സ്ത്രീ​ക​ൾ എ​ന്ത് പ​റ​ഞ്ഞ് വീ​ഡി​യോ ഉ​ണ്ടാ​ക്കി​യാ​ലും കോ​ട​തി​യോ പോ​ലീ​സോ മാ​ധ്യ​മ​ങ്ങ​ളോ പു​രു​ഷ​​ന്‍റെ കൂ​ടെ ഉ​ണ്ടാ​കി​ല്ല: എ​ല്ലാ ആ​ണു​ങ്ങ​ൾ​ക്കും ഇ​തൊ​രു പാ​ഠം: സ​ന്തോ​ഷ് പണ്ഡിറ്റ്

കോ​ഴി​ക്കോ​ട്: ഗോ​വി​ന്ദ​പു​ര​ത്ത് ബ​സ് യാ​ത്ര​യ്ക്കി​ടെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തി​ന് പി​ന്നാ​ലെ യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി സ​ന്തോ​ഷ് പണ്ഡിറ്റ്. ആ​ത്മ​ഹ​ത്യ ഒ​ന്നി​നും പ​രി​ഹാ​ര​മ​ല്ല. നി​ര​പ​രാ​ധി​യാ​ണെ​ങ്കി​ൽ ദീ​പ​ക് ഈ ​അ​വ​സ്ഥ​യെ ധൈ​ര്യ​പൂ​ർ​വ്വം നേ​രി​ട​ണ​മാ​യി​രു​ന്നെ​ന്ന് സ​ന്തോ​ഷ് പണ്ഡിറ്റ് പ​റ​ഞ്ഞു.

ആ​ണു​ങ്ങ​ൾ​ക്ക് ഈ ​സം​ഭ​വം വ​ലി​യൊ​രു പാ​ഠ​മാ​ണെ​ന്ന് പ​ണ്ഡി​റ്റ് പ​റ​യു​ന്നു. സ്ത്രീ​ക​ൾ എ​ന്ത് പ​റ​ഞ്ഞ് വീ​ഡി​യോ ഉ​ണ്ടാ​ക്കി​യാ​ലും കോ​ട​തി​യോ പോ​ലീ​സോ മാ​ധ്യ​മ​ങ്ങ​ളോ പു​രു​ഷ​ന​ന്‍റെ കൂ​ടെ ഉ​ണ്ടാ​കി​ല്ല. അ​തി​നാ​ൽ സ്ത്രീ​ക​ളി​ൽ നി​ന്ന് പ​ര​മാ​വ​ധി വി​ട്ടു​ന​ട​ക്കു​ന്ന​താ​ണ് ന​ല്ല​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്ത്രീ​ക​ൾ​ക്ക് മാ​ത്ര​മ​ല്ല പു​രു​ഷ​നും അ​ന്ത​സു​ണ്ടെ​ന്നും ഇ​ത്ത​രം ആ​രോ​പ​ണ​ങ്ങ​ൾ വ​രു​മ്പോ​ൾ ആ​യി​രം പേ​രെ​ങ്കി​ലും അ​ത് വി​ശ്വ​സി​ക്കു​മെ​ന്ന​ത് മാ​ന​സി​ക സ​മ്മ​ർ​ദ്ദ​മു​ണ്ടാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലാ​ണ് ഇ​ക്കാ​ര്യം സ​ന്തോ​ഷ് വ്യ​ക്ത​മാ​ക്കി​യ​ത്.

ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്‍റെ പൂ​ർ​ണ രൂ​പം…

പ​ണ്ഡി​റ്റി​ന്‍റെ സാ​മൂ​ഹ്യ നി​രീ​ക്ഷ​ണം.
തി​ര​ക്കു​ള്ള ബ​സി​ൽ വ​ച്ച് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന് ആ​രോ​പ​ണം നേ​രി​ടു​ന്ന കോ​ഴി​ക്കോ​ട് ഗോ​വി​ന്ദ​പു​രം സ്വ​ദേ​ശി​യാ​യ യു​വാ​വ് ആ​ത്മ​ഹ​ത്യ ചെ​യ്തു.

ത​ന്‍റെ സു​ഹൃ​ത്തി​ന് ര​ക്തം ദാ​നം ചെ​യ്തി​ട്ട് യു​വാ​വ് തി​രി​ച്ച് ബ​സി​ൽ വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന വ​ഴി ആ​ണ് ഈ ​സം​ഭ​വം ഉ​ണ്ടാ​യ​തും, ത​ന്നെ ഈ ​യു​വാ​വ് സ്പ​ർ​ശി​ച്ചു എ​ന്ന രീ​തി​യി​ൽ ഒ​രു യു​വ​തി ബ​സ്സി​ൽ നി​ന്നും വീ​ഡി​യോ എ​ടു​ത്ത​തും, യു​വ​തി ത​ന്റെ facebook അ​ക്കൗ​ണ്ടി​ൽ ഇ​ട്ട് അ​ത് വൈ​റ​ൽ ആ​ക്കി​യ​തും. വീ​ഡി​യോ പു​റ​ത്ത് വ​ന്ന​തി​ൽ പി​ന്നെ വ​ള​രെ സ​മ്മ​ർ​ദ്ദ​ത്തി​ൽ ആ​യ യു​വാ​വ് മ​ര​ണം തെ​ര​ഞ്ഞെ​ടു​ത്തു.. (ആ ​സം​ഭ​വ​ത്തി​ന്‍റെ ശ​രി​യും, തെ​റ്റു​മെ​ല്ലാം കോ​ട​തി ആ​ണ​ല്ലോ വീ​ഡി​യോ നോ​ക്കി തീ​രു​മാ​നി​ക്കേ​ണ്ട​ത്.)

