സം​സാ​രി​ക്കാ​ന്‍ ചെ​ന്ന​പ്പോ​ള്‍ എ​ന്നെ ക​ണ്ട​ത് ഒ​രു സൈ​ക്കോ​യെ​പ്പോ​ലെ ! ഐ​ശ്വ​ര്യ ല​ക്ഷ്മി ത​ന്നെ നൈ​സാ​യി ഒ​ഴി​വാ​ക്കി​യെ​ന്ന് സ​ന്തോ​ഷ് വ​ര്‍​ക്കി…

മ​ല​യാ​ള സി​നി​മാ​പ്രേ​ക്ഷ​ക​ര്‍​ക്ക് സ​മീ​പ​കാ​ല​ത്താ​യി സു​പ​രി​ചി​ത​മാ​യ പേ​രാ​ണ് സ​ന്തോ​ഷ് വ​ര്‍​ക്കി​യു​ടേ​ത്.

മ​ല​യാ​ള​ത്തി​ന്റെ താ​ര​രാ​ജാ​വ് മോ​ഹ​ന്‍​ലാ​ലി​ന്റെ ആ​റാ​ട്ട് എ​ന്ന സി​നി​മ​യു​ടെ റി​ലീ​സ് ദി​വ​സം പു​റ​ത്തു​വ​ന്ന ഒ​രു വീ​ഡി​യോ​യി​ലൂ​ടെ ആ​ണ് സ​ന്തോ​ഷ് വ​ര്‍​ക്കി ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​ത്.

ആ​റാ​ട്ട് സി​നി​മ​യെ കു​റി​ച്ച് ആ​വേ​ശ​ത്തോ​ടെ അ​ഭി​പ്രാ​യം പ​റ​ഞ്ഞ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് സ​ന്തോ​ഷ് ശ്ര​ദ്ധേ​യ​നാ​യ​ത്.

അ​തി​ല്‍ മോ​ഹ​ന്‍​ലാ​ല്‍ ആ​റാ​ടു​ക​യാ​ണ് എ​ന്ന സ​ന്തോ​ഷി​ന്റെ ക​മ​ന്റാ​ണ് ഏ​റെ വൈ​റ​ലാ​യ​ത്. ഇ​തോ​ടെ ട്രോ​ളു​ക​ളി​ലും നി​റ​ഞ്ഞ സ​ന്തോ​ഷ് വ​ര്‍​ക്കി താ​ര​മാ​യി മാ​റു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് സ​ന്തോ​ഷ് നി​ത്യാ​മേ​നോ​നെ ക​ല്യാ​ണം ക​ഴി​ക്കാ​ന്‍ പോ​യ​തും നി​ഖി​ലാ വി​മ​ലി​നെ പ്രേ​മി​ക്കാ​ന്‍ പോ​യ​തും ഒ​ക്കെ വാ​ര്‍​ത്ത​യാ​വു​ക​യും ട്രോ​ള​ര്‍​മാ​ര്‍ അ​തെ​ല്ലാം ആ​ഘോ​ഷ​മാ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഹ​ണി റോ​സി​ന്റെ സൗ​ന്ദ​ര്യ​ത്തെ വാ​ഴ്ത്തി​യും സ​ന്തോ​ഷ് വ​ര്‍​ക്കി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

ഇ​പ്പോ​ഴി​താ സ​ന്തോ​ഷ് വ​ര്‍​ക്കി ത​ന്റെ യൂ​ട്യൂ​ബ് ചാ​ന​ലി​ല്‍ പ​ങ്കു​വെ​ച്ച ഒ​രു വീ​ഡി​യോ​യാ​ണ് വൈ​റ​ലാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

നീ​ല​വെ​ളി​ച്ചം സി​നി​മ കാ​ണാ​ന്‍ തീ​യ​റ്റ​റി​ല്‍ പോ​യ​പ്പോ​ള്‍ അ​വി​ടെ ഐ​ശ്വ​ര്യ ല​ക്ഷ്മി​യു​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​വ​രെ ക​ണ്ട​പ്പോ​ള്‍ സാ​ധാ​ര​ണ പോ​ലെ താ​ന്‍ സം​സാ​രി​ക്കാ​ന്‍ പോ​യി​രു​ന്നു​വെ​ന്നും സ​ന്തോ​ഷ് പ​റ​യു​ന്നു.

എ​ന്നാ​ല്‍ ത​ന്നെ ക​ണ്ട​പ്പോ​ള്‍ അ​വ​ര്‍ ഒ​രു പ്ര​ത്യേ​ക രീ​തി​യി​ലാ​ണ് പെ​രു​മാ​റി​യ​തെ​ന്നും ത​ന്റൊ​പ്പം എ​ടു​ത്ത വീ​ഡി​യോ ഇ​ട​രു​തെ​ന്ന് അ​വ​ര്‍ മീ​ഡി​യ​യോ​ട് പ​റ​ഞ്ഞ​ത് താ​ന്‍ അ​റി​ഞ്ഞു​വെ​ന്നും ത​ന്നെ നൈ​സാ​യി​ട്ട് ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ന​ടി​മാ​ര്‍​ക്ക് ഒ​ന്ന് ക്ലി​ക്കാ​യാ​ല്‍ വ​ലി​യ ജാ​ഡ​യാ​ണെ​ന്നും സ​ന്തോ​ഷ് വ​ര്‍​ക്കി പ​റ​യു​ന്നു.

ഇ​പ്പോ​ള്‍ ഐ​ശ്വ​ര്യ മ​ണി​ര​ത്ന​ത്തി​നൊ​പ്പ​മാ​ണ് വ​ര്‍​ക്ക് ചെ​യ്യു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ വ​ന്ന വ​ഴി മ​റ​ന്നി​ട്ടു​ണ്ടാ​വു​മെ​ന്നും ത​ന്നെ ഒ​രു സൈ​ക്കോ​യെ പോ​ലെ​യാ​ണ് അ​വ​ര്‍ കാ​ണു​ന്ന​തെ​ന്നും സ​ന്തോ​ഷ് വ​ര്‍​ക്കി പ​റ​യു​ന്നു.

Related posts

Leave a Comment