പ്രേക്ഷകരെ പിടിക്കാന്‍ തമിഴ് ചാനലുകളുടെ പുതിയ തന്ത്രം, അവതാരകയായി ഷക്കീലയും, ലൈംഗികതയുടെ അതിപ്രസരമുള്ള പരിപാടിക്കെതിരേ വിമര്‍ശനം ശക്തമാകുന്നു

trvതമിഴ് ചാനലുകളില്‍ തകര്‍ത്തോടുന്ന ആരോഗ്യപരിപാടികള്‍ക്കെതിരേ വിമര്‍ശനം ശക്തമാകുന്നു. ലൈംഗികതയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കും അവരനുഭവിക്കുന്ന ലൈംഗിക പ്രശ്‌നങ്ങള്‍ക്കും ഡോക്ടര്‍ മറുപടി പറയുന്നതാണ് ഷോ. എന്നാല്‍ വിഷയത്തിനോട് നീതി പുലര്‍ത്തുന്ന തരത്തിലുള്ള അവതാരകരുടെ വസ്ത്രധാരണമാണ് ചര്‍ച്ചയാകുന്നത്.

ഐടിവിയിലെ ഐഅന്തരംഗം എന്ന പരിപാടിയില്‍ സെന്നിന്ത്യന്‍ ഗ്ലാമര്‍ താരം ഷക്കീലയാണ് അവതാരക. പുരുഷന്‍മാരെ ആകര്‍ഷിക്കാന്‍ വേണ്ടി മാത്രമാണ് ഇത്തരം പരിപാടികള്‍ നടത്തുന്നതെന്നും ലൈംഗികതയെ കുറിച്ച് തെറ്റായ വിവരങ്ങളാണ് ഇവര്‍ നല്‍കുന്നതെന്നുമാണ് ഷോകള്‍ക്കെതിരായ പ്രധാന ആരോപണം. ്പരിപാടിക്കെതിരേ് വിമര്‍ശനവുമായി വനിതാ സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്.

shakeela

ഷക്കീല ഉള്‍പ്പെടെയുള്ള അവതാകമാരുടെ വസ്ത്രധാരണവും വിവാദമായിട്ടുണ്ട്. പുരുഷന്മാരെ ആകര്‍ഷിക്കാ്ന്‍ ഗ്ലാമറസായ വസ്ത്രമാണ് ഇവര്‍ക്ക് നല്കിയിരിക്കുന്നത്. ബി ഗ്രേഡ് മസാല ചിത്രങ്ങള്‍ക്ക് സമാനമെന്നു വേണമെങ്കില്‍ പറയാം. സംശയങ്ങള്‍ ചോദിച്ച് ആളുകള്‍ക്ക് നേരിട്ട് വിളിക്കുകയോ കത്തുകള്‍ അയയ്ക്കുകയോ ചെയ്യാവുന്ന തരത്തിലാണ് ഷോകള്‍. വിവിധ തമിഴ് ചാനലുകളിലായി ഷോകള്‍ അരങ്ങേറുന്നുണ്ട്. ഷക്കീലയുടെ വസ്ത്രധാരണവും അന്തരീക്ഷത്തിനനുയോജ്യമായ പശ്ചാത്തല സംഗീതവും പരിപാടി കൊഴുപ്പിക്കുന്നുമുണ്ട്.

Related posts