തീ​ർ​ഥാ​ട​ക​രു​ടെ കു​റ​വ്! അ​ര​വ​ണ, ഉ​ണ്ണി​യ​പ്പം ഉ​ത്പാ​ദ​നം കു​റ​ച്ചു‌; അ​പ്പ​ത്തി​ന്‍റെ ഉ​ത്പാ​ദ​ന​വും ഗ​ണ്യ​മാ​യി കു​റ​ച്ചി​ട്ടു​ണ്ട്

ശ​ബ​രി​മ​ല: തീ​ർ​ഥാ​ട​ന​കാ​ലം ആ​രം​ഭി​ച്ചി​ച്ചി​ട്ട് ആ​ദ്യ​ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നി​ട്ടും തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണ​ത്തി​ൽ വ​ലി​യ കു​റ​വ് അ​നു​ഭ​വ​പ്പെ​ട്ടു.

തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വു​ണ്ടാ​യ​തി​നേ​ത്തു​ട​ർ​ന്ന് അ​ര​വ​ണ​യു​ടെ​യും ഉ​ണ്ണി​യ​പ്പ​ത്തി​ന്‍റെ​യും ഉ​ത്പാ​ദ​ന​വും ദേ​വ​സ്വം ബോ​ർ​ഡ് കു​റ​ച്ചു. പ്ര​തി​ദി​നം ര​ണ്ടു​ല​ക്ഷം അ​ര​വ​ണ ക​ണ്ടെ​യ്ന​റു​ക​ളാ​ണ് ഉ​ത്പാ​ദി​പ്പി​ച്ചി​രു​ന്ന​ത്. ഇ​ത് ഒ​രു ല​ക്ഷ​മാ​യി കു​റ​ച്ചു.

27 ല​ക്ഷം ടി​ൻ അ​ര​വ​ണ ക​രു​ത​ൽ ശേ​ഖ​ര​മാ​യി​ട്ടു​ണ്ട്. അ​പ്പ​ത്തി​ന്‍റെ ഉ​ത്പാ​ദ​ന​വും ഗ​ണ്യ​മാ​യി കു​റ​ച്ചി​ട്ടു​ണ്ട്. തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വ് വ​ന്ന​തി​നാ​ൽ നെ​യ്യ​ഭി​ഷേ​ക​വും കു​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. സ​ന്നി​ധാ​ന​ത്ത് തി​ര​ക്ക് ഇ​ല്ലാ​യി​രു​ന്നി​ട്ടും പോ​ലീ​സ് നി​ല​യ്ക്ക​ലി​ലും പ​ന്പ​യി​ലും തീ​ർ​ഥാ​ട​ക​ർ​ക്ക് ക​ടു​ത്ത നി​യ​ന്ത്ര​ണ​മാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.

നി​ശ്ചി​ത സ​മ​യ​ത്ത് മാ​ത്ര​മാ​ണ് തീ​ർ​ഥാ​ട​ക​രെ സ​ന്നി​ധാ​ന​ത്തേ​ക്ക് അ​യ​ച്ചി​രു​ന്ന​ത്. അ​തി​നി​ടെ ശ​ബ​രി​മ​ല​യി​ൽ പ​ക​ൽ സ​മ​യ​ത്തെ നെ​യ്യ​ഭി​ഷേ​ക​ത്തി​നു​ള്ള സ​മ​യം അ​ര​മ​ണി​ക്കൂ​ർ വ​ർ​ധി​പ്പി​ക്കാ​ൻ ദേ​വ​സ്വം ബോ​ർ​ഡ് തീ​രു​മാ​നി​ച്ചു. പ​ക​ൽ സ​മ​യ​ത്തെ പോ​ലീ​സ് നി​യ​ന്ത്ര​ണ​ത്തി​ന് അ​യ​വ് വ​രു​ത്തി​യ
പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് നെ​യ്യ​ഭി​ഷേ​ക​ത്തി​നു​ള്ള സ​മ​യം വ​ർ​ധി​പ്പി​ച്ച​ത്. ‌

Related posts