ഹൃ​ദ​യം ബ്ലാ​സ്റ്റേ​ഴ്സി​നൊ​പ്പം! കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ലെ ഓ​ഹ​രി​ക​ൾ കൈ​മാ​റി​യ​തു സ്ഥി​രീ​ക​രി​ച്ച് സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​ർ; മ​ഞ്ഞ​പ്പ​ട ലു​ലു ഗ്രൂ​പ്പി​ന്‍റെ കൈ​ക​ളി​ലേ​ക്ക്

കൊ​ച്ചി: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് ടീ​മാ​യ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ലെ ത​ന്‍റെ ഓ​ഹ​രി​ക​ൾ കൈ​മാ​റി​യ​തു സ്ഥി​രീ​ക​രി​ച്ച് മു​ൻ ക്രി​ക്ക​റ്റ് താ​രം സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​ർ. ബ്ലാ​സ്റ്റേ​ഴ്സ് ടീം ​ഇ​പ്പോ​ൾ സു​ദൃ​ഡ​മാ​യ നി​ല​യി​ലാ​ണെ​ന്നും ടീം ​ഇ​നി​യും മു​ന്നേ​റു​മെ​ന്നും സ​ച്ചി​ൻ പ​റ​ഞ്ഞു. ത​ന്‍റെ ഹൃ​ദ​യം എ​ന്നും ബ്ലാ​സ്റ്റേ​ഴ്സി​നൊ​പ്പ​മു​ണ്ടാ​കു​മെ​ന്നും സ​ച്ചി​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. 20 ശ​ത​മാ​നം ഓ​ഹ​രി​ക​ളാ​ണു സ​ച്ചി​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന​ത്.

വ്യ​വ​സാ​യി​യും ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​നു​മാ​യ യൂ​സ​ഫ് അ​ലി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ഫു​ട്ബോ​ൾ ക്ല​ബ്ബ് ഉ​ട​മ​ക​ളാ​യ ബ്ലാ​സ്റ്റേ​ഴ്സ് സ്പോ​ർ​ട് പ്രൈ​വ​റ്റ് ലി​മി​റ്റ​റി​നെ ഏ​റ്റെ​ടു​ത്ത​താ​യാ​ണു റി​പ്പോ​ർ​ട്ട്. ഗോ​ൾ ഡോ​ട്ട്കോ​മാ​ണ് ഇ​തു സം​ബ​ന്ധി​ച്ച വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. നി​ല​വി​ൽ ഹൈ​ദ​രാ​ബാ​ദ് ആ​സ്ഥാ​ന​മാ​യ പ്ര​സാ​ദ് ഗ്രൂ​പ്പാ​ണ് ഫ്രാ​ഞ്ചൈ​സി​യു​ടെ 80 ശ​ത​മാ​നം ഓ​ഹ​രി​ക​ൾ കൈ​വ​ശം വ​യ്ക്കു​ന്ന​ത്. ലു​ലു ഗ്രൂ​പ്പ് ടീ​മി​നെ ഏ​റ്റെ​ടു​ക്കു​ന്ന​തു​മാ​യ ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ബ്ലാ​സ്റ്റേ​ഴ്സ് സി​ഇ​ഒ വ​രു​ണ്‍ ത്രി​പു​ര​നേ​നി പ​റ​ഞ്ഞു.

2014ൽ ​ഐ​എ​സ്എ​ലി​ന്‍റെ ആ​ദ്യ സീ​സ​ണ്‍ മു​ത​ൽ സ​ച്ചി​ൻ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് ഒ​പ്പ​മു​ണ്ട്. അ​ന്ന് പ്ര​സാ​ദ് വി. ​പോ​ട്ട്ലു​രി​യും സ​ച്ചി​നും ചേ​ർ​ന്നാ​ണ് ടീം ​വാ​ങ്ങി​യ​ത്.

ക​ഴി​ഞ്ഞ സീ​സ​ണി​ൽ പ്ലേ​ഓ​ഫി​ൽ ക​ട​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന ബ്ലാ​സ്റ്റേ​ഴ്സി​നും പ​രി​ശീ​ല​ക​ൻ ഡേ​വി​ഡ് ജെ​യിം​സി​നും ഈ ​സീ​സ​ണ്‍ നി​ർ​ണാ​യ​ക​മാ​ണ്. ഇ​പ്പോ​ൾ താ​യ്ല​ൻ​ഡി​ൽ പ്രീ ​സീ​സ​ണ്‍ പ​രി​ശീ​ല​ന​ത്തി​ലാ​ണു ടീം. ​സെ​പ്റ്റം​ബ​ർ 29-നാ​ണു സീ​സ​ണി​ൽ ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ആ​ദ്യ മ​ത്സ​രം. കോ​ൽ​ക്ക​ത്ത​യി​ലെ യു​വ ഭാ​ര​തി ക്രി​രം​ഗം സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ബ്ലാ​സ്റ്റേ​ഴ്സ് എ​ടി​കെ​യെ നേ​രി​ടും.

Related posts