ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന സ്ത്രീ​ക​ളെ വ​ള​യ്ക്കും; പി​ന്നീ​ട് ഇ​വ​രെ കൊ​ന്ന് സ്വ​ർ​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ചു മു​ങ്ങും; കേ​ര​ളം ഉ​ൾ​പ്പ​ടെ തേ​ടി​യ സീ​രി​യ​ൽ കി​ല്ല​ർ പി​ടി​യി​ൽ

അ​മ​രാ​വ​തി: ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന സ്ത്രീ​ക​ളെ വ​ശ​ത്താ​ക്കി​യ ശേ​ഷം കൊ​ല​പ്പെ​ടു​ത്തി മോ​ഷ​ണം ന​ട​ത്തി​വ​ന്ന സീ​രി​യ​ൽ കി​ല്ല​ർ അ​റ​സ്റ്റി​ൽ. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ തി​രു​പ്പ​തി​യി​ൽ നി​ന്നും വി​ശ്വ​നാ​ഥ് എ​ന്ന​യാ​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളു​ടെ സ​ഹാ​യി രാ​ജ​മ്മ​യും പി​ടി​യി​ലാ​യി.

21 കേ​സു​ക​ളി​ൽ ഇ​യാ​ൾ പ്ര​തി​യാ​ണ്. പോ​ലീ​സി​ൽ നി​ന്നും ര​ക്ഷ​പെ​ടാ​ൻ ഇ​യാ​ൾ ഇ​ട​യ്ക്കി​ടെ പേ​ര് മാ​റ്റു​മാ​യി​രു​ന്നു. ക​ർ​ണാ​ട​ക, കേ​ര​ളം, ആ​ന്ധ്രാ​പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ൽ പോ​ലീ​സി​ന്‍റെ മോ​സ്റ്റ് വാ​ണ്ട​ഡ് ലി​സ്റ്റി​ൽ ഇ​യാ​ളു​ടെ പേ​രു​ണ്ട്.

2024 മു​ത​ൽ വ്യാ​ജ​മേ​ൽ​വി​ലാ​സ​ത്തി​ൽ ഇ​യാ​ൾ തി​രു​പ്പ​തി​യി​ൽ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. രാ​മ​ച​ന്ദ്ര​പു​ര​ത്തെ മു​നീ​ശ്വ​രി​യു​ടെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നി​ടെ​യാ​ണ് വ​ഴി​ത്തി​രി​വു​ണ്ടാ​യ​ത്.

ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന സ്ത്രീ​ക​ളു​മാ​യി അ​ടു​പ്പം സ്ഥാ​പി​ക്കു​ക​യും പി​ന്നീ​ട് ഇ​വ​രെ കൊ​ന്ന് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച ഒ​ന്നി​ല​ധി​കം കേ​സു​ക​ൾ​ക്ക് മു​നീ​ശ്വ​രി​യു​ടെ കൊ​ല​പാ​ത​ക​വു​മാ​യി സാ​മ്യ​മു​ണ്ടെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി.

ഇ​യാ​ൾ പ​തി​വാ​യി ഓ​ട്ടോ​റി​ക്ഷ​യി​ലാ​ണ് സ​ഞ്ച​രി​ച്ചി​രു​ന്ന​ത്. സി​സി​ടി​വി​യു​ടെ​യും മ​റ്റും സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പോ​ലീ​സ് ഓ​ട്ടോ​റി​ക്ഷ ക​ണ്ടെ​ത്തു​ക​യും ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. ഇ​യാ​ളി​ൽ നി​ന്നും 20 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ക​ണ്ടെ​ത്തി.

തി​രു​പ്പ​തി ജി​ല്ല​യി​ലെ തി​രു​ച്ചാ​നൂ​ർ, രാ​മ​ച​ന്ദ്ര​പു​രം, പി​ച്ച​ത്തൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ൽ നാ​ല് കൊ​ല​പാ​ത​ക​ങ്ങ​ളി​ൽ വി​ശ്വ​നാ​ഥി​ന് പ​ങ്കു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന സ്ത്രീ​ക​ളെ പ​രി​ച​യ​പ്പെ​ട്ട് ഇ​വ​രു​ടെ വി​ശ്വാ​സം നേ​ടി​യെ​ടു​ക്കു​ന്ന പ്ര​തി പി​ന്നീ​ട് ഇ​വ​രെ കൊ​ല​പ്പെ​ടു​ത്തി സ്വ​ത്തു​ക്ക​ൾ ക​വ​രു​ന്ന​താ​ണ് പ​തി​വ്.

“മൂ​ന്ന് സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി കൊ​ല​പാ​ത​ക​ങ്ങ​ളും ക​വ​ർ​ച്ച​ക​ളും ഉ​ൾ​പ്പെ​ടെ 21 കേ​സു​ക​ളു​മാ​യി ബ​ന്ധ​മു​ള്ള കൊ​ടും കു​റ്റ​വാ​ളി​യാ​ണ് ഇ​യാ​ൾ. ഇ​യാ​ളു​ടെ അ​റ​സ്റ്റ് തി​രു​പ്പ​തി നി​വാ​സി​ക​ൾ​ക്ക് മാ​ത്ര​മ​ല്ല, മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലെ പോ​ലീ​സ് വ​കു​പ്പു​ക​ൾ​ക്കും ആ​ശ്വാ​സം ന​ൽ​കു​ന്നു. തെ​ളി​യി​ക്ക​പ്പെ​ടാ​ത്ത കേ​സു​ക​ളു​മാ​യി അ​യാ​ളെ ബ​ന്ധി​പ്പി​ക്കാ​നും ഇ​ര​ക​ൾ​ക്ക് നീ​തി ഉ​റ​പ്പാ​ക്കാ​നും തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കു​ക​യാ​ണ്’-​തി​രു​പ്പ​തി പോ​ലീ​സ് സൂ​പ്ര​ണ്ട് പ​റ​ഞ്ഞു.

2018ൽ ​കേ​ര​ള​ത്തി​ൽ ന​ട​ന്ന കൊ​ല​ക്കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട വി​ശ്വ​നാ​ഥ്, പി​ന്നീ​ട് ക​സ്റ്റ​ഡി​യി​ൽ നി​ന്നും ര​ക്ഷ​പെ​ട്ടു. ഇ​യാ​ളെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​വ​ർ​ക്ക് കേ​ര​ള പോ​ലീ​സ് ര​ണ്ട് ല​ക്ഷം രൂ​പ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

Related posts

Leave a Comment