‘ഇനി കളിക്കാൻ കഴിയില്ല’: വിരമിക്കൽ പ്രഖ്യാപിച്ച് സൈന നെഹ്‍വാൾ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ന്‍ വ​നി​താ ബാ​ഡ്മി​ന്‍റ​ണി​നു പു​തി​യ മാ​ന​ങ്ങ​ളും ഉ​ണ​ര്‍​വും ന​ല്‍​കി​യ സൈ​ന നേ​ഹ്‌​വാ​ള്‍ വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ചു. മു​പ്പ​ത്തി​യ​ഞ്ചാം വ​യ​സി​ലാ​ണ് വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പ​നം. ക​ടു​ത്ത മു​ട്ടു​വേ​ദ​ന​യും ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ളും കാ​ര​ണ​മാ​ണ് ക​ളം വി​ടു​ന്ന​തെ​ന്ന് താ​രം.

ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​മാ​യി ക​ടു​ത്ത മു​ട്ടു​വേ​ദ​ന​യെ​ത്തു​ട​ർ​ന്ന് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് വി​ട്ടു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു സൈ​ന. ക​ഠി​ന​മാ​യ ശാ​രീ​രി​ക പ​രി​ശീ​ല​ന​ങ്ങ​ൾ താ​ങ്ങാ​ൻ ത​ന്‍റെ ശ​രീ​ര​ത്തി​ന് ഇ​നി ക​ഴി​യി​ല്ലെ​ന്ന് താ​രം ഒ​രു പോ​ഡ്‌​കാ​സ്റ്റി​ലൂ​ടെ വ്യ​ക്ത​മാ​ക്കി.

2012 ല​ണ്ട​ൻ ഒ​ളി​മ്പി​ക്സി​ൽ വെ​ങ്ക​ല മെ​ഡ​ൽ നേ​ടി​യ സൈ​ന, ബാ​ഡ്മി​ന്‍റ​ണി​ൽ ലോ​ക ഒ​ന്നാം ന​മ്പ​ർ പ​ദ​വി​യി​ലെ​ത്തി​യ ആ​ദ്യ ഇ​ന്ത്യ​ൻ വ​നി​താ താ​രം കൂ​ടി​യാ​ണ്.

2023 ല്‍ ​സിം​ഗ​പ്പു​ര്‍ ഓ​പ്പ​ണി​ലാ​ണ് സൈ​ന അ​വ​സാ​ന​മാ​യി മ​ല്‍​സ​രി​ക്കാ​നി​റ​ങ്ങി​യ​ത്. 2016-ലെ ​റി​യോ ഒ​ളി​മ്പി​ക്സി​നി​ടെ ഉ​ണ്ടാ​യ പ​രി​ക്കാ​ണ് സൈ​ന​യു​ടെ ക​രി​യ​റി​ൽ വ​ലി​യ ആ​ഘാ​ത​മാ​യ​ത്.

അ​തി​നു​ശേ​ഷം 2017-ൽ ​ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ വെ​ങ്ക​ല​വും 2018-ൽ ​കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​ൽ സ്വ​ർ​ണ​വും നേ​ടി ഗം​ഭീ​ര തി​രി​ച്ചു​വ​ര​വ് ന​ട​ത്തി​യെ​ങ്കി​ലും പി​ന്നീ​ട് പ​രി​ക്ക് വി​ല്ല​നാ​കു​ക​യാ​യി​രു​ന്നു.

‘ര​ണ്ടു വ​ര്‍​ഷ​ത്തോ​ള​മാ​യി ക​ളി നി​ര്‍​ത്തി​യി​ട്ട്. ക​ളി​യി​ലേ​ക്ക് ഞാ​ന്‍ എ​ന്റേ​താ​യ സ​മ​യ​ത്ത് വ​ന്നു, എ​ന്‍റേ​താ​യ സ​മ​യ​ത്ത് അ​വ​സാ​നി​പ്പി​ക്കു​ന്നു. അ​തു​കൊ​ണ്ട് ത​ന്നെ പ്ര​ത്യേ​കി​ച്ച് എ​ന്തെ​ങ്കി​ലും പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ വേ​ണ​മെ​ന്ന് ക​രു​തു​ന്നി​ല്ല. ക​ളി​ക്കാ​ന്‍ ഇ​നി ക​ഴി​യി​ല്ലെ​ന്ന് നി​ങ്ങ​ള്‍​ക്ക് മ​ന​സി​ലാ​കു​ന്ന സ​മ​യ​മു​ണ്ട്. അ​താ​ണി​ത്’– സൈ​ന വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment