സാ​യി പ​ല്ല​വി​യു​ടെ മു​ഖം നെ​ഞ്ചി​ൽ ടാ​റ്റൂ കുത്തി ആ​രാ​ധ​ക​ൻ; ആ​രാ​ധ​ക​ന്‍റെ ആ​വ​ശ്യം സ​ന്തോ​ഷ​ത്തോ​ടെ സ​മ്മ​തി​ച്ച് സാ​യ് പ​ല്ല​വി


പ്രേ​മം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ വെ​ള്ളി​ത്തി​ര​യി​ലെ​ത്തി​യ സാ​യി പ​ല്ല​വി ഇ​ന്ന് തെ​ന്നി​ന്ത്യ​യി​ലെ ത​ന്നെ മി​ക​ച്ച ന​ടി​മാ​രി​ൽ ഒ​രാ​ളാ​ണ്.

ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ, മ​ല​യാ​ളം തു​ട​ങ്ങി സൗ​ത്ത് ഇ​ന്ത്യ​യി​ലെ എ​ല്ലാ ഭാ​ഷ​ക​ളി​ലും സാ​യി പ​ല്ല​വി അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. നി​ല​പാ​ടു​ക​ൾ തു​റ​ന്നു പ​റ​ഞ്ഞ​തി​ന്‍റെ പേ​രി​ൽ അ​ടു​ത്ത​യി​ടെ സൈ​ബ​ർ ആ​ക്ര​മ​ണം നേ​രി​ട്ട ആ​ളാ​ണ് സാ​യി പ​ല്ല​വി.

സാ​യി പ​ല്ല​വി​യും റാ​ണ ദ​ഗു​ബാ​ട്ടി​യും പ്ര​ധാ​ന വേ​ഷ​ത്തി​ൽ എ​ത്തി​യ വി​രാ​ടപ​ർ​വ​മാ​ണ് താ​ര​ത്തി​ന്‍റേ​താ​യി ഏ​റ്റ​വും ഒ​ടു​വി​ൽ പു​റ​ത്തി​റ​ങ്ങി​യ ചി​ത്രം.

ചി​ത്ര​ത്തി​ന്‍റെ പ്ര​മോ​ഷ​നി​ട​യി​ൽ ഒ​രു ആ​രാ​ധ​ക​നൊ​പ്പം നി​ൽ​ക്കു​ന്ന സാ​യ് പ​ല്ല​വി​യു​ടെ ചി​ത്ര​മാ​ണ് ഇ​പ്പോ​ൾ ഇ​ന്‍റ​ർ​നെ​റ്റി​ൽ വൈ​റ​ലാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ആ​രാ​ധ​ന മൂ​ത്ത് നെ​ഞ്ചി​ൽ സാ​യ് പ​ല്ല​വി​യു​ടെ മു​ഖം ടാ​റ്റൂ ചെ​യ്തി​രി​ക്കു​ക​യാ​ണ് ഒ​രു ആ​രാ​ധ​ക​ൻ. വി​രാ​ട പ​ർ​വ​ത്തി​ന്‍റെ പ്ര​മോ​ഷ​ന് എ​ത്തി​യ താ​ര​ത്തി​ന് മു​ന്നി​ലാ​ണ് ആ​രാ​ധ​ക​ൻ എ​ത്തി​യ​ത്.

ആ​രാ​ധ​ക​ൻ സാ​യി​യു​ടെ മു​ഖം ടാ​റ്റൂ ചെ​യ്ത കാ​ര്യം ന​ടി​യെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഒ​രു സെ​ൽ​ഫി എ​ടു​ക്കാ​മോ എ​ന്നാ​യി​രു​ന്നു ആരാധകൻ ചോ​ദി​ച്ച​ത്.

ത​ന്‍റെ മു​ഖം നെ​ഞ്ചി​ൽ ടാ​റ്റൂ കു​ത്തി​യ​ത് ക​ണ്ട് സാ​യി പ​ല്ല​വി​യും അ​മ്പ​ര​ന്നു. ആ​രാ​ധ​ക​ന്‍റെ ആ​വ​ശ്യം സ​ന്തോ​ഷ​ത്തോ​ടെ സ​മ്മ​തി​ച്ച സാ​യ് പ​ല്ല​വി ആരാ ധകനെ ചേ​ർ​ത്ത് നി​ർ​ത്തി ഫോ​ട്ടോ​യ്ക്കും പോ​സ് ചെ​യ്തു.

ഈ ​ചി​ത്ര​മാ​ണ് ഇ​ന്‍റ​ർ​നെ​റ്റി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. ആ​രാ​ധ​ക​ന്‍റെ പ്ര​വ​ർ​ത്തി അ​മ്പ​ര​പ്പി​ച്ചു​വെ​ന്നും താ​രം വ്യക്തമാക്കി.

Related posts

Leave a Comment