നിസ്കാര സമയത്ത് കടകളിൽ മോഷണം; സിസി ടിവിൽ കണ്ട വെള്ളിയാഴ്ച കള്ളനെത്തേടി വലഞ്ഞ് പോലീസ്; മൊട്ടയടിച്ച് വേഷംമാറി നടന്ന കള്ളനെ കുടുക്കിയതാകട്ടെ ഇൻസ്റ്റഗ്രാമും


കോ​ഴി​ക്കോ​ട്: വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ ജു​മാ നി​സ്കാ​ര​സ​മ​യ​ത്ത് ക​ട​ക​ളി​ലെ​ത്തി മോ​ഷ​ണം ന​ട​ത്തു​ന്ന പ്ര​തി​ക്ക് ഇ​ൻ​സ്റ്റ​ഗ്രാം വി​ല്ല​നാ​യി.

മീ​ഞ്ച​ന്ത ആ​ർ​ട്സ് കോ​ള​ജി​ന് സ​മീ​പ​ത്തെ പു​ത്ത​ൻ​വീ​ട്ടി​ൽ പി.​വി. അ​ബി​നെ (26) ആ​ണ് ന​ട​ക്കാ​വ് ഇ​ൻ​സ്പെ​ക്ട​ർ പി.​കെ. ജി​ജീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി​യ​ത്.

കോ​ഴി​ക്കോ​ട് ന​ഗ​ര​ങ്ങ​ളി​ൽ വെ​ള​ളി​യാ​ഴ്ച ദി​വ​സ​ങ്ങ​ളി​ൽ ഉ​ച്ച സ​മ​യ​ത്ത് നി​സ്കാ​ര​ത്തി​ന് വേ​ണ്ടി മ​സ്ജി​ദി​ൽ പോ​കു​ന്ന ആ​ളു​ക​ളു​ടെ ക​ട​ക​ൾ നി​രീ​ക്ഷി​ച്ച് ക​ട​യി​ൽ ആ​ളു​ക​ളി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി പ​ണ​വും വി​ല​പ്പി​ടി​പ്പു​ള്ള സാ​ധ​ന​ങ്ങ​ളും അ​പ​ഹ​രി​ക്കു​ന്ന​താ​ണ് ഇ​യാ​ളു​ടെ രീ​തി.

ഈ ​മാ​സം 13ന് ​അ​ഴ​ക്കൊ​ടി ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മു​ള്ള പി.​എ​സ്. ഓ​ൾ​ഡ് മെ​റ്റ​ൽ​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ലെ ജോ​ലി​ക്കാ​ർ ഉ​ച്ച​യ്ക്ക് പ്രാ​ർ​ഥ​ന​യ്ക്കാ​യി മ​സ്ജി​ദി​ൽ പോ​യ സ​മ​ത്ത് മ​തി​ൽ ചാ​ടി അ​ക​ത്ത് ക​യ​റി മേ​ശ​വ​ലി​പ്പി​ലു​ണ്ടാ​യി​രു​ന്ന 20,000 രൂ​പ മോ​ഷ്ടി​ച്ചി​രു​ന്നു.

മോ​ഷ​ണ സ​മ​യ​ത്ത് കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യി​രു​ന്ന സി​സി​ടി​വി​യ​ൽ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട പ്ര​തി പി​ന്നീ​ട് നീ​ള​മു​ള്ള ത​ന്‍റെ ത​ല​മു​ടി മൊ​ട്ട​യ​ടി​ച്ച് രൂ​പം മാ​റ്റം വ​രു​ത്തി​യാ​ണ് ന​ഗ​ര​ത്തി​ൽ ക​റ​ങ്ങി ന​ട​ന്ന​ത്.

സം​ശ​യം തോ​ന്നി​യ അ​ന്വേ​ഷ​ണ സം​ഘം പ്ര​തി​യു​ടെ ഇ​ൻ​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ട് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ക​ള്ളി വെ​ളി​ച്ച​താ​യ​ത്. ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ​നി​ന്നു മോ​ഷ്ടാ​വി​ന്‍റ പ​ഴ​യ രൂ​പ​മു​ള്ള ഫോ​ട്ടോ​ക​ൾ പോ​ലീ​സ് ക​ണ്ടെ​ത്തി.

നീ​ട്ടി​യ മു​ടി​യോ​ടു കൂ​ടി​യ ഫോ​ട്ടോ​ക​ൾ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ നി​ന്നും ക​ണ്ട​തോ​ടെ സി​സി​ടി​വി ദൃ​ശ്യം പ്ര​തി​യു​ടേ​താ​ണെ​ന്ന് പോ​ലീ​സി​ന് വ്യ​ക്ത​മാ​യി.

തു​ട​ർ​ന്ന് സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ക്കാ​വ് പോ​ലീ​സ് അ​ബി​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.തെ​ളി​വ് ന​ശി​പ്പി​ക്കു​ന്ന​തി​നാ​യി അ​ബി​ൻ മോ​ഷ​ണ സ​മ​യ​ത്ത് ധ​രി​ച്ചി​രു​ന്ന വ​സ്ത്ര​ങ്ങ​ള​ട​ക്കം ക​നോ​ലി ക​നാ​ലി​ൽ ഉ​പേ​ക്ഷി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ ജു​ഡീ​ഷ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി കോ​ട​തി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment