റൂ​ണി​യു​ടെ വ​ഴി​യെ മ​ക​നും; 11-ാം വ​യ​സി​ൽ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ൽ

 

ല​ണ്ട​ൻ: ഇം​ഗ്ല​ണ്ടി​ന്‍റെ എ​ക്കാ​ല​ത്തേ​യും മി​ക​ച്ച താ​രം വെ​യ്ൻ റൂ​ണി​യു​ടെ വ​ഴി​യെ മ​ക​നും. 11 വ​യ​സു​കാ​ര​ൻ ക​യി റൂ​ണി പ്ര​ഫ​ണ​ൽ ഫു​ട്ബോ​ളി​ൽ വ​ര​വ് അ​റി​യി​ച്ചു. ക​യി മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡു​മാ​യി ക​രാ​ർ ഒ​പ്പി​ട്ടു.

റൂ​ണി ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം പു​റം​ലോ​ക​ത്തെ അ​റി​യി​ച്ച​ത്. ക​യി മാ​ഞ്ച​സ്റ്റ​റു​മാ​യി ക​രാ​ർ ഒ​പ്പി​ട്ട വി​വ​രം റൂ​ണി ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കു​റി​ച്ചു. അ​ഭി​മാ​ന​ക​ര​മാ​യ ദി​വ​സം. മാ​ൻ യു​ണൈ​റ്റ​ഡി​നാ​യി ക​യി ഒ​പ്പി​ടു​ന്നു. മ​ക​നെ ക​ഠി​നാ​ധ്വാ​നം തു​ട​രു​ക- റൂ​ണി ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ എ​ഴു​തി.

ഇം​ഗ്ല​ണ്ടി​ന്‍റെ മു​ൻ ക്യാ​പ്റ്റ​ൻ കൂ​ടി​യാ​യ റൂ​ണി യു​ണൈ​റ്റ​ഡി​ന്‍റെ എ​ക്കാ​ല​ത്തേ​യും മി​ക​ച്ച ഗോ​ൾ സ്കോ​റ​ർ കൂ​ടി​യാ​ണ്. 559 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 253 ഗോ​ളു​ക​ളാ​ണ് യു​ണൈ​റ്റ​ഡി​നാ​യി റൂ​ണി സ്വ​ന്ത​മാ​ക്കി​യ​ത്.

Related posts

Leave a Comment