കോട്ടയം: സ്കൂള്‍ തുറക്കാന്‍ ഇനി രണ്ടാഴ്ച മാത്രം ബാക്കിനില്‍ക്കേ സ്കൂള്‍ വിപണി സജീവമായി.നോട്ട്ബുക്കുകളും ബാഗും കുടയും ഉള്‍പ്പെടെ സ്കൂളില്‍ പോകാനുള്ള സാധന സാമഗ്രികള്‍ വാങ്ങാന്‍ കടകളില്‍ കുട്ടികളുടെയും മാതാപിതാക്കളുടെയും തിരക്കാണ്. വരും ദിവസങ്ങളില്‍ സ്കൂള്‍ വിപണി കൂടുതല്‍ സജീവമാകും.
ബാഗും കുടയും നോട്ട്ബുക്കുകളും കടകളില്‍ പരമാവധി സ്റ്റോക്ക് ചെയ്യുന്ന തിരക്കിലാണ് വ്യാപാരികള്‍. കുട്ടികളെയും രക്ഷിതാക്കളെയും ഒരുപോലെ ആകര്‍ഷിക്കുന്ന പുത്തന്‍ ട്രെന്‍ഡിലുള്ള കുടകളും ബാഗുകളുമാണ് ഇത്തവണ വിപണിയിലെ താരം.സ്കൂള്‍ തുറക്കുന്നതോടൊപ്പം കാലവര്‍ഷവും സാന്നിധ്യമറിയിക്കുകയാണ് പതിവ്. വേനല്‍മഴ എത്തിയതോടെ കുടവിപണി നേരത്തെതന്നെ സജീവമായി.
കുട വിപണിയില്‍ ജോണ്‍സ്, പോപ്പി ഉള്‍പ്പെടെ ബ്രാന്‍ഡഡ് കമ്പനികളുടെ കുടകളാണ് വില്‍പ്പനയില്‍ മുന്നില്‍. കുട്ടികള്‍ക്കുള്ള കളര്കുടകള്ക്ക് 99 രൂപ മുതലാണ് വില. 1000 രൂപവരെ വിലയുള്ള കുടകളുമുണ്ട്. മൂന്നായി മടക്കുന്നതും രണ്ടായി മടക്കുന്നതുമായ വിലകൂടിയ കാലന് കുടകളുമുണ്ട്. കുട്ടികള്‍ക്കായി പുതിയ മഴക്കോട്ടുകളും ജാക്കറ്റുകളും എത്തിയിട്ടുണ്ട്.
ബാഗുകളില്‍ താരം സ്പൈഡര്‍മാനാണ്. കുട്ടികളുടെ ഇഷ്ട കഥാപാത്രങ്ങളായ സ്പൈഡര്‍മാന്റെയും ഡോറെയുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടെ ആലേഖനം ചെയ്ത ബാഗുകളാണ് വിപണി കീഴടക്കുന്നത്. സ്കൂബി ഡേ, സഫാരി, കാമിലന്റ് എന്നീ മുന്തിയ കമ്പനികളുടെ വലുതും ചെറുതുമായ ബാഗുകള്‍ 399 മുതല്‍ 1000 രൂപയ്ക്കു മുകളില്‍ വരെയാണ് വില. ചെറിയ ടിഫിന്‍ ബാഗുകള്‍ക്കും ആവശ്യക്കാരേറെയാണ്.
പാഠപുസ്തകങ്ങള്‍ സ്കൂളില്‍നിന്നാണ് ലഭിക്കുന്നതെങ്കിലും നോട്ടുബുക്കുകള്‍ കടകളില്‍നിന്നാണ് വാങ്ങുന്നത്. സബ്സിഡി നിരക്കില്‍ നോട്ട്ബുക്കുകള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളുമുണ്ട്. 200 പേജുള്ള 10 നോട്ട്ബുക്ക് വാങ്ങുന്നവര്‍ക്ക് രണ്ടു ബുക്ക് സൗജന്യമായി നല്‍കും. പേനകള്‍ക്ക് രണ്ടര രൂപ മുതലാണ് വില.
പ്ലാസ്റ്റിക്കിലും ലോഹനിര്‍മിതവുമായ ടിഫിന്‍ ബോക്സുകള്‍ 39 രൂപ മുതല്‍ വില നല്കി വാങ്ങാം. പ്ലാസ്റ്റിക് ബോക്സുകളേക്കാള് സ്റ്റീലിനാണ് ഡിമാന്‍ഡ്.ക്യാമല്‍, നടരാജ്, ക്ലാസ്മേറ്റ്, ഡോംസ് തുടങ്ങിയ പേരുകേട്ട കമ്പനികള്‍ ഉത്പാദിപ്പിക്കുന്ന ഇന്‍സ്ട്രുമെന്റ് ബോക്സുകള്‍ക്ക് 59 മുതല്‍ 200 രൂപവരെ നല്‍കണം.
പ്ലാസ്റ്റിക്കിന്റെയും സ്റ്റീലിന്റെയും വാട്ടര്‍ ബോട്ടിലുകളും കളംപിടിച്ചുകഴിഞ്ഞു. പ്ലാസ്റ്റിക് ബോട്ടിലുകള്‍ക്ക് 29 രൂപയാണ് കുറഞ്ഞ വില. സ്റ്റീല്‍ ബോട്ടിലുകള്‍ക്ക് 300 രൂപവരെ നല്‍കണം. കളര്‍ പെന്‍സില്‍, ക്രയോണ്‍സ്, കളര്‍ ബോക്സുകള്‍, സ്കെച്ച് പേന എന്നിവയും കടകളില്‍ എത്തിക്കഴിഞ്ഞു. പേനകളും മറ്റും ഇടാനുള്ള പൗച്ചും ബോക്സുകളും ചൂടപ്പംപോലെ വിറ്റഴിയുന്നുണ്ട്. സീസണാകുന്നതോടെ വിപണി കൂടുതല്‍ സജീവമാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍.
