ശി​​​ര​​​ച്ഛേ​​​ദ​​​ന​​​മോ ജീ​​​വ​​​പ​​​ര്യ​​​ന്തം ത​​​ട​​​വോ ശി​​​ക്ഷ കി​​​ട്ടാ​​​വു​​​ന്ന രാ​​​ജ്യ​​​ദ്രോ​​​ഹ​​​ക്കു​​​റ്റം!സൗദിയിൽ മൂന്നു രാജകുമാരന്മാർ തടവിൽ

റി​​​യാ​​​ദ്: സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ൽ മൂ​​​ന്നു പ്ര​​​മു​​​ഖ രാ​​​ജ​​​കു​​​മാ​​​ര​​​ന്മാ​​​രെ ത​​​ട​​​വി​​​ലാ​​​ക്കി. രാ​​​ജാ​​​വി​​​നും കി​​​രീ​​​ടാ​​​വ​​​കാ​​​ശി​​​ക്കു​​​മെ​​​തി​​​രേ അ​​​ട്ടി​​​മ​​​റി നീ​​​ക്കം ന​​​ട​​​ത്തി​​​യെ​​​ന്നാ​​​രോ​​​പി​​​ച്ചാ​​​ണ് അ​​​റ​​​സ്റ്റ്.

സ​​​ൽ​​​മാ​​​ൻ രാ​​​ജാ​​​വി​​​ന്‍റെ ഇ​​​ള​​​യ സ​​​ഹോ​​​ദ​​​ര​​​ൻ അ​​​ഹ​​​മ്മ​​​ദ് ബി​​​ൻ അ​​​ബ്‌​​​ദു​​​ൾ അ​​​സീ​​​സ് അ​​​ൽ സൗ​​​ദ്, പ​​​ഴ​​​യ കി​​​രീ​​​ടാ​​​വ​​​കാ​​​ശി​​​യും മു​​​ൻ ഉ​​​പ​​​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​മാ​​​യ മു​​​ഹ​​​മ്മ​​​ദ് ബി​​​ൻ നാ​​​യെ​​​ഫ്, ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഇ​​​ള​​​യ സ​​​ഹോ​​​ദ​​​ര​​​ൻ ന​​​വാ​​​ഫ് ബി​​​ൻ നാ​​​യെ​​​ഫ് എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് ത​​​ട​​​വി​​​ലാ​​​ക്കി​​​യ​​​ത്.

ശി​​​ര​​​ച്ഛേ​​​ദ​​​ന​​​മോ ജീ​​​വ​​​പ​​​ര്യ​​​ന്തം ത​​​ട​​​വോ ശി​​​ക്ഷ കി​​​ട്ടാ​​​വു​​​ന്ന രാ​​​ജ്യ​​​ദ്രോ​​​ഹ​​​ക്കു​​​റ്റ​​​മാ​​​ണ് ഇ​​​വ​​​രു​​​ടെ പേ​​​രി​​​ൽ ചു​​​മ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. സ​​​ൽ​​​മാ​​​ൻ രാ​​​ജാ​​​വി​​​ന്‍റെ മ​​​ക​​​നും കി​​​രീ​​​ടാ​​​വ​​​കാ​​​ശി​​​യു​​​മാ​​​യ മു​​​ഹ​​​മ്മ​​​ദ് ബി​​​ൻ സ​​​ൽ​​​മാ​​​ൻ രാ​​​ജ​​​കു​​​മാ​​​ര​​​ൻ ത​​​നി​​​ക്കെ​​​തി​​​രാ​​​യ​​​വ​​​രെ​​​യെ​​​ല്ലാം ഒ​​​തു​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണി​​​തെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

നി​​​ര​​​വ​​​ധി രാ​​​ജ​​​കു​​​ടും​​​ബാം​​​ങ്ങ​​​ളെ​​​യും ബി​​​സി​​​ന​​​സു​​​കാ​​​രെ​​​യും കൂ​​​ട്ട​​​മാ​​​യി ത​​​ടവി​​​ലാ​​​ക്കി​​​ക്കൊ​​​ണ്ടാ​​​ണു മു​​​ഹ​​​മ്മ​​​ദ് രാ​​​ജ​​​കു​​​മാ​​​ര​​​ൻ ര​​​ണ്ട​​​ര​​​വ​​​ർ​​​ഷം മു​​​ൻ​​​പ് ത​​​ന്‍റെ സ്ഥാ​​​നം ഉ​​​റ​​​പ്പി​​​ച്ച​​​ത്.

സ​​​ൽ​​​മാ​​​ൻ രാ​​​ജാ​​​വി​​​ന്‍റെ സ​​​ഹോ​​​ദ​​​ര​​​ൻ പ​​​രേ​​​ത​​​നാ​​​യ നാ​​​യെ​​​ഫ് ബി​​​ൻ അ​​​ബ്‌​​​ദു​​​ൾ അ​​​സീ​​​സി​​​ന്‍റെ പു​​​ത്ര​​​ൻ സ​​​മീ​​​പ​​​കാ​​​ല​​​ത്തു വ​​​ലി​​​യ ദൗ​​​ത്യ​​​ങ്ങ​​​ളൊ​​​ന്നും ഇ​​​ല്ലാ​​​തെ ക​​​ഴി​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു.

മു​​​ഹ​​​മ്മ​​​ദ് ബി​​​ൻ നാ​​​യെ​​​ഫ് 2015 മു​​​ത​​​ൽ ’17 വ​​​രെ കി​​​രീ​​​ടാ​​​വ​​​കാ​​​ശി​​​യാ​​​യി​​​രു​​​ന്നു. മു​​​ഹ​​​മ്മ​​​ദ് ബി​​​ൻ സ​​​ൽ​​​മാ​​​നെ കി​​​രീ​​​ടാ​​​വ​​​കാ​​​ശി​​​യാ​​​ക്കി​​​യ​​​തോ​​​ടെ മു​​​ഹ​​​മ്മ​​​ദ് ബി​​​ൻ നാ​​​യെ​​​ഫി​​​നെ എ​​​ല്ലാ ഔ​​​ദ്യോ​​​ഗി​​​ക പ​​​ദ​​​വി​​​ക​​​ളി​​​ലും നി​​​ന്നും നീ​​​ക്കി​​​യി​​​രു​​​ന്നു.

രാ​​​ജാ​​​വി​​​ന്‍റെ സ​​​ഹോ​​​ദ​​​ര​​​ൻ മു​​​ഹ​​​മ്മ​​​ദ് ഏ​​​റെ​​​ക്കാ​​​ലം ല​​​ണ്ട​​​നി​​​ലാ​​​യി​​​രു​​​ന്നു. മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ ജ​​​മാ​​​ൽ ഖ​​​ഷോ​​​ഗി​​​യു​​​ടെ വ​​​ധ​​​ത്തെ​​​തു​​​ട​​​ർ​​​ന്നു​​​ള​​​വാ​​​യ പ്ര​​​ശ്ന​​​ങ്ങ​​​ളു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് അ​​​ദ്ദേ​​​ഹം തി​​​രി​​​കെ സൗ​​​ദി​​​യി​​​ലെ​​​ത്തി​​​യ​​​ത്.

Related posts

Leave a Comment