നിനച്ചിരിക്കാതെ എത്തിയ നിമിഷം: രാ​ഷ്ട്ര​പ​തി​യു​ടെ വി​രു​ന്നി​ൽ പ​ങ്കെ​ടു​ത്ത സ​ന്തോ​ഷം പ​ങ്കു​വ​ച്ച് സാ​മ​ന്ത

ജ​നു​വ​രി 26 ന് ​ന്യൂ​ഡ​ൽ​ഹി​യി​ൽ ന​ട​ന്ന അ​റ്റ്-​ഹോം റി​സ​പ്ഷ​നോ​ടെ​യാ​യി​രു​ന്നു റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഔ​ദ്യോ​ഗി​ക സ​മാ​പ​നം. ഇ​ന്ത്യ​ൻ പ്ര​സി​ഡ​ന്‍റ് ദ്രൗ​പ​തി മു​ർ​മു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ്വീ​ക​ര​ണ ച​ട​ങ്ങി​ൽ രാ​ഷ്ട്രീ​യ​പ്ര​മു​ഖ​ൻ, ന​യ​ത​ന്ത്ര​ജ്ഞ​ർ, രാ​ജ്യ​ത്തെ പ്ര​മു​ഖ പൗ​ര​ന്മാ​ർ എ​ന്നി​വ​ർ ആ​തി​ഥേ​യ​ത്വം വ​ഹി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, മു​ൻ ഉ​പ​രാ​ഷ്ട്ര​പ​തി ജ​ഗ്ദീ​പ് ധ​ൻ​ക​ർ, വ്യ​ത്യ​സ്ത പ​ദ​വി​ക​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന നി​ര​വ​ധി ന​യ​ത​ന്ത്ര​ജ്ഞ​ർ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​വും ഇ​തി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്നു.

റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി രാ​ഷ്‌​ട്ര​പ​തി ഭ​വ​നി​ല്‍ സം​ഘ​ടി​പ്പി​ച്ച അ​റ്റ് ഹോം ​സ​ല്‍​ക്കാ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ക​ഴി​ഞ്ഞ സ​ന്തോ​ഷം ഒ​രു​പാ​ട് സെ​ലി​ബ്രി​റ്റി​ക​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കി​ടു​ന്നു​ണ്ട്. മി​ക്ക സെ​ലി​ബ്രി​റ്റി​ക​ളും ത​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ലെ മ​റ​ക്കാ​നാ​വാ​ത്ത ഒ​രു അ​നു​ഭ​വ​മാ​യി​ട്ടാ​ണ് ഇ​തി​നെ വി​വ​രി​ക്കു​ന്ന​ത്.

ഇ​പ്പോ​ഴി​താ തെ​ന്നി​ന്ത്യ​ൻ-​ബോ​ളി​വു​ഡ് ന​ടി സ​മാ​ന്ത റൂ​ത്ത് പ്ര​ഭു​വും അ​റ്റ് ഹോം ​സ​ൽ‍​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​ന്‍റെ സ​ന്തോ​ഷം പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തു​പോ​ലു​ള്ള സ്വ​പ്ന​ങ്ങ​ൾ ഒ​രു​കാ​ല​ത്ത് സ​ങ്ക​ൽ​പ്പി​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത​ത്ര വ​ലു​താ​യി തോ​ന്നി​യി​രു​ന്നെ​ന്നും എ​ന്നെ​ന്നും ന​ന്ദി​യു​ള്ള​വ​ളാ​ണ് താ​നെ​ന്നു​മാ​ണ് താ​രം കു​റി​ച്ചി​രി​ക്കു​ന്ന​ത്. ഞാ​ന്‍ വ​ള​രു​മ്പോ​ള്‍ വ​ഴി​കാ​ട്ടാ​ന്‍ എ​നി​ക്കൊ​രു ചി​യ​ര്‍ ലീ​ഡ​റും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഒ​രു​നാ​ള്‍ നീ ​ഇ​വി​ടെ എ​ത്തും എ​ന്ന് എ​ന്‍റെ ഉ​ള്ളി​ല്‍ നി​ന്ന് പോ​ലും യാ​തൊ​രു ഉ​ള്‍​വി​ളി​യും ഉ​ണ്ടാ​യി​ട്ടി​ല്ല. ഇ​വി​ടേ​ക്കൊ​രു റോ​ഡ്മാ​പ്പും എ​നി​ക്കു​ണ്ടാ​യി​ട്ടി​ല്ല.

ഇ​തു​പോ​ലു​ള്ള സ്വ​പ്ന​ങ്ങ​ൾ ഒ​രു​കാ​ല​ത്ത് സ​ങ്ക​ൽ​പ്പി​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത​ത്ര വ​ലു​താ​യി തോ​ന്നി​യി​രു​ന്നു. പ​ക്ഷേ, ശ്ര​മ​ങ്ങ​ള്‍ തു​ട​രാ​ന്‍ അ​നു​വ​ദി​ച്ച ഒ​രു രാ​ജ്യ​ത്ത് ഞാ​ന്‍ എ​ന്‍റെ യാ​ത്ര തു​ട​ന്നു​കൊ​ണ്ടേ​യി​രി​ക്കു​ന്നു. എ​ന്നെ​ന്നും ന​ന്ദി​യു​ള്ള​വ​ളാ​ണ്… രാ​ഷ്‌​ട്ര​പ​തി ഭ​വ​നി​ല്‍ നി​ന്നു​ള്ള ചി​ത്ര​ങ്ങ​ള്‍ പ​ങ്കി​ട്ട് സ​മാ​ന്ത കു​റി​ച്ചു.

നി​ര​വ​ധി സ​ഹ​താ​ര​ങ്ങ​ള്‍ സ​മാ​ന്ത​യു​ടെ സ​ന്തോ​ഷ​ത്തി​ന് സ്നേ​ഹം നി​റ​ഞ്ഞ ക​മ​ന്‍റു​ക​ള്‍ കു​റി​ക്കു​ന്നു​ണ്ട്. ഔ​ദ്യോ​ഗി​ക ക്ഷ​ണം കി​ട്ടി​യ​തു മു​ത​ല്‍ രാ​ഷ്ട്ര​പ​തി ഭ​വ​നു മു​ന്നി​ൽ നി​ൽ​ക്കു​ന്ന​തു വ​രെ​യു​ള്ള ചി​ത്ര​ങ്ങ​ളാ​ണ് സ​മാ​ന്ത പ​ങ്കി​ട്ടി​രി​ക്കു​ന്ന​ത്. താ​രം കു​റി​ച്ച വ​രി​ക​ളി​ല്‍ ത​ന്‍റെ നി​ശ​ബ്ദ​മാ​യ അ​ഭി​മാ​ന​വും സ​ത്യ​മാ​ണെ​ന്ന് വി​ശ്വ​സി​ക്കാ​നാ​വു​ന്നി​ല്ല എ​ന്ന വി​കാ​ര​വും നി​റ​ഞ്ഞു നി​ല്‍​ക്കു​ന്നു​ണ്ട്. സോ​ഫ്റ്റ് ഗ്രീ​ന്‍ സാ​രി​യും ക്രീം ​നി​റ​ത്തി​ലു​ള്ള ക​ല്ലു​ക​ൾ കൊ​ണ്ടു​ള്ള ബോ​ൾ​ഡ് നെ​ക്ക്പീ​സും ധ​രി​ച്ച് സാ​മ​ന്ത എ​ല​ഗ​ന്‍റ് ലു​ക്കി​ലാ​ണ് ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത​ത്.

Related posts

Leave a Comment