സ്കൂൾ തു​റ​ന്നു കു​ട്ടി​ക​ളി​ല്ലാ​തെ,വീ​ടു​ക​ള്‍ വി​ദ്യാ​ല​യ​ങ്ങ​ളാ​യി; കു​രു​ന്നു​ക​ള്‍​ക്ക് ആ​വേ​ശ​മാ​യി ഓ​ണ്‍​ലൈ​ന്‍ പ്ര​വേ​ശ​നോ​ത്സ​വം


മു​ടി​യൂ​ര്‍​ക്ക​ര ഗ​വ​ണ്‍​മെ​ന്റ് എ​ല്‍​പി സ്‌​കൂ​ളി​ല്‍ ഒ​ന്നാം ക്ലാ​സി​ല്‍ പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളാ​യ ബി​യാ​മി​ല്‍, ഏ​ബ​ല്‍, റോ​ണ്‍, ഹ​രി​പ്രി​യ എ​ന്നി​വ​ര്‍ ഓ​ണ്‍​ലൈ​ന്‍ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു. -രാ​ഷ്ട്ര ​ദീ​പി​ക


കോ​ട്ട​യം: കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ ര​ണ്ടാം ത​രം​ഗ​ത്തി​ലും ഓ​ണ്‍​ലൈ​ന്‍ പ്ര​വേ​ശ​നോ​ത്സ​വ​ത്തോ​ടെ വീ​ടു​ക​ള്‍ വി​ദ്യാ​ല​യ​ങ്ങ​ളാ​ക്കി ആ​യി​ര​ക്ക​ണ​ക്കി​നു കു​രു​ന്നു​ക​ള്‍ അ​റി​വി​ന്‍റെ പു​തി​യ വാ​താ​യ​ന​ങ്ങ​ള്‍ തേ​ടി ഒ​ന്നാം ക്ലാ​സി​ലെ​ത്തി.

അ​ക്ഷ​ര​മു​റ്റ​ങ്ങ​ള്‍ കു​ട്ടി​ക​ളെ വ​ര​വേ​ല്‍​ക്കാ​ന്‍ ഒ​രു​ങ്ങി​യെ​ങ്കി​ലും മ​ഹാ​മാ​രി ഇ​ത്ത​വ​ണ​യും കു​ട്ടി​ക​ളെ സ്‌​കൂ​ളി​ലെ​ത്തി​ച്ച​ല്ല. മ​ഴ​യു​ടെ സം​ഗീ​ത​വു​മാ​യി വി​രു​ന്നെ​ത്തി​യി​രു​ന്ന ജൂ​ണ്‍ മാ​സ പു​ല​രി​ക​ളി​ല്‍ പു​ത്ത​നു​ടു​പ്പു പു​സ്ത​ക​വും വ​ര്‍​ണ​കു​ട​ക​ളു​മാ​യി മാ​താ​പി​താ​ക്ക​ളു​ടെ കൈ​പി​ടി​ച്ച് സ്‌​കൂ​ളി​ലേ​ക്കു ക​ര​ച്ചി​ലു​മാ​യി എ​ത്തു​ന്ന കാ​ഴ്ച ഇ​ത്ത​വ​ണ​യു​മ​ല്ലാ​താ​യി.

പ​ക​രം മാ​താ​പി​താ​ക്ക​ള്‍​ക്കൊ​പ്പം സ്വ​ന്തം വീ​ടു​ക​ളി​ലെ സ്വീ​ക​ര​ണ മു​റി ക്ലാ​സ് മു​റി​യാ​ക്കി കു​ട്ടി​ക​ള്‍ വെ​ര്‍​ച്വ​ല്‍ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി.സ്‌​കൂ​ളി​ലെ ഫ്‌​സ​റ്റ് ബ​ല്ലി​നു പ​ക​രം വി​ക്​ടേ​ഴ്‌​സ് ചാ​ന​ലി​ല്‍ ടീ​ച്ച​ര്‍ എ​ത്തി​യ​പ്പോ​ള്‍ അ​മ്മ​യു​ടെ നീ​ട്ടി​യു​ള്ള വി​ളി​യെ​ത്തി.

വി​ക്്‌​ടേ​ഴ്‌​സ് ചാ​ന​ലി​ല്‍ സം​പ്രേ​ക്ഷ​ണം ചെ​യ്ത് സം​സ്ഥാ​ന ത​ല പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന്റെ ഉ​ദ്ഘാ​ട​ന​ത്തി​നു ശേ​ഷം ജി​ല്ലാ​ത​ല​ത്തി​ലും സ്‌​കൂ​ള്‍ ത​ല​ത്തി​ലും പ്ര​വേ​ശ​നോ​ത്സ​വം ന​ട​ന്നു.

ത​ങ്ങ​ളു​ടെ അ​ധ്യാ​പ​ക​ര്‍ ഓ​ണ്‍​ലൈ​നാ​യി സ്‌​ക്രീ​നി​ല്‍ എ​ത്തി​യ​തോ​ടെ കു​ട്ടി​ക​ള്‍​ക്ക് സ​ന്തോ​ഷ​ത്തി​ന്റെ പു​ത്ത​ന്‍ ഡി​ജി​റ്റ​ല്‍ പ​ഠ​നാ​നു​ഭ​വം ചൂ​ര​ല്‍​വ​ടി​ക്കും എ​മ്പോ​സി​ഷ​നും പ​ക​രം പാ​ട്ടും ക​ളി​യും നൃ​ത്ത​വു​മൊ​ക്കെ​യാ​യി അ​ടി​പൊ​ളി ഡി​ജി​റ്റ​ല്‍ പ​ഠ​നം.

കോ​വി​ഡ് മ​ഹാ​മാ​രി​ക്കാ​ല​ത്തെ വ്യ​ത്യ​സ്ത​മാ​യ സ്‌​കൂ​ള്‍ അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​നും ഓ​ണ്‍​ലൈ​ന്‍ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​നും ഇ​ന്നു രാ​വി​ലെ തു​ട​ക്ക​മാ​യി.

വി​ക്ടേ​ഴ്‌​സ് ചാ​ന​ലി​ലെ ക്ലാ​സു​ക​ള്‍​ക്കു പു​റ​മെ ഈ ​അ​ധ്യ​യ​ന വ​ര്‍​ഷം അ​ധ്യാ​പ​ക​ര്‍​ക്കും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും സം​വ​ദി​ക്കാ​ന്‍ അ​വ​സ​ര​മൊ​രു​ക്കി ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ളു​ണ്ടെ​ന്ന​താ​ണ് മ​റ്റൊ​രു പ്ര​ത്യേ​ക​ത. അ​ധ്യാ​പ​ക​ര്‍ സ്‌​കൂ​ളു​ക​ളി​ലെ സ്മാ​ര്‍​ട്ട് ക്ലാ​സ് റൂ​മു​ക​ളി​ല്‍ നി​ന്നാ​യി​രി​ക്കും ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ളെ​ടു​ക്കു​ക.

Related posts

Leave a Comment