നാ​ഷ​ണ​ൽ ബാ​ഡ്മി​ന്‍റ​ണി​ൽ സൈ​ന ജേ​താ​വ്

നാ​ഗ്പു​ർ: നാ​ഷ​ണ​ൽ ബാ​ഡ്മി​ന്‍റ​ണ്‍ ചാ​ന്പ്യ​ൻ​ഷി​പ്പ് ഫൈ​ന​ലി​ൽ സൈ​ന നെ​ഹ്വാ​ൾ ജേ​താ​വ്. പി.​വി.​സി​ന്ധു​വി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കു കീ​ഴ​ട​ക്കി​യാ​ണ് സൈ​ന​യു​ടെ കി​രീ​ട​നേ​ട്ടം. സ്കോ​ർ: 21-17, 27-25. ഒ​ളി​ന്പി​ക് വെ​ങ്ക​ല​മെ​ഡ​ൽ ജേ​താ​വാ​യ സൈ​ന​യു​ടെ മൂ​ന്നാം ദേ​ശീ​യ കി​രീ​ട​നേ​ട്ട​മാ​ണി​ത്.

ആ​ദ്യ സെ​റ്റ് 21-17 എ​ന്ന സ്കോ​റി​ന് സ്വ​ന്ത​മാ​ക്കി​യ സൈ​ന​യ്ക്കു പ​ക്ഷേ, ര​ണ്ടാം സെ​റ്റി​ൽ ക​ടു​ത്ത പോ​രാ​ട്ടം നേ​രി​ടേ​ണ്ടി​വ​ന്നു. എ​ന്നാ​ൽ സി​ന്ധു​വി​ന്‍റെ അ​ണ്‍​ഫോ​ഴ്സ്ഡ് പി​ഴ​വു​ക​ൾ മു​ത​ലാ​ക്കി​യ സൈ​ന വി​ജ​യം പി​ടി​ച്ചു​വാ​ങ്ങു​ക​യാ​യി​രു​ന്നു.

Related posts