വീ​ണ്ടും ഒ​ന്നി​ക്കാനൊരുങ്ങി സാ​മ​ന്ത​യും നാഗചൈ​ത​ന്യ​യും; തുള്ളി ചാടി ആരാധകർ

സാ​മ​ന്ത​യും നാ​ഗ​ചൈ​ത​ന്യ​യും വീ​ണ്ടും ഒ​ന്നി​ക്കു​ന്നു. സാ​മ​ന്ത ത​ന്നെ​യാ​ണ് ഇ​തേക്കു​റി​ച്ചു​ള്ള സൂ​ച​ന​ക​ള്‍ ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​ച്ച​ത്.

നാ​ഗ​ചൈ​ത​ന്യ​യു​ടെ പേ​രി​ല്‍ ചാ​യ് എ​ന്നൊ​രു ടാ​റ്റൂ സാ​മ​ന്ത ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ അ​ടു​ത്തി​ടെ പ​ങ്കു​വ​ച്ച ചി​ത്ര​ങ്ങ​ളി​ല്‍ അ​ത് അ​പ്ര​ത്യ​ക്ഷ​മാ​യി​രു​ന്നു.

ഇ​തോ​ടെ താ​രം ടാ​റ്റൂ നീ​ക്കം ചെ​യ്തു​വെ​ന്ന വാ​ര്‍​ത്ത​ക​ളും എ​ത്തി​യി​രു​ന്നു. എ​ന്നാ​ലി​പ്പോ​ൾ ആ​രാ​ധ​ക​രെ അ​മ്പ​ര​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് ന​ടി. ഒ​രി​ട​യ്ക്ക് അ​പ്ര​ത്യ​ക്ഷ​മാ​യ ഈ ​ടാ​റ്റൂ വീ​ണ്ടും പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കു​ക​യാണ്.

സാ​മ​ന്ത പ​ങ്കു​വ​ച്ച പു​തി​യ പോ​സ്റ്റ് ആ​ണ് ശ്ര​ദ്ധ നേ​ടു​ന്ന​ത്. സാ​മ​ന്ത​യു​ടെ വാ​രി​യെ​ല്ലി​ന്‍റെ ഭാ​ഗ​ത്താ​യു​ള്ള ചാ​യ് എ​ന്ന ടാ​റ്റൂ കാ​ണി​ച്ചു​ള്ള ചി​ത്ര​മാ​ണ് സാ​മ​ന്ത ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

നേ​ര​ത്തെ ആ​ര്‍​ക്കൈ​വ് ചെ​യ്ത വി​വാ​ഹ​ചി​ത്ര​ങ്ങ​ള്‍ സാ​മ​ന്ത വീ​ണ്ടും പ​ങ്കു​വ​ച്ച​തും വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ടം നേ​ടി​യി​രു​ന്നു.
തെ​ന്നി​ന്ത്യ​യി​ല്‍ ഏ​റെ ആ​രാ​ധ​ക​രു​ള്ള താ​ര​ദ​മ്പ​തി​മാ​രാ​യി​രു​ന്നു സാ​മ​ന്ത​യും നാ​ഗ​ചൈ​ത​ന്യ​യും.

2017ല്‍ ​വി​വാ​ഹി​ത​രാ​യ ഇ​രു​വ​രും 2021ല്‍ ​ആ​ണ് വേ​ര്‍​പി​രി​ഞ്ഞ​ത്. വേ​ര്‍​പി​രി​യ​ലി​നുശേ​ഷം ക​ടു​ത്ത സൈ​ബ​ര്‍ ആക്രമണം സാ​മ​ന്ത​യ്‌​ക്കെ​തി​രേ നടന്നിരുന്നു.

മാ​ത്ര​മ​ല്ല, താ​ര​ത്തെ മ​യോ​സൈ​റ്റി​സ് എ​ന്ന രോ​ഗ​വും പി​ടി​കൂ​ടി​യി​രു​ന്നു. ഇ​രു​വ​രും ഒ​ന്നി​ക്കു​ന്നു​വെ​ന്ന ക​ണ്ടെ​ത്ത​ലി​ലാ​ണ് ആ​രാ​ധ​ക​ർ.

Related posts

Leave a Comment