മഹാരാജാസില്‍ അഭിമന്യു കൊല്ലപ്പെട്ടത് ഒറ്റപ്പെട്ട സംഭവമാണെന്ന് ചിന്താ ജെറോം, പിന്നില്‍ പ്രവര്‍ത്തിച്ച സംഘടനയുടെ പേരു പറയാന്‍ മടിക്കുന്നതെന്തിനെന്ന് സിപിഎം-എസ്എഫ്‌ഐ പ്രവര്‍ത്തകര്‍, ചിന്താ ജെറോമിനെതിരേ രൂക്ഷ വിമര്‍ശനം

മഹാരാജാസ് കോളജില്‍ കൊല്ലപ്പെട്ട അഭിമന്യുവെന്ന എസ്എഫ്‌ഐ നേതാവിന്റെ മരണത്തില്‍ കക്ഷിരാഷ്ട്രീയം നോക്കാതെ പ്രതിഷേധം ശക്തമാണ്. എന്നാല്‍ ഇതിനിടെ അഭിമന്യുവിന്റെ മരണത്തെ നിസാരവത്ക്കരിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട ഡിവൈഎഫ്‌ഐ- സിപിഎം വനിതാ നേതാവും യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണുമായ ചിന്താ ജെറോമിനെതിരേ സ്വന്തം പാര്‍ട്ടിക്കാരുടെ വിമര്‍ശനപ്പെരുമഴ.

ചിന്തയുടെ പോസ്റ്റ് ഇങ്ങനെ- സൗഹൃദങ്ങള്‍ പൂക്കുന്ന കലാലയ പരിസരങ്ങളില്‍ ഒരു വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകന്റെ ജീവരക്തം വീഴുന്നത് ഏറെ വേദനാജനകമാണ്. ആയുധങ്ങളുടേതല്ല ആശയങ്ങളുടെ പോരാട്ടമാണ് കലാലയങ്ങളില്‍ ഉണ്ടാകേണ്ടത്. പൊതുവില്‍ കേരളത്തിലെ ക്യാമ്പസുകളില്‍ സമാധാനാന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍ ചെറുക്കപ്പെടേണ്ടതാണ്.

പ്രിയപ്പെട്ട സഹോദരാ…… ഹൃദയം നീറുന്നു……

ഈ പോസ്റ്റിനു താഴെയും സോഷ്യല്‍ മീഡിയയിലുമായി നിരവധിപേരാണ് ചിന്തയ്‌ക്കെതിരേ രംഗത്തെത്തിയത്. കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച സംഘടനയുടെ പേരു പറയാന്‍ ഭയമാണോയെന്ന് ചിലര്‍ ചോദിക്കുന്നു. മറ്റു ചില പ്രവര്‍ത്തകരാകട്ടെ വോട്ടു ബാങ്കു രാഷ്ട്രീയത്തിനായി സഖാക്കളുടെ ചോരയെ തള്ളിപ്പറയരുതെന്ന് ഉപദേശിക്കുന്നു. അടുത്ത കാലത്തെല്ലാം ചിന്തയുടെ പല വാക്കുകളും പാര്‍ട്ടിക്കകത്ത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

Related posts