ആലപ്പുഴ: ക്രിസ്മസ് ആഘോഷം കഴിഞ്ഞു ബൈക്കില്‍വന്ന യുവാക്കളെ തടയാന്‍ ശ്രമിച്ചത് അപകടത്തിനു കാരണമായി. സംഭവത്തില്‍ കണ്ണമാലി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനും ബൈക്ക് യാത്രികനും പരിക്കേറ്റു.
തുടര്‍ന്നു യുവാവിനെ ഉപേക്ഷിച്ചു പോലീസുകാരനുമായി പോലീസ് സംഘം അപകടസ്ഥലത്തുനിന്നു കടന്നതായി ആരോപണം ഉയര്‍ന്നു. ബൈക്കില്‍നിന്നു റോഡില്‍ വീണ യുവാക്കളില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണ്.
ആലപ്പുഴ കൊമ്മാടി കളരിക്കുന്ന് രാജേന്ദ്രന്റെ മകന് അനില്‍ (27), സുഹൃത്ത് രാജന് (27) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മൂക്കിനും കാലിനും ഗുരുതരമായി മുറിവേറ്റ അനിലിനെ സുഹൃത്ത് ബൈക്കില്‍ കെട്ടിവച്ചാണ് 22 കിലോമീറ്ററോളം ദൂരെയുള്ള ചെട്ടികാട് ഗവ. ആശുപത്രിയില്‍ എത്തിച്ചത്.
അവിടെനിന്നു ആംബുലന്‍സില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ നാലിന് കണ്ണമാലിക്കടുത്തുള്ള ചെല്ലാനം തീരദേശ റോഡിലായിരുന്നു സംഭവം. പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥനെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
