കാ​ന​ന​പാ​ത​യി​ലൂ​ടെ​യെ​ത്തു​ന്ന ഭ​ക്ത​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ന്‍ സം​യു​ക്ത പ​രി​ശോ​ധ​ന

ശ​ബ​രി​മ​ല: സ​ത്രം, പു​ല്ലു​മേ​ട് കാ​ന​ന​പാ​ത വ​ഴി ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തേ​ക്കെ​ത്തു​ന്ന അ​യ്യ​പ്പ​ഭ​ക്ത​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ന്‍ പോ​ലീ​സി​ന്‍റെ​യും വ​നം​വ​കു​പ്പി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ സ​ന്നി​ധാ​നം മു​ത​ല്‍ പു​ല്ലു​മേ​ട് വ​രെ​യു​ള്ള പാ​ത​യി​ല്‍ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി.

സ​ന്നി​ധാ​നം സ്‌​പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍ പി. ​ബാ​ല​കൃ​ഷ്ണ​ന്‍ നാ​യ​രു​ടെ​യും ഡി​വി​ഷ​ണ​ല്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ വി​നോ​ദ് കു​മാ​റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പാ​ണ്ടി​ത്താ​വ​ള​ത്തി​ല്‍ കാ​ട്ടാ​ന വ​നം​വ​കു​പ്പി​ന്‍റെ ചെ​ക്ക് പോ​സ്റ്റി​ന്‍റെ മേ​ല്‍​ക്കൂ​ര​യും കൈ​വ​രി​ക​ളും ത​ക​ര്‍​ത്തി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ഇ​ന്നു രാ​വി​ലെ കാ​ന​ന​പാ​ത​യി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി പാ​ത​യി​ല്‍ വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം ഇ​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കി​യ ശേ​ഷ​മാ​ണ് ഭ​ക്ത​രെ ക​യ​റ്റി​വി​ട്ട​ത്.
രാ​വി​ലെ പാ​ണ്ടി​ത്താ​വ​ള​ത്തി​ല്‍ നി​ന്നാ​രം​ഭി​ച്ച റൂ​ട്ട് പ​രി​ശോ​ധ​നാ​സം​ഘം 11 ഓ​ടെ പു​ല്ലു​മേ​ട് പോ​ലീ​സ് ക​ണ്‍​ട്രോ​ള്‍ റൂ​മി​ലെ​ത്തി. തു​ട​ര്‍​ന്ന് ഉ​പ്പു​പാ​റ​യി​ല്‍ തീ​ര്‍​ഥാ​ട​ക​രെ ക​ട​ത്തി​വി​ടു​ന്ന ചെ​ക്ക് പോ​യി​ന്‍റി​ലെ​ത്തി സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി.

സ​ത്രം, ഉ​പ്പു​പാ​റ, ക​ഴു​ത​ക്കു​ഴി, പാ​ണ്ടി​ത്താ​വ​ളം എ​ന്നി​ങ്ങ​നെ നാ​ല് സെ​ക്‌​ഷ​നു​ക​ളാ​ണ് സ​ത്രം വ​ഴി​യു​ള്ള കാ​ന​ന​പാ​ത​യി​ലു​ള​ള​ത്. സ​ത്രം, ഉ​പ്പു​പാ​റ പോ​യി​ന്റു​ക​ളി​ല്‍ പോ​ലീ​സും വ​നം വ​കു​പ്പു​മാ​ണ് തീ​ര്‍​ഥാ​ട​ക​രെ ക​യ​റ്റി​വി​ടു​ന്ന​ത്.

ബാ​ക്കി പോ​യി​ന്‍റു​ക​ളി​ല്‍ സു​ര​ക്ഷാ ചു​മ​ത​ല പൂ​ര്‍​ണ​മാ​യും വ​നം വ​കു​പ്പി​നാ​ണ്. ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍​മാ​ർ, വാ​ച്ച​ര്‍​മാ​ര്‍, എ​ക്കോ ഗാ​ര്‍​ഡു​ക​ള്‍ തു​ട​ങ്ങി​യ​വ​രാ​ണ് സു​ര​ക്ഷാ ചു​മ​ത​ല നി​ര്‍​വ​ഹി​ക്കു​ന്ന​ത്. വ​ന്യ​മൃ​ഗ​ങ്ങ​ളി​ല്‍ നി​ന്ന് ഭ​ക്ത​ര്‍​ക്ക് സം​ര​ക്ഷ​ണം ന​ല്‍​കു​ന്ന​തി​നാ​യി റൈ​ഫി​ളു​ക​ളു​മാ​യി വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ണ്ട്.

Related posts

Leave a Comment