ഒ​​ന്നാ​​മ​​ൻ റോ​​ജ​​ർ ഫെ​​ഡ​​റ​​ർ

പ​​തി​​നാ​​യി​​ര​​ത്തി​​ൽ അ​​ധി​​കം പോ​​യി​​ന്‍റു​​മാ​​യി റോ​​ജ​​ർ ഫെ​​ഡ​​റ​​ർ പു​​രു​​ഷ ടെ​​ന്നീ​​സ് സിം​​ഗി​​ൾ​​സ് ഒ​​ന്നാം റാ​​ങ്കി​​ൽ തു​​ട​​രും. ഇ​​ന്ന​​ലെ പു​​റ​​ത്തു​​വി​​ട്ട എ​​ടി​​പി റേ​​റ്റിം​​ഗ് പ്ര​​കാ​​ര​​മാ​​ണി​​ത്. 10,060 പോ​​യി​​ന്‍റാ​​ണ് സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡ് താ​​ര​​ത്തി​​നു​​ള്ള​​ത്. സ്പെ​​യി​​നി​​ന്‍റെ റാ​​ഫേ​​ൽ ന​​ദാ​​ലാ​​ണ് ര​​ണ്ടാം സ്ഥാ​​ന​​ത്ത്, 9460 പോ​​യി​​ന്‍റ്.

ക്രൊ​​യേ​​ഷ്യ​​യു​​ടെ മ​​രി​​ൻ സി​​ലി​​ച്ചാ​​ണ് മൂ​​ന്നാം സ്ഥാ​​ന​​ത്ത്. ക​​ഴി​​ഞ്ഞ​​മാ​​സ​​മാ​​ണ് ഫെ​​ഡ​​റ​​ർ 2012 ഒ​​ക്ടോ​​ബ​​ർ 29നു​​ശേ​​ഷം ഒ​​ന്നാം റാ​​ങ്കി​​ൽ തി​​രി​​ച്ചെ​​ത്തി​​യ​​ത്. വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ൽ റൊ​​മാ​​നി​​യ​​യു​​ടെ സി​​മോ​​ണ ഹാ​​ലെ​​പ്പാ​​ണ് ഒ​​ന്നാം സ്ഥാ​​ന​​ത്ത്.

7,965 പോ​​യി​​ന്‍റാ​​ണ് ഹാ​​ലെ​​പ്പി​​നു​​ള്ള​​ത്. ഡെ​ന്മാ​​ർ​​ക്കി​​ന്‍റെ കാ​​ര​​ളി​​ൻ വോ​​സ്നി​​യാ​​കി (7,525 പോ​​യി​​ന്‍റ്), സ്പെ​​യി​​നി​​ന്‍റെ ഗാ​​ർ​​ബി​​നെ മു​​ഗു​​രു​​സ (6,175 പോ​​യി​​ന്‍റ്) എ​​ന്നി​​വ​​രാ​​ണ് പി​​ന്നാ​​ലെ​​യു​​ള്ള​​ത്.

Related posts