സെൽഫി എടുക്കുന്നതിനിടെ യുവാവ് നദിയിൽ വീണു: രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വൈറലായി വീഡിയോ

വി​നോ​ദ​ത്തി​നാ​യി പോ​കു​ന്ന യാ​ത്ര​ക​ൾ ദു​ര​ന്ത​ത്തി​ൽ പ​ര്യ​വ​സാ​നി​ക്കാ​തെ ഇ​രി​ക്കാ​ൻ ന​മ്മ​ളും കു​റ​ച്ച​ധി​കം ശ്ര​ദ്ധി​ക്ക​ണം. സെ​ൽ​ഫി എ​ടു​ക്കാ​നും റീ​ൽ​സ് എ​ടു​ക്കാ​നു​മൊ​ക്കെ ശ്ര​മി​ക്കു​ന്പോ​ൾ സ്വ​ന്തം സു​ര​ക്ഷ കൂ​ടി മു​ന്നി​ൽ കാ​ണ​ണം. റീ​ൽ​സ് ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ട​യി​ൽ യു​വ​തി ഒ​ഴു​ക്കി​ൽ​പെ​ട്ട് കാ​ണാ​താ​യ സം​ഭ​വം ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ​ല്ലാം വ​ലി​യ വാ​ർ​ത്ത ആ​യി​രു​ന്നു.

എ​ത്ര ക​ണ്ടാ​ലും കൊ​ണ്ടാ​ലും പ​ഠി​ക്കാ​ത്ത ജീ​വി​ക​ളാ​ണ് മ​നു​ഷ്യ​നെ​ന്ന് പ​റ​യു​ന്ന​തി​ന്‍റെ വ​ലി​യ തെ​ളി​വാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന ഈ ​വാ​ർ​ത്ത​യും. ഹി​മാ​ച​ൽ​പ്ര​ദേ​ശി​ലെ കു​ളു ജി​ല്ല​യി​ലെ പാ​ർ​വ​തി ന​ദീ തീ​ര​ത്താ​ണ് സം​ഭ​വം.

ന​ദി​യു​ടെ ന​ടു​വി​ലു​ള്ള ഒ​രു പാ​റ​യി​ൽ ക​യ​റി നി​ന്ന് സെ​ൽ​ഫി എ​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് കാ​ൽ​വ​ഴു​തി യു​വാ​വ് ന​ദി​യി​ലേ​ക്ക് വീ​ണ​ത്. നീ​ന്ത​ൽ അ​റി​യാ​മാ​യി​രു​ന്നെ​ങ്കി​ലും ന​ദി​യി​ലെ വെ​ള്ള​ത്തി​ന്‍റെ ത​ണു​പ്പും ശ​ക്ത​മാ​യ ഒ​ഴു​ക്കും കാ​ര​ണം ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് പോ​വു​ക​യാ​യി​രു​ന്നു. ഭാ​ഗ്യ​വ​ശാ​ൽ ഇ​യാ​ൾ​ക്ക് ഒ​രു പാ​റ​യി​ൽ പി​ടു​ത്തം കി​ട്ടു​ക​യും ആ ​സ​മ​യം പ്ര​ദേ​ശ​ത്തു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു വ്യ​ക്തി ഇ​ത് കാ​ണു​ക​യും ചെ​യ്ത​തി​നാ​ൽ ര​ക്ഷ​പ്പെ​ടു​ത്താ​നാ​യി. ഇ​തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ണ്.

 

 

 

 

 

Related posts

Leave a Comment