തിരുവനന്തപുരം: ഊരാളുങ്കല്‍ സൊസൈറ്റിക്ക് സര്‍ക്കാര്‍ ക്രമവിരുദ്ധമായി ഒന്നും നല്‍കിയിട്ടില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ.ബഷീര്‍. ഗുണനിലവാരമുള്ള പ്രവര്‍ത്തികളാണ് ഊരാളുങ്കല്‍ നടത്തുന്നത്. അവരുടെ ഭാഗത്ത് നിന്നും തെറ്റുകള്‍ ഒന്നും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. നടപടിക്രമങ്ങള്‍ പാലിച്ചാണ് ഊരാളുങ്കലിന്റെ പ്രവര്‍ത്തികള്‍ മുന്നോട്ട് പോകുന്നത്.
കരാര്‍ തുകകള്‍ ക്രമവിരുദ്ധമായി വര്‍ധിപ്പിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. എല്ലാ പദ്ധതികളും ഊരാളുങ്കലിന് നല്‍കുന്നത് നിയന്ത്രിക്കും. ഊരാളുങ്കല്‍ നടത്തുന്ന പ്രവര്‍ത്തികളെല്ലാം ഗുണ നിലവാരമുള്ളതാണ്.
ഇപ്പോള്‍ അവര്‍ നടത്തുന്ന 165 പ്രവൃ്ത്തികളില് 40 എണ്ണം മന്ദഗതിയില്‍ പോകുന്നതിന് കാരണം ജോലിഭാരം കൂടിയത് കൊണ്ടാണെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.
നേരത്തെ യുഡിഎഫ് പ്രതിപക്ഷത്തായിരുന്നപ്പോള്‍ ഊരാളുങ്കലിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് നിയമസഭയില്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. ഊരാളുങ്കലിന് ലഭിക്കുന്ന പണത്തിന്റെ ഒരു വിഹിതം സിപിഎമ്മിന് കിട്ടുന്നുവെന്നായിരുന്നു അന്ന് പ്രതിപക്ഷ ആരോപണം.