ആ​ണു​ങ്ങ​ൾ​ക്ക് ഈ ​സം​ഭ​വ​മൊ​ക്കെ വ​ലി​യ പാ​ഠ​മാ​ണ്.. സ്ത്രീ​ക​ളെ കാ​ണു​മ്പോ​ൾ പ​ര​മാ​വ​ധി വി​ട്ട് ന​ട​ന്നാ​ൽ അ​വ​ന​വ​നു കൊ​ള്ളാം.. ഏ​തെ​ങ്കി​ലും പെ​ണ്ണ് എ​ന്തെ​ങ്കി​ലും പ​റ​ഞ്ഞു വീ​ഡി​യോ ഉ​ണ്ടാ​ക്കി viral ആ​ക്കി​യാ​ൽ കോ​ട​തി​യോ മാ​ധ്യ​മ​ങ്ങ​ളോ പോ​ലീ​സോ ആ​രും നി​ങ്ങ​ളു​ടെ കൂ​ടെ ഉ​ണ്ടാ​കി​ല്ല. ഓ​ർ​ത്തോ..​സ്ത്രീ​ക​ൾ​ക്ക് മാ​ത്ര​മ​ല്ല​ല്ലോ, പു​രു​ഷ​നും അ​ന്ത​സ് ഉ​ണ്ട്.

ഒ​രു ല​ക്ഷം ആ​ളു​ക​ൾ ഇ​ത്ത​രം വീ​ഡി​യോ​സ് കാ​ണു​മ്പോ​ൾ മി​നി​മം 1000 പേ​രെ​ങ്കി​ലും നി​ങ്ങ​ൾ ഞ​ര​മ്പ​ൻ ആ​ണെ​ന്ന് വി​ശ്വ​സി​ക്കും..

ഇ​ദ്ദേ​ഹം നി​ര​പ​രാ​ധി ആ​ണെ​ന്ന് വി​ശ്വ​സി​ക്കു​ന്നു എ​ങ്കി​ൽ ഈ ​അ​വ​സ്ഥ​യെ ധൈ​ര്യ​പൂ​ർ​വം face ചെ​യ്യ​ണ​മാ​യി​രു​ന്നു.. നി​ര​പ​രാ​ധി​ത്വ​വും സ​മൂ​ഹ​ത്തി​ന്റെ മു​ന്നി​ൽ തെ​ളി​യി​ക്ക​ണം ആ​യി​രു​ന്നു. ആ​ത്മ​ഹ​ത്യ ഒ​ന്നി​നും പ​രി​ഹാ​ര​മ​ല്ല. മ​രി​ച്ച യു​വാ​വി​ന് പ്ര​ണാ​മം..

അ​തി​നാ​ൽ പു​രു​ഷ​ന്മാ​രെ “ഭ​യം വേ​ണ്ട..
ജാ​ഗ്ര​ത മ​തി”..

(വാ​ൽ ക​ഷ്ണം…..​ദ​യ​വു ചെ​യ്ത് സ്ത്രീ ​സു​ര​ക്ഷാ നി​യ​മ​ങ്ങ​ൾ ഒ​രു സ്ത്രീ​യും ദു​ര​പ​യോ​ഗം ചെ​യ്യ​രു​ത്. കാ​ര​ണം യ​ഥാ​ർ​ഥ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന സ്ത്രീ​ക​ൾ​ക്ക് നീ​തി നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന അ​വ​സ്ഥ ഭാ​വി​യി​ൽ ഉ​ണ്ടാ​വും. സം​ഭ​വം സ​ത്യ​ണെ​ങ്കി​ലും പ​ല​രും വി​ശ്വ​സി​ക്കി​ല്ല.

ഇ​നി ഏ​തെ​ങ്കി​ലും പു​രു​ഷ​നി​ൽ നി​ന്നും മോ​ശം അ​നു​ഭ​വം ഉ​ണ്ടാ​യാ​ൽ വ​ര്ഷ​ങ്ങ​ളോ​ളം അ​തും വെ​ച്ചു ന​ട​ക്ക​രു​ത്. സം​ഭ​വം ന​ട​ന്ന ഉ​ട​നെ കേ​സ് കൊ​ടു​ക്കു​ക. സം​ഭ​വ​ത്തി​ന്റെ വീ​ഡി​യോ ഉ​ണ്ടെ​ങ്കി​ൽ അ​ത് വെ​ച്ചു റീ​ച്ചും, പ​ണ​വും ഉ​ണ്ടാ​ക്കാ​തെ പോ​ലീ​സി​ന്, കോ​ട​തി​ക്ക് അ​തൊ​ക്കെ കൈ​മാ​റു​ക. തീ​ർ​ച്ച​യാ​യും തെ​റ്റ് ചെ​യ്ത​വ​ർ ശി​ക്ഷി​ക്ക​പ്പെ​ട​ണം. നി​ര​പ​രാ​ധി​ക​ൾ ശി​ക്ഷി​ക്ക​പെ​ട​രു​ത്).

Related posts

Leave a Comment