ഇ​നി​യു​മൊ​രു ജ​ന്മ​മു​ണ്ടെ​ങ്കി​ല്‍ …! ഹൃ​ദ​യം പി​ള​ര്‍​ക്കു​ന്ന വേ​ദ​ന​യി​ലും ഞാ​ന്‍ അ​ഭി​മാ​നി​ക്കു​ന്നു ആ ​അ​ച്ഛ​ന്‍റെ മ​ക​ളാ​യി പി​റ​ന്ന​തി​ല്‍..; ആ​ശാ ശ​ര​ത്ത് പറയുന്നു…

അ​ച്ഛ​ന്‍ പോ​യി. എ​ന്‍റെ സൂ​ര്യ​നും ത​ണ​ലും ജീ​വി​ത​വു​മാ​യി​രു​ന്നു അ​ച്ഛ​ന്‍. ജീ​വി​ക്കാ​ന്‍ കൊ​തി​യാ​യി​രു​ന്നു അ​ച്ഛ​ന് എ​ന്നാ​ണ് ഞാ​ന്‍ വി​ചാ​രി​ച്ചി​രു​ന്ന​ത്.

പ​ക്ഷേ ഇ​ന്ന് ഞാ​ന​റി​യു​ന്നു, അ​ല്ല അ​ച്ഛ​ന്‍ നി​റ​ഞ്ഞു നി​ല്‍​ക്കു​ന്ന പ​ഞ്ച​ഭൂ​ത​ങ്ങ​ള്‍ എ​ന്നോ​ട് പ​റ​യു​ന്നു അ​ത് കൊ​തി​യാ​യി​രു​ന്നി​ല്ല.

ന​ര​കാ​ഗ്നി​ക്ക് തു​ല്യം മ​ന​സ് വെ​ന്തു​രു​കി​യ​പ്പോ​ള്‍, ശ്വാ​സം നി​ന്ന് പോ​യി എ​ന്ന് തോ​ന്നി​യ​പ്പോ​ള്‍ അ​വി​ടെ നി​ന്നും എ​ന്നെ​യും അ​മ്മ​യെ​യും കൈ ​പി​ടി​ച്ചു മു​ന്‍​പോ​ട്ടു ന​യി​ക്കാ​നാ​യി​രു​ന്നു അ​ച്ഛ​ന്‍ ജീ​വി​ക്കാ​ന്‍ കൊ​തി​ച്ച​ത്.

ഞാ​ന്‍ ക​ണ്ട ഏ​റ്റ​വും സാ​ര്‍​ഥ​ക​മാ​യ ജീ​വി​തം. ഒ​രു വ​ട​വൃ​ക്ഷ​മാ​യി പ​ട​ര്‍​ന്നു പ​ന്ത​ലി​ച്ച്, അ​വ​സാ​ന ശ്വാ​സം വ​രെ ഉ​റ്റ​വ​രെ​യും ഉ​ട​യ​വ​രെ​യും കൈ ​പി​ടി​ച്ചു ന​യി​ച്ച്,

ഒ​രു തി​ന്മ​ക്കു മു​ന്നി​ലും അ​ണു​വി​ട പോ​ലും പി​ന്തി​രി​യാ​തെ, എ​ന്നും ത​ല ഉ​യ​ര്‍​ത്തി​പ്പി​ടി​ച്ചു സ്വ​ന്തം ക​ര്‍​മ​ധ​ര്‍​മ്മ​ങ്ങ​ള്‍ നൂ​റു ശ​ത​മാ​ന​വും ചെ​യ്തു തീ​ര്‍​ത്തു അ​ദ്ദേ​ഹം അ​ര​ങ്ങൊ​ഴി​ഞ്ഞു.

ഹൃ​ദ​യം പി​ള​ര്‍​ക്കു​ന്ന വേ​ദ​ന​യി​ലും ഞാ​ന്‍ അ​ഭി​മാ​നി​ക്കു​ന്നു ആ ​അ​ച്ഛ​ന്‍റെ മ​ക​ളാ​യി പി​റ​ന്ന​തി​ല്‍. ഇ​നി​യു​മൊ​രു ജ​ന്മ​മു​ണ്ടെ​ങ്കി​ല്‍ കൃ​ഷ്ണ​ന്‍​കു​ട്ടി​യു​ടെ മ​ക​ളാ​യി ത​ന്നെ എ​നി​ക്ക് ജ​നി​ക്ക​ണം.

-ആ​ശാ ശ​ര​ത്ത്

Related posts

Leave a Comment