നി​ങ്ങ​ൾ എ​പ്പോ​ഴും സു​ര​ക്ഷി​ത​രാ​യി​രി​ക്ക​ണം… വൈ​ദ്യു​തി സു​ര​ക്ഷാ ബോ​ധ​വ​ത്ക​ര​ണ​ത്തി​നാ​യി ചി​ത്ര​മ​തി​ൽ നി​ർ​മി​ച്ച് മ​ഞ്ഞ​പ്ര കെ​എ​സ്ഇ​ബി

കാ​ല​ടി: മ​ഞ്ഞ​പ്ര കെ​എ​സ്ഇ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വൈ​ദ്യു​തി സു​ര​ക്ഷ ബോ​ധ​വ​ത്ക​ര​ണ ചി​ത്ര മ​തി​ൽ നി​ർ​മി​ച്ചു. പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നാ​ണ് ചി​ത്ര​മ​തി​ൽ തീ​ർ​ത്തി​ട്ടു​ള്ള​ത്.

വൈ​ദ്യു​തി അ​പ​ക​ങ്ങ​ൾ വ​ർ​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നി​ര​വ​ധി മു​ന്ന​റി​യി​പ്പു​ക​ൾ കെ​എ​സ്ഇ​ബി ന​ൽ​കു​ന്നു​ണ്ടെ​ങ്കി​ലും വേ​ണ്ട​ത്ര ശ്ര​ദ്ധ ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​ഞ്ഞ​പ്ര കെ​എ​സ്ഇ​ബി വേ​റി​ട്ട പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

വീ​ടു​ക​ളി​ലെ വൈ​ദ്യു​തി ഷോ​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള ആ​ർ​സി​സി​ബി സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ത്ര​ങ്ങ​ൾ, ഇ​രു​മ്പ് തോ​ട്ടി ഉ​പ​യോ​ഗി​ച്ച് കാ​ർ​ഷി​ക വി​ള​ക​ൾ പ​റി​ക്കു​മ്പോ​ൾ ഉ​ണ്ടാ​കു​ന്ന അ​പ​ക​ടം ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ, വൈ​ദ്യു​തി ലൈ​നി​ന് താ​ഴെ നി​ർ​മാ​ർ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ലെ അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നു​ള്ള ചി​ത്ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ചി​ത്ര​മ​തി​ൽ.

മെ​യി​ൻ റോ​ഡി​നോ​ട് ചേ​ർ​ന്നു​ള്ള 20 മീ​റ്റ​ർ നീ​ള​ത്തി​ലു​ള്ള മ​തി​ലി​ൽ തീ​ർ​ത്തി​ട്ടു​ള്ള ചി​ത്ര​ങ്ങ​ൾ പ​ക​ലും രാ​ത്രി​യും യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്ക് വീ​ക്ഷി​ക്കാ​ൻ സാ​ധി​ക്കു​ന്ന രീ​തി​യി​ലാ​ണ്. ആ​ല​പ്പു​ഴ സ്വ​ദേ​ശി​യാ​യ ചി​ത്ര​കാ​ര​ൻ ന​ടേ​ശ​നാ​ണ് ചി​ത്ര​ങ്ങ​ൾ വ​ര​ച്ചി​ട്ടു​ള്ള​ത്.

കേ​ര​ള​ത്തി​ൽ അ​ശ്ര​ദ്ധ​മൂ​ലം ഉ​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ളു​ടെ നി​ര​ക്ക് കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ​ത്തി​നാ​യാ​ണ് ചി​ത്ര​മ​തി​ൽ നി​ർ​മി​ച്ച​തെ​ന്ന് മ​ഞ്ഞ​പ്ര ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​ൻ അ​സി. എ​ജി​നീ​യ​ർ ലാ​ലു ജോ​സ് പ​റ​ഞ്ഞു. ചി​ത്ര​മ​തി​ൽ ഒ​രു​ക്കാ​ൻ സ​ബ് എ​ൻ​ജി​നീ​യ​ർ​മാ​രാ​യ സി​ജോ ജോ​സ​ഫ്, അ​മ്പി​ളി എ, ​അ​ഖി​ൽ മാ​ത്യൂ​സ്, ഓ​വ​ർ​സി​യ​ർ​മാ​രാ​യ ജോ​ഷി മാ​ട​ൻ, എ​ൻ.​എ​സ്. സു​രേ​ഷ്, എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Related posts

Leave a Comment