ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; പ​ത്മ​കു​മാ​ർ സി​പി​എ​മ്മി​ന് പു​റ​ത്തേ​ക്ക്; താ​ൻ ബ​ലി​യാ​ടാ​യെ​ന്ന വാ​ദം ജി​ല്ല​ക​മ്മ​റ്റി​ക്ക് തൃ​പ്തി​ക​ര​മാ​യി​ല്ല

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ കു​റ്റാ​രോ​പി​ത​നാ​യി റി​മാ​ൻ​ഡി​ൽ ക​ഴി​ഞ്ഞ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​റി​നെ സി​പി​എം പൂ​ർ​ണ​മാ​യി ത​ള്ളു​ന്നു.ന​ട​പ​ടി ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി സം​സ്ഥാ​ന നേ​തൃ​ത്വം ജി​ല്ലാ ക​മ്മി​റ്റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. 15നു ​ചേ​രു​ന്ന ജി​ല്ലാ ക​മ്മി​റ്റി പ​ത്മ​കു​മാ​റി​നെ​തി​രേ​യു​ള്ള ന​ട​പ​ടി ച​ർ​ച്ച ചെ​യ്യു​മെ​ന്നാ​ണ് സൂ​ച​ന. സം​സ്ഥാ​ന സ​മി​തി​യം​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​കും ജി​ല്ലാ ക​മ്മി​റ്റി യോ​ഗം ചേ​രു​ക.

പാ​ർ​ട്ടി അം​ഗ​ത്വം പു​തു​ക്കാ​തെ പ​ത്മ​കു​മാ​റി​നെ സ്വാ​ഭാ​വി​ക​മാ​യി പു​റ​ത്തു ക​ള​യാ​നാ​യി​രു​ന്നു നേ​തൃ​ത്വം ആ​ലോ​ചി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ക​ഴി​ഞ്ഞ​യാ​ഴ്ച അ​ദ്ദേ​ഹം പാ​ർ​ട്ടി അം​ഗ​ത്വം പു​തു​ക്കി. ഇ​തോ​ടെ വീ​ണ്ടും വെ​ട്ടി​ലാ​യ സി​പി​എം നേ​തൃ​ത്വം പ​ത്മ​കു​മാ​റി​നെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു.

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യം ച​ർ​ച്ച ചെ​യ്യാ​ൻ ക​ഴി​ഞ്ഞ​ദി​വ​സം ചേ​ർ​ന്ന സം​സ്ഥാ​ന സ​മി​തി​യി​ലും പ​ത്മ​കു​മാ​ർ വി​ഷ​യം ക​ട​ന്നു​വ​ന്നി​രു​ന്നു. പ​രാ​ജ​യ കാ​ര​ണ​ങ്ങ​ളി​ലൊ​ന്ന് പ​ത്മ​കു​മാ​റി​നെ​തി​രേ ന​ട​പ​ടി എ​ടു​ക്കാ​തി​രു​ന്ന​താ​ണെ​ന്ന​താ​യി​രു​ന്നു വി​ല​യി​രു​ത്ത​ൽ. കേ​സി​ൽ കു​ടു​ങ്ങു​ന്പോ​ൾ പ​ത്മ​കു​മാ​ർ പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​മാ​യി​രു​ന്നു. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു തൊ​ട്ടു​മു​ന്പാ​ണ് അ​ദ്ദേ​ഹ​ത്തെ ജി​ല്ലാ ക​മ്മി​റ്റി​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ​ത്.

മു​ൻ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റും കോ​ന്നി മു​ന്‍ എം​എ​ല്‍​എ​യു​മാ​യ പ​ത്മ​കു​മാ​ര്‍ കഴി ഞ്ഞ ന​വം​ബ​ര്‍ 20 നാ​ണ് ശ​ബ​രി​മ​ല​യി​ലെ സ്വ​ര്‍​ണ​ക്കൊ​ള്ള​യി​ല്‍ അ​റ​സ്റ്റി​ലാ​യ​ത്. ക​ട്ടി​ള​പ്പാ​ളി​ക്കേ​സി​ലാ​യി​രു​ന്നു അ​റ​സ്റ്റ്. ഡി​സം​ബ​ര്‍ ര​ണ്ടി​ന് ദ്വാ​ര​പാ​ല​ക പാ​ളി കേ​സി​ലും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. ശ​ബ​രി​മ​ല​യി​ല്‍നി​ന്നു സ്വ​ര്‍​ണം ക​വ​രു​ന്ന​തി​ന് ഒ​ന്നാം പ്ര​തി​യാ​യ ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ പോ​റ്റി​ക്ക് ഒ​ത്താ​ശ ചെ​യ്തു​വെ​ന്നും കൂ​ട്ടു​നി​ന്ന​തി​ലൂ​ടെ കൊ​ള്ള​യ്ക്ക് വ​ഴി​യൊ​രു​ക്കി​യെ​ന്നു​മാ​ണ് അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യ​ത്.

നി​ല​വി​ല്‍ ജാ​മ്യ​ത്തി​ലാ​ണ് പ​ത്മ​കു​മാ​ര്‍. മൂ​ന്ന​ര മാ​സ​ത്തോ​ളം ജ​യി​ലി​ൽ ക​ഴി​ഞ്ഞ​ശേ​ഷ​മാ​ണ് പ​ത്മ​കു​മാ​ര്‍ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ത്.ആ​രോ​പ​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ​ത്മ​കു​മാ​റി​നെ പാ​ര്‍​ട്ടി പ​രി​പാ​ടി​ക​ളി​ല്‍ നി​ന്ന് മാ​റ്റി നി​ര്‍​ത്താ​ന്‍ മാ​ത്ര​മാ​യി​രു​ന്നു നി​ര്‍​ദേ​ശം. കേ​സി​ൽ അ​ന്തി​മ വി​ധി വ​ന്നി​ട്ടാ​കാം ന​ട​പ​ടി എ​ന്നു​മാ​യി​രു​ന്നു സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ നി​ല​പാ​ട്.

ഇ​തി​നി​ടെ സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ർ​ട്ടി​ക്ക് അ​വ​മ​തി​പ്പു​ണ്ടാ​ക്കി​യ​തി​ന്‍റെ കാ​ര​ണം വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ജി​ല്ലാ സെ​ക്ര​ട്ട​റി പ​ത്മ​കു​മാ​റി​നു ക​ത്തു ന​ൽ​കി​യി​രു​ന്നു.കേ​സി​ൽ താ​ൻ ബ​ലി​യാ​ടാ​യെ​ന്നും പാ​ർ​ട്ടി അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ളി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. തൃ​പ്തി​ക​ര​മാ​യ വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ പ​ത്മ​കു​മാ​റി​നെ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ലാ​യി​രു​ന്നു ജി​ല്ലാ ക​മ്മി​റ്റി​യി​ലെ ഭൂ​രി​പ​ക്ഷ​വും.

Related posts

Leave a Comment