സന്തോഷ് ട്രോഫി: കേ​ര​ള​ത്തി​നു മിസോറാം

കോ​ല്‍ക്ക​ത്ത: സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്‌​ബോ​ള്‍ സെ​മി ഫൈ​ന​ല്‍ ലൈ​ന​പ്പാ​യി. കേ​ര​ളം കരുത്ത രായ മി​സോ​റാ​മി​നെ നേ​രി​ടും. മ​റ്റൊ​രു സെ​മി​യി​ല്‍ ബം​ഗാ​ള്‍ ക​ര്‍ണാ​ട​ക​യെ നേ​രി​ടും. നാ​ളെ​യാ​ണ് സെ​മി ഫൈ​ന​ല്‍ മ​ത്സ​ര​ങ്ങ​ളെ​ല്ലാം.

ഇ​ന്ന​ലെ ന​ട​ന്ന ഗ്രൂ​പ്പ് ബി ​മ​ത്സ​ര​ത്തി​ല്‍ ക​ര്‍ണാ​ട​ക​യോ​ട് ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് പ​രാ​ജയ​പ്പെ​ട്ടെ​ങ്കി​ലും ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യാ​ണ് മി​സോ​റാം സെ​മി​യി​ലെ​ത്തി​യ​ത്. 74-ാം മി​നി​റ്റി​ല്‍ എ​സ്. രാ​ജേ​ഷ് നേ​ടി​യ ഗോ​ളി​ലാ​ണ് ക​ര്‍ണാ​ടക ജ​യി​ച്ച​ത്.

ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യ ക​ര്‍ണാ​ടക സെ​മി​യി​ല്‍ ആ​തി​ഥേ​യ​രാ​യ ബം​ഗാ​ളി​നെ നേ​രി​ടും. ക​ര്‍ണാ​ട​ക​യ്ക്കും മി​സോ​റാ​മി​നും ഒ​മ്പ​ത് പോ​യി​ന്‍റ് വീ​ത​മാ​ണു​ള്ള​ത്. മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ ഗോ​വ 4-1ന് ​പ​ഞ്ചാ​ബി​നെ തോ​ല്‍പ്പി​ച്ചു.

മി​സോ​റാ​മി​നെ​തി​രേ ക​ര്‍ണാ​ട​ക ലി​യോ​ണ്‍ അ​ഗ​സ്റ്റി​ന്‍, എ​സ്. രാ​ജേ​ഷ് എ​ന്നി​വ​രി​ലൂ​ടെ ഗം​ഭീ​ര തു​ട​ക്ക​മി​ട്ടു. മി​സോ​റാം ഗോ​ള്‍കീ​പ്പ​ര്‍ ആ​ന്‍ഡ്രൂ ലാ​ല്‍മിം​ഗി​ലി​ന ആ​ദ്യ പ​ത്തു​മി​നി​റ്റി​നി​ടെ ര​ണ്ടു മി​ക​ച്ച ര​ക്ഷ​പ്പെ​ടു​ത്ത​ലു​ക​ള്‍ ന​ട​ത്തി. മി​സോ​റാ​മും ആ​ക്ര​മ​ണ മൂ​ഡി​ലേ​ക്കു വേ​ഗ​മെ​ത്തി.

Related posts