ശ​ബ​രി​മ​ല സ്ത്രീ​പ്ര​വേ​ശം! സ്ത്രീകളുടെ വിജയമെന്ന് തൃപ്തി ദേശായി; വി​ധി സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ൻ

മുംബൈ: ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് സാമുഹിക പ്രവർത്തക തൃപ്തി ദേശായി രംഗത്ത്. കോടതി വിധി സ്ത്രീകളുടെ വിജയമാണ്. പഴക്കം ചെന്ന ആചാരങ്ങൾ എപ്പോഴും ശരിയായിരിക്കണമെന്നില്ല. ഉടൻതന്നെ തീയതി പ്രഖ്യാപിച്ച് ശബരിമലയിൽ പ്രവേശിക്കുമെന്നും തൃപ്തി അറിയിച്ചു.

വി​ധി സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ൻ

ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല​യി​ൽ സ്ത്രീ​ക​ൾ​ക്ക് പ്ര​വേ​ശി​ക്കാ​മെ​ന്ന സു​പ്രീം​കോ​ട​തി വി​ധി സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ രേ​ഖാ ശ​ർ​മ്മ. ശ​ബ​രി​മ​ല​യി​ൽ പോ​ക​ണോ വേ​ണ്ട​യോ എ​ന്ന് ഇ​പ്പോ​ൾ സ്ത്രീ​ക​ൾ​ക്ക് തീ​രു​മാ​നി​ക്കാം. വി​ശ്വാ​സ​ത്തി​ന്‍റെ പേ​രി​ൽ നേ​ര​ത്തെ സ്ത്രീ​ക​ളെ വി​ല​ക്കി​യി​രു​ന്നു​വെ​ന്നും രേഖാ ശർമ്മ പ​റ​ഞ്ഞു.

Related posts