും 80 രേ​ഖ​ക​ളും ഏ​ഴ്‌​ തൊ​ണ്ടി​മു​ത​ലു​ക​ളും പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്തു. പെ​ണ്‍​കു​ട്ടി​ക്ക് പ്രാ​യ​പൂ​ര്‍​ത്തി​യാ​യെ​ന്നും പ​ര​സ്പ​ര ​സ​മ്മ​ത​ത്തോ​ടെ​യാ​യ​തി​നാ​ല്‍ കു​റ്റ​ക​ര​മ​ല്ലെ​ന്നു​മാ​യി​രു​ന്നു പ്ര​തി​ഭാ​ഗം വാ​ദം. ജു​വ​നൈ​ല്‍ ജ​സ്റ്റി​സ് ആ​ക്ട് 2015 പ്ര​കാ​രം പ്രാ​യം ​തെ​ളി​യി​ക്കാ​നു​ള്ള ജ​ന​ന​ സ​ര്‍​ട്ടി​ഫി​ക്ക​റ്റും സ്‌​കൂ​ള്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റും ലൈ​വ് ബ​ര്‍​ത്ത് സ​ര്‍​ട്ടി​ഫി​ക്ക​റ്റും പ്രോ​സി​ക്യു​ഷ​ന്‍ ഹാ​ജ​രാ​ക്കി.

Related posts