ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നും ഗ​ര്‍​ഭി​ണി​ക​ളെ കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തി​ക്കും: പ്ര​സ​വ​ശേ​ഷം അ​വ​ര്‍​ക്കു​ണ്ടാ​കു​ന്ന കു​ഞ്ഞു​ങ്ങ​ളെ വി​ല്‍​ക്കു​ന്നു: ത​ട്ടി​പ്പ്സം​ഘ​ത്തി​ലെ ര​ണ്ട്പേ​ർ പി​ടി​യി​ൽ

കോ​ട്ട​യം/​ഈ​രാ​റ്റു​പേ​ട്ട: ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നും ഗ​ര്‍​ഭി​ണി​ക​ളെ എ​ത്തി​ച്ച് അ​വ​ര്‍​ക്കു​ണ്ടാ​കു​ന്ന കു​ഞ്ഞു​ങ്ങ​ളെ വി​ല്‍​ക്കു​ന്ന സം​ഘ​ത്തി​ലെ ര​ണ്ടു പേ​ര്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍. ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി രാ​ജ, വാ​ഗ​മ​ണ്‍ പു​ള്ളി​ക്കാ​നം സ്വ​ദേ​ശി അ​ര്‍​ജു​ന്‍ എ​ന്നി​വ​രാ​ണ് ഈ​രാ​റ്റു​പേ​ട്ട പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലു​ള്ള​ത്.

അ​ര്‍​ജു​ന്‍റെ സ​ഹോ​ദ​രീ​ഭ​ര്‍​ത്താ​വാ​ണ് രാ​ജ. സം​ഘ​ത്തേ​ക്കു​റി​ച്ച് അ​സാം സ്വ​ദേ​ശി​യാ​യ 22 വ​യ​സു​കാ​രി ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ലി​നെ​ത്തു​ട​ര്‍​ന്ന് ജി​ല്ലാ പോ​ലീ​സ് ചീ​ഫി​നു ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ര​ണ്ടു പേ​ര്‍ പി​ടി​യി​ലാ​യ​ത്. ര​ണ്ടു പേ​ര്‍ ചെ​റി​യ ക​ണ്ണി​ക​ള്‍ മാ​ത്ര​മാ​ണെ​ന്നും വ​ലി​യ റാ​ക്ക​റ്റ് ഇ​തി​നു പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടെ​ന്നും ഏ​താ​നും കു​ഞ്ഞു​ങ്ങ​ളെ വി​ല്‍​പ​ന ന​ട​ത്തി​യ​താ​യും പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്.

ഇ​രു​വ​രും ചേ​ര്‍​ന്ന് തീ​ക്കോ​യി​യി​ല്‍ വാ​ട​ക​യ്‌​ക്കെ​ടു​ത്ത വീ​ട്ടി​ലാ​ണ് യു​വ​തി​ക​ളെ താ​മ​സി​പ്പി​ച്ചി​രു​ന്ന​ത്. തീ​ക്കോ​യി സ്വ​ദേ​ശി ജോ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള​ള ഞ​ണ്ടു​ക​ല്ലി​ലു​ള്ള വീ​ട്ടി​ല്‍ ഒ​രു മാ​സ​മാ​യി ഇ​വ​ര്‍ താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു. 10 ദി​വ​സം മു​ന്‍​പാ​ണ് യു​വ​തി​ക​ള്‍ ഇ​വി​ടെ​യെ​ത്തി​യ​ത്. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​ണ് യു​വ​തി​ക​ളെ എ​ത്തി​ച്ച ഏ​ജ​ന്‍റു​മാ​ർ. വീ​ട്ടി​ല്‍ ഇ​വ​ര്‍ താ​മ​സി​ച്ചി​രു​ന്ന​തി​ല്‍ നാ​ട്ടു​കാ​ര്‍​ക്ക് സം​ശ​യ​മൊ​ന്നും തോ​ന്നി​യി​രു​ന്നി​ല്ല.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ഈ​രാ​റ്റു​പേ​ട്ട പോ​ലീ​സാ​ണ് ടൗ​ണി​ല്‍ ക​ര​ഞ്ഞു നി​ല്‍​ക്കു​ന്ന അ​സാം സ്വ​ദേ​ശി​യാ​യ 22 കാ​രി​യെ കാ​ണു​ന്ന​ത്. അ​ന്വേ​ഷ​ണ​ത്തി​ല്‍ ഏ​ഴു​മാ​സം ഗ​ര്‍​ഭി​ണി​യാ​ണെ​ന്നും വീ​ട്ടി​ല്‍​നി​ന്നും ഇ​റ​ക്കി വി​ട്ടെ​ന്നും പ​റ​ഞ്ഞ യു​വ​തി​യെ പോ​ലീ​സ് കോ​ട്ട​യം ആ​ര്‍​പ്പൂ​ക്ക​ര​യി​ലു​ള​ള സാ​ന്ത്വ​നം അ​ഗ​തി മ​ന്ദി​ര​ത്തി​ല്‍ എ​ത്തി​ച്ചു. സ്വാ​ന്ത​നം ഡ​യ​റ​ക്ട​ര്‍ ആ​നി ബാ​ബു കു​ട്ടി​യു​മാ​യി സം​സാ​രി​ച്ച​പ്പോ​ഴാ​ണ് ന​വ​ജാ​ത ശി​ശു​ക്ക​ളെ വി​ല്‍​ക്കു​ന്ന ക​ണ്ണി​യി​ല്‍ പെ​ണ്‍​കു​ട്ടി അ​ക​പ്പെ​ട്ട വി​വ​രം അ​റി​യു​ന്ന​ത്.

