ഭ​ര്‍​ത്താ​വ് മ​രി​ച്ചതിന്‍റെ മനോവിഷമം താങ്ങാനായില്ല; ആസിഡ് കുടിച്ച് ഗുരുതരാവസ്ഥയിലായ ഭാര്യ മരിച്ചു

പ​യ്യ​ന്നൂ​ര്‍: ഭ​ര്‍​ത്താ​വ് മ​രി​ച്ച വി​ഷ​മ​ത്തി​ല്‍ ആ​സി​ഡ് ക​ഴി​ച്ച​തി​നെ തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ഭാ​ര്യ മ​രി​ച്ചു. കു​ഞ്ഞി​മം​ഗ​ല​ത്തെ പ​രേ​ത​നാ​യ ടി.​പി.​ല​ക്ഷ്മ​ണ​ന്‍റെ ഭാ​ര്യ ത​വി​ടി​ശേ​രി നോ​ര്‍​ത്തി​ലെ മൊ​ട്ട​മ്മ​ല്‍ സീ​ത​യാ​ണ് (63) മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച രാ​വി​ലെ ഒ​ന്‍​പ​തോ​ടെ​യാ​ണ് സീ​ത ആ​സി​ഡ് ക​ഴി​ച്ച് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച​ത്. ഭ​ര്‍​ത്താ​വി​ന്‍റെ മ​ര​ണ​ത്തോ​ടെ മാ​ന​സി​ക വി​ഷ​മ​ത്തി​ലാ​യി​രു​ന്നു സീ​ത​യെ​ന്നും ഇ​താ​ണ് ആ​ത്മ​ഹ​ത്യ​ക്ക് കാ​ര​ണ​മെ​ന്നു​മാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​രം.

ഇ​തേ​തു​ട​ര്‍​ന്ന് അ​ത്യാ​സ​ന്ന നി​ല​യി​ലാ​യി​രു​ന്ന ഇ​വ​ര്‍ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ചി​കി​ത്സ​ക്കി​ട​യി​ല്‍ ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ​യാ​യി​രു​ന്നു മ​ര​ണം.​

പ​യ്യ​ന്നൂ​ര്‍ പോ​ലീ​സി​ന്‍റെ ഇ​ന്‍​ക്വി​സ്റ്റി​നും പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നും​ശേ​ഷം മൃ​ത​ദേ​ഹം സം​സ്‌​ക​രി​ക്കും. മ​ക്ക​ള്‍: സീ​ന, അ​ജേ​ഷ്(​സി​പി​എം പെ​രി​ന്ത​ട്ട ലോ​ക്ക​ല്‍ ക​മ്മി​റ്റി​യം​ഗം, പെ​രി​ങ്ങോം സ​ഹ​ക​ര​ണ ബാ​ങ്ക് കൂ​ടം ശാ​ഖ ജീ​വ​ന​ക്കാ​ര​ന്‍).

സ​ഹോ​ദ​ര​ങ്ങ​ള്‍: പ​ത്മ​നാ​ഭ​ന്‍ (റി​ട്ട.​കു​ഞ്ഞി​മം​ഗ​ലം സ​ഹ​ക​ര​ണ ബാ​ങ്ക്), കു​ഞ്ഞി​രാ​മ​ന്‍, ജാ​ന​കി(​ഇ​രു​വ​രും എ​ടാ​ട്ട്),പ​രേ​ത​യാ​യ നാ​രാ​യ​ണി.

Related posts

Leave a Comment