മൂന്നുവര്‍ഷത്തെ പ്രണയം! മറിയയുടെ സ്വപ്‌നവും പൂവണിഞ്ഞു; മുല്ലപ്പൂ ചൂടി പട്ടുസാരി അണിഞ്ഞ് വിവാഹിതയായി; മലയാളത്തിന്റെ മരുമകളായി റഷ്യക്കാരി മറിയ

നേ​മം: മ​ല​യാ​ളി​യാ​യ റി​നോ ബാ​ബു​വി​ന് റ​ഷ്യ​ക്കാ​രി മ​റി​യ ക്രി​സ്റ്റി​യാ​ക്കോ ഇ​നി സ്വ​ന്തം. മൂ​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പാ​ണ് ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​യ​ത്. നേ​മം പ്രാ​വ​ച്ച​ന്പ​ലം അ​രി​ക്ക​ട​മു​ക്കി​ലു​ള്ള ദേ​വാ​ദി​ദേ​വ ത്രി​ലോ​കാ​ന​ന്ദ ക്ഷേ​ത്ര​ത്തി​ൽ ഇ​രു​വ​രും ഇ​ന്ന​ലെ വി​വാ​ഹി​ത​രാ​യി. പ്രാ​വ​ച്ച​ന്പ​ലം ബാ​ബു​ഭ​വ​നി​ൽ ബാ​ബു​വി​ന്‍റെ​യും കോ​മ​ള​കു​മാ​രി​യു​ടെ​യും മ​ക​നാ​ണ് റി​നോ ബാ​ബു. ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്ന ല​ളി​ത​മാ​യ ച​ട​ങ്ങു​ക​ളി​ൽ റി​നോ​യു​ടെ അ​ടു​ത്ത ബ​ന്ധു​ക്ക​ൾ മാ​ത്ര​മാ​ണ് പ​ങ്കെ​ടു​ത്ത​ത്. മു​ല്ല​പ്പൂ ചൂ​ടി പ​ട്ടു​സാ​രി അ​ണി​ഞ്ഞാ​ണ് മ​റി​യ ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ​ത് . രാ​വി​ലെ 8.15 നും 8.45 ​നു​മി​ട​യി​ലു​ള്ള മു​ഹൂ​ർ​ത്ത​ത്തി​ൽ താ​ലി​കെ​ട്ടി​യ ശേ​ഷം ഇ​രു​വ​രും തു​ള​സി​മാ​ല പ​ര​സ്പ​രം ക​ഴു​ത്തി​ല​ണി​ഞ്ഞു.

‌ലി​മാ​സോ​ൾ സൈ​പ്ര​സി​ലെ ഒ​രു കോ​ളി​ജ​ൽ എം​ബി​എ പ​ഠ​ന​ത്തി​നാ​യി എ​ത്തി​യ​പ്പോ​ഴാ​ണ് റ​ഷ്യ​ക്കാ​രി​യാ​യ മ​റി​യ ക്രി​സ്റ്റി​യാ​ക്കോ​യു​മാ​യി അ​ടു​പ്പ​ത്തി​ലാ​യ​ത്. മ​റി​യ ബി​ബി​എ പ​ഠി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു. അ​ല്ക​സാ​ണ്ട​റും സ്വ​റ്റ്ലാ​ന​യു​മാ​ണ് മ​റി​യ​യു​ടെ മാ​താ​പി​താ​ക്ക​ൾ. ഹൈ​ന്ദ​വ മാ​താ​ചാ​ര​പ്ര​കാ​രം താ​ലി​ക്കെ​ട്ടി​യാ​ണ് ഇ​രു​വ​രും വി​വാ​ഹി​ത​രാ​യ​ത്. സാ​രി​യു​ടു​ത്ത് കേ​ര​ള​ത്തി​ൽ വ​ച്ച് വി​വാ​ഹി​ത​യാ​ക​ണ​മെ​ന്ന് മ​റി​യ ആ​ഗ്ര​ഹി​ച്ചി​രു​ന്ന​താ​യി റി​നോ പ​റ​ഞ്ഞു. വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ മ​റി​യ​യു​ടെ അ​മ്മ​യും ബ​ന്ധു​വും മാ​ത്ര​മാ​ണ് എ​ത്തി​യ​ത്. അവർ ഉ​ട​നെ മ​ട​ങ്ങും. മ​റി​യ​യും റി​നോ​യും ഇ​നി കു​റ​ച്ചു​നാ​ൾ നാ​ട്ടി​ൽ ​തന്നെ​യു​ണ്ടാ​കും.

Related posts