ഉ​ട​ന്‍ ആ​നി ബാ​ബു ജി​ല്ലാ പോ​ലീ​സ് ചീ​ഫി​നു ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ര​ണ്ടു പേ​ര്‍ പി​ടി​യി​ലാ​കു​ന്ന​ത്. പെ​ണ്‍​കു​ട്ടി​യി​ല്‍​നി​ന്നും കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി. പാ​ലാ ഡി​വൈ​എ​സ്പി കെ. ​സ​ദ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പി​ടി​യി​ലാ​യ​വ​രെ കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്തു വ​രു​ക​യാ​ണ്.

ഒ​ന്ന​ര വ​യ​സു​ള്ള കു​ട്ടി​യു​ടെ അ​മ്മ​യാ​യ യു​വ​തി ഭ​ര്‍​ത്താ​വു​മൊ​ത്ത് കോ​യ​മ്പ​ത്തൂ​രി​ല്‍ താ​മ​സി​ച്ചു വ​രു​ക​യാ​യി​രു​ന്നു. ര​ണ്ടാ​മ​തും ഗ​ര്‍​ഭി​ണി​യാ​യ​തോ​ടെ ഗ​ര്‍​ഭ​ച്ഛി​ദ്ര​ത്തി​നു ഭ​ര്‍​ത്താ​വും വീ​ട്ടു​കാ​രും നി​ര്‍​ബ​ന്ധി​ച്ചു. യു​വ​തി സ​മ്മ​തി​ച്ചി​ല്ല. ഇ​തി​നെ തു​ട​ര്‍​ന്ന് വീ​ട്ടി​ല്‍​നി​ന്നും ഇ​റ​ക്കി വി​ട്ടു. തു​ട​ര്‍​ന്ന് അ​സ​മി​ലു​ള്ള സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ല്‍ താ​മ​സി​ച്ചു. സു​ഹൃ​ത്തി​നും വീ​ട്ടു​കാ​ര്‍​ക്കും ബു​ദ്ധി​മു​ണ്ടാ​കേ​ണ്ടെ​ന്നു ക​രു​തി താ​മ​സി​ക്കു​ന്ന​തി​നാ​യി ഒ​രു ഷെ​ല്‍​ട്ട​ര്‍ അ​ന്വേ​ഷി​ച്ചു.

ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ അ​ര്‍​ഷി​വ് കെ​യ​ര്‍ എ​ന്ന അ​ക്കൗ​ണ്ടി​ലൂ​ടെ കാ​ര്‍​ത്തി​ക് എ​ന്ന​യാ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു. സ്‌​കാ​നിം​ഗ് റി​പ്പോ​ര്‍​ട്ടും മ​റ്റും പ​രി​ശോ​ധി​ച്ച​തി​നു​ശേ​ഷം കോ​ട്ട​യ​ത്തേ​ക്ക് വ​രു​ന്ന​തി​നാ​യി 2000 രൂ​പ​യും ട്രെ​യി​ന്‍ ടി​ക്ക​റ്റും ന​ല്‍​കി കോ​ട്ട​യം റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ലെ​ത്തി യു​വ​തി​യെ വാ​ഹ​ന​ത്തി​ല്‍ കൂ​ട്ടി​കൊ​ണ്ടു​പോ​യി തീ​ക്കോ​യി​ക്കു​സ​മീ​പം റ​ബ​ര്‍​തോ​ട്ട​ത്തി​ലു​ള്ള ഒ​റ്റ​പ്പെ​ട്ട വീ​ട്ടി​ലാ​ണ് താ​മ​സി​പ്പി​ച്ച​ത്.

10 ദി​വ​സം അ​വി​ടെ ക​ഴി​ഞ്ഞു. ഒ​ഡീ​ഷ​യി​ല്‍​നി​ന്നു​ള്ള ര​ണ്ടു ഗ​ര്‍​ഭി​ണി​ക​ളും കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. അ​തി​ല്‍ ഒ​രാ​ളു​ടെ സ്‌​കാ​നിം​ഗ് ഫ​ലം വ​ന്ന​പ്പോ​ള്‍ കു​ട്ടി​ക്ക് എ​ന്തോ പ്ര​ശ്‌​ന​മു​ണ്ടെ​ന്നു ക​ണ്ടു പ​റ​ഞ്ഞ​യ​ച്ചു. മ​റ്റൊ​രാ​ള്‍ പ്ര​സ​വി​ച്ചു കു​ട്ടി​യെ ന​ല്‍​കി പ​ണ​വു​മാ​യി മ​ട​ങ്ങി. കു​ഞ്ഞി​നെ പ്ര​സ​വി​ച്ചു ക​ഴി​യു​മ്പോ​ള്‍ കു​ഞ്ഞി​നെ എ​ടു​ത്തി​ട്ട് ത​ന്നെ വി​ല്‍​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ന്ന​തു കേ​ട്ട​തോ​ടെ യു​വ​തി ഫോ​ണും രേ​ഖ​ക​ളും തി​രി​ച്ചു വാ​ങ്ങി വീ​ട്ടി​ല്‍ പോ​ക​ണ​മെ​ന്നു പ​റ​ഞ്ഞ​പ്പോ​ള്‍ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ചു വ​യ​റി​ലും പു​റ​ത്തു​മൊ​ക്കെ മാ​ര​ക​മാ​യ രീ​തി​യി​ല്‍ മ​ര്‍​ദ്ദി​ച്ചു.

മ​ര്‍​ദ​നം സ​ഹി​ക്കാ​തെ വ​ന്ന​പ്പോ​ള്‍ ശു​ചി​മു​റി​യി​ല്‍ പോ​കു​വാ​ണെ​ന്നു പ​റ​ഞ്ഞ് ഓ​ടി ര​ക്ഷെ​പെ​ടു​ക​യാ​യി​രു​ന്നു. ഇ​ങ്ങ​നെ​യാ​ണ് യു​വ​തി ഈ​രാ​റ്റു​പേ​ട്ട​യി​ലെ​ത്തു​ന്ന​ത്. യു​വ​തി ന​ല്‍​കി​യ വി​വ​ര​മ​നു​സ​രി​ച്ച് കാ​ര്‍​ത്തി​ക്, അ​നി​ത, അ​ര്‍​ജു​ൻ, ഹ​ര്‍​ഷി​ത തു​ട​ങ്ങി ക​ണ്ടാ​ല​റി​യാ​വു​ന്ന എ​ട്ടു​പേ​ര്‍​ക്കെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. യു​വ​തി ആ​ര്‍​പ്പൂ​ക്ക​ര​യി​ലെ സാ​ന്ത്വ​ന​ത്തി​ല്‍ ക​ഴി​യു​ക​യാ​ണ്.

Related posts

Leave a Comment