റൊ​ണാ​ള്‍ഡോ​യ്ക്കു ഗ്ലോ​ബ് സോ​ക്ക​ര്‍ അ​വാ​ര്‍ഡ്

ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍ഡോ​യ്ക്ക് 2018ലെ ​മി​ക​ച്ച ക​ളി​ക്കാ​ര​നു​ള്ള ഗ്ലോ​ബ് സോ​ക്ക​ര്‍ അ​വാ​ര്‍ഡ്. അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​ന്‍റെ ഫ്ര​ഞ്ച് താ​രം ആ​ന്‍ത്വാ​ന്‍ ഗ്രീ​സ്മാ​ന്‍, പാ​രീ സാ​ന്‍ ഷെ​ര്‍മ​യി​ന്‍റെ കൈ​ലി​യ​ന്‍ എം​ബാ​പ്പെ എ​ന്നി​വ​രെ പി​ന്ത​ള്ളി​യാ​ണ് യു​വ​ന്‍റ​സി​ന്‍റെ പോ​ര്‍ച്ചു​ഗീ​സ് താ​രം റൊ​ണാ​ള്‍ഡോ പു​ര​സ്‌​കാ​രം നേ​ടി​യ​ത്. നാ​ലു ത​വ​ണ ഗ്ലോ​ബ് സോ​ക്ക​ര്‍ പു​ര​സ്‌​കാ​രം നേ​ടി​യി​ട്ടു​ള്ള പോ​ര്‍ച്ചു​ഗീ​സ് താ​ര​ത്തി​ന്‍റെ തു​ട​ര്‍ച്ച​യാ​യ മൂ​ന്നാം നേ​ട്ട​മാ​ണിത്.

ഫാ​ന്‍സി​ന്‍റെ അ​വാ​ര്‍ഡും റൊ​ണാ​ള്‍ഡോ​യ്ക്കാ​ണ്. ഫ്രാ​ന്‍സി​നെ ലോ​ക ചാ​മ്പ്യ​ന്മാ​രാ​ക്കി​യ ദി​ദി​യെ ദെ​ഷാം​പ് മി​ക​ച്ച പ​രി​ശീ​ല​ക​നു​ള്ള അ​വാ​ര്‍ഡും ബ്ര​സീ​ലി​ന്‍റെ ഇ​തി​ഹാ​സം റൊ​ണാ​ള്‍ഡോ​യ്ക്ക് പ്ല​യ​ര്‍ ക​രി​യ​ര്‍ അ​വാ​ര്‍ഡും ല​ഭി​ച്ചു.

സി​ന​ദി​ന്‍ സി​ദാ​ന്‍, ഡി​യേ​ഗോ സി​മി​യോ​ണി, യ​ര്‍ഗ​ന്‍ ക്ലോ​പ്, മാ​സി​മി​ല്യാ​നോ അ​ല്ലെ​ഗ്രി എ​ന്നി​വ​രെ പി​ന്ത​ള്ളി​യാ​ണ് ദെ​ഷാം​പ് മി​ക​ച്ച പ​രി​ശീ​ല​ക​നു​ള്ള അ​വാ​ര്‍ഡ് നേ​ടി​യ​ത്. അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​നാ​ണ് മി​ക​ച്ച ക്ല​ബ്ബി​നു​ള്ള അ​വാ​ര്‍ഡ്. മി​ക​ച്ച ഏ​ജ​ന്‍റി​നു​ള്ള അ​വാ​ര്‍ഡ് റൊ​ണാ​ള്‍ഡോ​യു​ടെ ഏ​ജ​ന്‍റ് ഹൊ​ര്‍ഹെ മെ​ന്‍ഡ​സി​നാ​ണ്.

Related posts