കൊച്ചി: നഗരത്തിലെ ലോഡ്ജുകളില്‍ സ്ത്രീകളെ പാര്‍പ്പിച്ച് അനാശാസ്യത്തിന് സൗകര്യമൊരുക്കുന്ന ലോഡ്ജ് നടത്തിപ്പുകാരെ കുടുങ്ങാനൊരുങ്ങി പോലീസ്.
സൗത്ത് റെയില്‍വേ സ്റ്റേഷന് പരിസരത്തെ ഇത്തരം ലോഡ്ജുകളില്‍ പരിശോധനകള്‍ ശക്തമാക്കിയിരിക്കുകയാണ് പോലീസ്.നഗരത്തിലെ ലോഡ്ജുകളില്‍ സ്ത്രീകളെ പാര്‍പ്പിച്ച് അനാശാസ്യം നടത്തിയിരുന്ന രണ്ടു പേരെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
വെസ്റ്റ് ബംഗാള്‍ സ്വേദശി പ്രസഞ്ജിത് ഘോഷ് (35), പാലക്കാട് സ്വദേശി സുധീഷ് കുമാര്‍ (45) എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് എസ്എച്ച്ഒ അനീഷ് ജോയി, എസ്ഐ സി. അനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
എറണാകുളം എ.സി.ലൈന്‍ റോഡിന് കിഴക്ക് വശത്ത് പ്രവര്‍ത്തിക്കുന്ന സൗത്ത് ടവര്‍ എന്ന ലോഡ്ജിലും എസ്.എ.റോഡിന് വടക്ക് വശത്ത് പ്രവര്‍ത്തിക്കുന്ന ജി.കെ.റസിഡന്‍സി എന്ന ലോഡ്ജിലും സ്ത്രീകളെ താമസിപ്പിച്ച് അനാശാസ്യത്തിന് ഒത്താശ ചെയ്തുവരികയായിരുന്നു പ്രതികള്‍.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിസിപി ജുവനപ്പടി മഹേഷിന്റെ നിര്‍ദേശപ്രകാരം സെന്‍ട്രല്‍ പോലീസ് ലോഡ്ജുകളില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
