പ്രളയത്തിൽ ആശ്വാസവുമായി എസ്ബിഐയും; ദു​രി​ത ബാ​ധി​ത​രാ​യവരിൽ നി​ന്നും മി​നി​മം ബാ​ല​ൻ​സ് ഇ​ല്ലെ​ന്ന പേ​രി​ൽ പി​ഴ ഈ​ടാ​ക്കി​ല്ല; ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ര​ണ്ടു കോ​ടി രൂ​പയുടെ സഹായവും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​നം പ്ര​ള​യ​ദു​ര​ന്തം നേരിടുന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​ണ​മി​ട​പാ​ടു​ക​ൾ​ക്കും വാ​യ്പ​ക​ൾ​ക്കും എ​സ്ബി​ഐ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ദു​രി​ത ബാ​ധി​ത​രാ​യവരിൽ നി​ന്നും മി​നി​മം ബാ​ല​ൻ​സ് ഇ​ല്ലെ​ന്ന പേ​രി​ൽ പി​ഴ ഈ​ടാ​ക്കി​ല്ല. ഡ്യൂ​പ്ലി​ക്കേ​റ്റ് പാ​സ്ബു​ക്ക്, എ​ടി​എം കാ​ർ​ഡ്, ചെ​ക്ക് ബു​ക്ക് എ​ന്നി​വ​യ്ക്കു​ള്ള ചാ​ർ​ജും ഒ​ഴി​വാ​ക്കി.

മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ര​ണ്ടു കോ​ടി രൂ​പ എ​സ്ബി​ഐ സം​ഭാ​വ​ന ചെ​യ്തു. ജീ​വ​ന​ക്കാ​രി​ൽ​നി​ന്നു 2.7 ല​ക്ഷം രൂ​പ സം​ഭാ​വ​ന ശേ​ഖ​രി​ക്കു​ന്നു​ണ്ട്. ഈ നേരുന്ന എ​സ്ബി​ഐ​യു​ടെ വ​ക​യാ​യി സ​മാ​ന​മാ​യ തു​ക​യും ചേ​ർ​ത്ത് ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു കൈ​മാ​റും.

Related posts