റെ​യി​ൽ​വേ സു​ര​ക്ഷ​യ്ക്കാ​യി ഇ​നി ആ​ർ​പി​എ​ഫ് സ്കൂ​ട്ട​ർ നി​രീ​ക്ഷ​ണ​വും

പ​ര​വൂ​ർ: റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലെ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ അ​ത്യാ​ധു​നി​ക​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ചെ​ന്നൈ ഡി​വി​ഷ​നി​ൽ ആ​ർ​പി​എ​ഫ് ഹൈ​ടെ​ക് ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​റു​ക​ൾ അ​വ​ത​രി​പ്പി​ച്ചു. ചെ​ന്നൈ സെ​ൻ​ട്ര​ൽ സ്റ്റേ​ഷ​നി​ലാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ര​ണ്ട് ‘ഇ​ല​ക്‌ട്രിക് ത്രീ ​വീ​ല​ർ മൊ​ബി​ലി​റ്റി സ്കൂ​ട്ട​റു​ക​ൾ’ (ട്രൈ​ക്കു​ക​ൾ) പ​ട്രോ​ളിം​ഗി​നാ​യി വി​ന്യ​സി​ച്ച​ത്.

തി​ര​ക്കേ​റി​യ സ്റ്റേ​ഷ​ൻ പ​രി​സ​ര​ങ്ങ​ളി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വേ​ഗ​ത്തി​ൽ എ​ത്തി​ച്ചേ​രാ​നും ജ​ന​ക്കൂ​ട്ട​ത്തെ ഫ​ല​പ്ര​ദ​മാ​യി നി​യ​ന്ത്രി​ക്കാ​നും ഈ ​സം​വി​ധാ​നം സ​ഹാ​യ​ക​മാ​കും. ഇ​ത് വി​ജ​യ​ക​ര​മാ​ന്ന​ങ്കി​ൽ രാ​ജ്യ​ത്തെ എ​ല്ലാ സോ​ണു​ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കാ​നാ​ണ് റെ​യി​ൽ​വേ മ​ന്ത്രാ​ല​യം ത​ത്വ​ത്തി​ൽ തീ​രു​മാ​നം എ​ടു​ത്തി​ട്ടു​ള്ള​ത്.

  • സ​വി​ശേ​ഷ​ത​ക​ൾ:
    പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​യ ഈ ​ഇ​ല​ക‌്ട്രിക് സ്കൂ​ട്ട​റു​ക​ളി​ൽ സു​ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഒ​ട്ട​ന​വ​ധി സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്:
  • മ​ണി​ക്കൂ​റി​ൽ പ​ര​മാ​വ​ധി 15 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ സ​ഞ്ച​രി​ക്കാം. തി​ര​ക്കേ​റി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലൂ​ടെ സു​ര​ക്ഷി​ത​മാ​യി പ​ട്രോ​ളിം​ഗ് ന​ട​ത്താ​ൻ ഇ​ത് അ​നു​യോ​ജ്യ​മാ​ണ്.
  • സൈ​റ​ൺ, പ​ബ്ലി​ക് അ​ഡ്ര​സ് സി​സ്റ്റം, ജി​പി​എ​സ് ട്രാ​ക്കിം​ഗ്, ആ​ർ​എ​ഫ്ഐ​ഡി ( അ​ധി​ഷ്ഠി​ത ഇ​ഗ്നി​ഷ​ൻ സി​സ്റ്റം എ​ന്നി​വ വാ​ഹ​ന​ത്തി​ൽ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ദീ​ർ​ഘ​ദൂ​ര പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ ന​ട​ന്നു പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന​തി​ലൂ​ടെ​യു​ള്ള ശാ​രീ​രി​ക ക്ഷീ​ണം കു​റ​യ്ക്കാ​നും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഉ​ട​ൻ പ്ര​തി​ക​രി​ക്കാ​നും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഇ​തി​ലൂ​ടെ സാ​ധി​ക്കും.
  • ചെ​ന്നൈ സെ​ൻ​ട്ര​ലി​ലെ വി​ജ​യ​ക​ര​മാ​യ വി​ന്യാ​സ​ത്തി​ന് പി​ന്നാ​ലെ, ഡി​വി​ഷ​നി​ലെ മ​റ്റ് പ്ര​ധാ​ന സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കും ഈ ​സേ​വ​നം ഉ​ട​ൻ ത​ന്നെ വ്യാ​പി​പ്പി​ക്കാ​ൻ ആ​ർ​പി​എ​ഫ് ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്. ചെ​ന്നൈ എ​ഗ്മോ​ർ, താം​ബ​രം, ആ​ര​ക്കോ​ണം, ചെ​ങ്ക​ൽ​പ്പ​ട്ട്, കാ​ട്പാ​ടി, തി​രു​വ​ള്ളൂ​ർ എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ൽ വൈ​കാ​തെ ട്രൈ​ക്ക് സ്കൂ​ട്ട​റു​ക​ൾ എ​ത്തും. ഉ​ത്സ​വ സീ​സ​ണു​ക​ളി​ലെ​യും മ​റ്റ് തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ലെ​യും സു​ര​ക്ഷാ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടാ​ൻ ഈ ​പു​ത്ത​ൻ സാ​ങ്കേ​തി​ക​വി​ദ്യ വ​ലി​യ മു​ത​ൽ​ക്കൂ​ട്ടാ​കു​മെ​ന്നാ​ണ് റെ​യി​ൽ​വേ അ​ധി​കൃ​ത​രു​ടെ പ്ര​തീ​ക്ഷ.

Related posts

Leave a Comment