വിദ്യാർഥികളെ കയറ്റുന്ന വാഹനങ്ങളിൽ  സുരക്ഷാ സ്റ്റിക്കർ പതിക്കണം; ഓ​ട്ടോ​റി​ക്ഷ ഒ​ഴി​കെ​യു​ള്ള എ​ല്ലാ സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളി​ലും ആ​യ​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ക്ക​ണം

വൈ​പ്പി​ൻ: വി​ദ്യാ​ർ​ഥി​ക​ളെ ക​യ​റ്റി​ക്കൊ​ണ്ടു​പോ​കു​ന്ന സ്കൂ​ൾ വാ​ഹ​ന​ങ്ങ​ൾ​ക്ക് സേ​ഫ്റ്റി സ്റ്റി​ക്ക​ർ പ​തി​പ്പി​ക്കും. മു​ന​ന്പ​ത്ത് സം​ഘ​ടി​പ്പി​ച്ച വി​ദ്യാ​ല​യ സു​ര​ക്ഷ സ​ദ​സി​ലാ​ണ് തീ​രു​മാ​നം. ജൂ​ണ്‍ 30 നു​ള്ളി​ൽ ആ​ർ​ടി​ഒ​യു​ടെ ടെ​സ്റ്റ് ഗ്രൗ​ണ്ടി​ലോ, സ്കൂ​ൾ അ​ധി​കൃ​ത​ർ അ​റി​യി​ച്ചാ​ൽ സ്കൂ​ളു​ക​ളി​ലോ മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ് അ​ധി​കൃ​ത​ർ സ്റ്റി​ക്ക​ർ എ​ത്തി​ക്കും.

ഓ​ട്ടോ​റി​ക്ഷ ഒ​ഴി​കെ​യു​ള്ള എ​ല്ലാ സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളി​ലും ആ​യ​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ക്ക​ണം. ഫ​സ്റ്റ് എ​യ്ഡ് ബോ​ക്സ് നി​ർ​ബ​ന്ധ​മാ​യി വേ​ണം. ഓ​ട്ടോ​റി​ക്ഷ​ക​ളി​ൽ ആ​റു കു​ട്ടി​ക​ളി​ൽ കൂ​ടു​ത​ൽ ക​യ​റ്റ​രു​ത്. ഇ​ക്കാ​ര്യം ര​ക്ഷി​താ​ക്ക​ൾ​ത​ന്നെ ശ്ര​ദ്ധി​ക്ക​ണം.

രാ​വി​ലെ 8.30 മു​ത​ൽ 9.30 വ​രെ​യും ഉ​ച്ച​ക​ഴി​ഞ്ഞു 3.30 മു​ത​ൽ 4.30 വ​രെ​യും ടി​പ്പ​റു​ക​ൾ ഓ​ടി​ക്ക​രു​ത്. സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളി​ലെ ഡ്രൈ​വ​ർ​മാ​ർ​ക്ക് പോ​ലീ​സ് ക്ലി​യ​റിം​ഗ് സ​ർ​ട്ടി​ഫി​ക്ക​റ്റും ബോ​ധ​വ​ൽ​ക്ക​ര​ണ​ക്ലാ​സും ന​ൽ​കും. റോ​ഡി​ൽ പാ​ലി​ക്കേ​ണ്ട സു​ര​ക്ഷാ​നി​യ​മ​ങ്ങ​ളെ​ക്കു​റി​ച്ചു വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ബോ​ധ​വ​ൽ​ക്ക​ര​ണ​ക്ലാ​സ് ന​ട​ത്തും.

വി​ദ്യാ​ർ​ഥി​ക​ളെ ക​യ​റ്റാ​ത്ത സ്വ​കാ​ര്യ​ബ​സു​ക​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും സു​ര​ക്ഷാ സ​ദ​സ് തീ​രു​മാ​ന​മെ​ടു​ത്തു. തി​ര​ക്കേ​റി​യ സ്കൂ​ളു​ക​ളു​ടെ മു​ന്നി​ൽ പോ​ലീ​സ് സ​ഹാ​യം ഉ​റ​പ്പാ​ക്കും. സ്വ​കാ​ര്യ ബ​സു​ക​ളി​ൽ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​മെ​ന്നു യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ച ബ​സുട​മ​സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. സ്വ​കാ​ര്യ​ബ​സു​ക​ൾ​ക്കു​നേ​രേ​യു​ള്ള അ​തി​ക്ര​മം ത​ട​യാ​ൻ​കൂ​ടി​യാ​ണി​ത്.

പോ​ലീ​സും മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പും എ​ക്സൈ​സും, ബ​സു​ടാ​മാ സം​ഘ​വും ഡ്രൈ​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, റ​സി​ഡ​ൻ​സ്, പി​ടി​എ ക​മ്മി​റ്റി​ക​ൾ, ആ​രോ​ഗ്യ​വ​കു​പ്പ് എ​ന്നി​വ ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ച്ച സു​ര​ക്ഷാ സ​ദ​സ് സി​പ്പി പ​ള്ളി​പ്പു​റം ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ന​ന്പം എ​സ്ഐ ടി.​ബി. ഷി​ബു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

മോ​ട്ടോ​ർ​വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ജോ​സ​ഫ് ചെ​റി​യാ​ൻ, എ​ക്സൈ​സ് സി​വി​ൽ ഓ​ഫീ​സ​ർ ടി.​എ. ര​തീ​ഷ്കു​മാ​ർ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ആ​ന്‍റ​ണി, പ​ള്ളി​പ്പു​റം മ​ഞ്ഞു​മാ​ത ബ​സി​ലി​ക്ക റെ​ക്ട​ർ ജോ​ണ്‍​സ​ണ്‍ പ​ങ്കേ​ത്ത്, കെ.​കെ. അ​ബ്ദു​ൾ റ​ഹ്മാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts