ന്യൂ​സി​ല​ൻ​ഡി​ലേ​ക്കും സ​ഞ്ജു​വി​ല്ല… ഇ​ന്ത്യ​ൻ ടീം ​പ്ര​ഖ്യാ​പി​ച്ചു

മും​ബൈ: മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണെ ഉ​ൾ​പ്പെ​ടു​ത്താ​തെ ന്യൂ​സി​ല​ൻ​ഡ് പ​ര്യ​ട​ന​ത്തി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. ഈ ​മാ​സം 24ന് ​തു​ട​ങ്ങു​ന്ന ഇ​ന്ത്യ​യു​ടെ ന്യൂ​സി​ല​ൻ​ഡ് പ​ര്യ​ട​ന​ത്തി​ൽ അ​ഞ്ച് ട്വ​ന്‍റി-20​യും മൂ​ന്ന് ഏ​ക​ദി​ന​വും ര​ണ്ട് ടെ​സ്റ്റു​മാ​ണു​ള്ള​ത്.

ടീം: ​വി​രാ​ട് കോ​ഹ്‌​ലി, രോ​ഹി​ത് ശ​ർ​മ, കെ.​എ​ൽ.​രാ​ഹു​ൽ, ശി​ഖ​ർ ധ​വാ​ൻ, ശ്രേ​യ​സ് അ​യ്യ​ർ, മ​നീ​ഷ് പാ​ണ്ഡെ, ഋ​ഷ​ഭ് പ​ന്ത്, ശി​വം ദു​ബെ, കു​ൽ​ദീ​പ് യാ​ദ​വ്, യു​സ്‌​വേ​ന്ദ്ര ച​ഹ​ൽ, വാ​ഷിം​ഗ്ട​ൺ സു​ന്ദ​ർ, ജ​സ്പ്രീ​ത് ഭും​റ, മു​ഹ​മ്മ​ദ് ഷ​മി, ന​വ്ദീ​പ് സെ​യ്നി, ര​വീ​ന്ദ്ര ജ​ഡേ​ജ, ശാ​ർ​ദൂ​ൽ താ​ക്കൂ​ർ.

ല​ങ്ക​യ്ക്കെ​തി​രാ​യ മൂ​ന്നാം ട്വ​ന്‍റി-20​യി​ൽ ഇ​റ​ങ്ങി​യ സ​ഞ്ജു പ​ക്ഷേ, ഒ​രു സി​ക്സ​ർ പ​റ​ത്തി പു​റ​ത്താ​യി​രു​ന്നു. എ​ന്നാ​ൽ, വി​ക്ക​റ്റി​നു പി​ന്നി​ൽ ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച​തോ​ടെ സ​ഞ്ജു ടീ​മി​ലെ​ത്തു​മെ​ന്ന് പ്ര​തീ​ക്ഷ​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു.

നേ​ര​ത്തെ, ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ട്വ​ന്‍റി-20 ടീ​മി​ൽ എ​ത്തി തു​ട​ർ​ന്ന് എ​ട്ട് മ​ത്സ​ര​ങ്ങ​ൾ കാ​ത്തി​രു​ന്ന ശേ​ഷ​മാ​ണ് സ​ഞ്ജു ല​ങ്ക​യ്ക്കെ​തി​രാ​യ മൂ​ന്നാം മ​ത്സ​ര​ത്തി​ൽ പ്ലേ​യിം​ഗ് ഇ​ല​വ​നി​ൽ ഉ​ൾ​പ്പെ​ട്ട​ത്. ഒ​രു മ​ത്സ​രം മാ​ത്രം ക​ളി​പ്പി​ച്ച് സ​ഞ്ജു​വി​നെ ഒ​ഴി​വാ​ക്കു​ന്ന​ത് വ​ൻ വി​മ​ർ​ശ​ന​ത്തി​നു കാ​ര​ണ​മാ​കു​മെ​ന്ന​തി​നാ​ൽ സ​ഞ്ജു​വി​ന് അ​വ​സ​രം ല​ഭി​ക്കു​മെ​ന്നും വാ​ർ‌​ത്ത​ക​ൾ ഉ​ണ്ടാ​യി​രു​ന്നു.

Related posts