ഇങ്ങനെ പ്രസവമെടുക്കുന്നത് രണ്ടാം തവണ! റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ യുവതിയുടെ പ്രസവമെടുത്ത് റെയില്‍വേ പോലീസ് ഉദ്യോഗസ്ഥ; സംഭവത്തില്‍ കൗതുകം പൂണ്ട് യാത്രക്കാര്‍

rpf600താനെ: പ്രസവം എപ്പോള്‍ എവിടെവച്ച് വേണമെങ്കിലും നടക്കാം. വിമാനത്തില്‍ വച്ച് പ്രസവിച്ച സംഭവങ്ങള്‍ ലോകത്ത് അപൂര്‍വമല്ലാതായിരിക്കുന്നു. എന്നാല്‍ ഇപ്പോള്‍ വന്നിരിക്കുന്ന പ്രസവ വാര്‍ത്ത റെയില്‍വേസ്റ്റേഷനില്‍ നിന്നുമാണ്. മഹാരാഷ്ട്രയിലെ താനെ സ്റ്റേഷനിലാണ് യുവതിയുടെ സുഖപ്രസവം നടന്നത്. പ്രസവമെടുത്തതാവട്ടെ ആര്‍പിഎഫ് വനിതാ കോണ്‍സ്റ്റബിളും.

പൂര്‍ണ്ണ ഗര്‍ഭിണിയായ മീനാക്ഷി ജാധവ് ഭര്‍ത്താവായ സന്ദേശ് ജാധവിനൊപ്പമാണ് റയില്‍വേ സ്‌റ്റേഷനിലെ പത്താമത്തെ പ്ലാറ്റ്‌ഫോമിലെത്തുന്നത്. ആശുപത്രിയില്‍ ചെന്ന് ഡോക്ടറെ കാണാന്‍ ഘാട്‌കോപറിലേക്കുള്ള ടിക്കറ്റെടുത്ത് പ്ലാറ്റ്‌ഫോമില്‍ കാത്ത് നില്‍ക്കുകയായിരുന്നു യുവതിയും ഭര്‍ത്താവും. വേദന തീവ്രമായതോടെ യാത്രക്കാരിയായ ഒരു നഴ്‌സും കോണ്‍സ്റ്റബിളായ ശോഭാമോട്ടെയും യുവതിയുടെ സഹായത്തിനെത്തുകയായിരുന്നു.

യുവതിയുടെ നിലവിളി കേട്ടാണ് പ്ലാറ്റ്‌ഫോമിലേക്ക് ശോഭ മോട്ടെ ഓടിയെത്തുത്തന്നത്. ഉടന്‍ തന്നെ പുതപ്പുപയോഗിച്ച് മറച്ച് പ്ലാറ്റ്‌ഫോമില്‍ തന്നെപ്രസവിക്കാനുള്ള സൗകര്യം ഇവര്‍ സജ്ജമാക്കി.സഹായത്തിനായി യാത്രക്കാരിയായ നഴ്‌സുമെത്തി. ഇരുവരും സഹായത്തിനെത്തി അധികം താമസിയാതെ തന്നെ പ്രസവം നടന്നു. ഇതിനു മുമ്പ് ഛത്രപതി ശിവജി ടെര്‍മിനലിലും മറ്റൊരു യുവതിയുടെ പ്രസവം ശോഭമോട്ടെ എടുത്തിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും വിമാനക്കമ്പനികള്‍ ചെയ്യുന്നതു പോലെ കുഞ്ഞിന് സൗജന്യയാത്രയൊന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Related posts