‘കൈ​ക​ൾ ശു​ദ്ധം, ഒ​രു ഹ​വാ​ല ഇ​ട​പാ​ടും ന​ട​ത്തി​യി​ട്ടി​ല്ല, വീ​ണ ത​ന്‍റെ മ​ക​ളാ​യ​തു​കൊ​ണ്ടാ​ണ് അ​സാ​ധാ​ര​ണ ന​ട​പ​ടി​ക​ൾ’: പി​ണ​റാ​യി വി​ജ​യ​ൻ

തി​രു​വ​ന​ന്ത​പു​രം: വീ​ണാ വി​ജ​യ​നെ​തി​രെ​യു​ള്ള ഇ​ഡി അ​ന്വേ​ഷ​ണ​ത്തി​ൽ ശ​ക്ത​മാ​യ പ്ര​തി​ക​ര​ണ​വു​മാ​യി പ്ര​തി​പ​ക്ഷ​നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ രം​ഗ​ത്ത്. താ​നോ മ​ക​ളോ കു​ടും​ബാം​ഗ​ങ്ങ​ളോ യാ​തൊ​രു​വി​ധ ഹ​വാ​ല ഇ​ട​പാ​ടു​ക​ളും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും ത​ന്‍റെ കൈ​ക​ൾ പൂ​ർ​ണ​മാ​യും ശു​ദ്ധ​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഇ​തു​വ​രെ​യും അ​ന്വേ​ഷ​ണ​വു​മാ​യി വീ​ണാ വി​ജ​യ​ൻ പൂ​ർ​ണ​മാ​യി സ​ഹ​ക​രി​ച്ചി​ട്ടു​ണ്ട്, ഇ​നി​യും ആ ​സ​ഹ​ക​ര​ണം തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

വീ​ണ ത​ന്‍റെ മ​ക​ളാ​ണെ​ന്ന ഒ​റ്റ​ക്കാ​ര​ണ​ത്താ​ൽ മാ​ത്ര​മാ​ണ് ഈ ​വി​ഷ​യ​ത്തി​ൽ ഇ​ത്ര​യ​ധി​കം അ​സാ​ധാ​ര​ണ​മാ​യ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​ന്ന​ത്. വീ​ണ വ​ലി​യ തോ​തി​ലു​ള്ള സ്വ​ത്തു​ക്ക​ളു​ടെ ഉ​ട​മ​യ​ല്ലെ​ന്നും, അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി പ​രാ​മ​ർ​ശി​ക്കു​ന്ന തു​ക അ​ത്ര വ​ലു​ത​ല്ലെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ണി​ച്ചു. സാ​ധാ​ര​ണ​യാ​യി ഇ​ഡി ഇ​ത്ത​ര​ത്തി​ൽ പ്ര​ത്യേ​ക വാ​ർ​ത്താ​ക്കു​റി​പ്പു​ക​ൾ പു​റ​ത്തി​റ​ക്കാ​റി​ല്ലെ​ന്നും, വി​വ​ര​ങ്ങ​ൾ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റ് വ​ഴി മാ​ത്ര​മാ​ണ് ന​ൽ​കാ​റു​ള്ള​തെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ ഓ​ർ​മ്മി​പ്പി​ച്ചു.

എ​ന്നാ​ൽ, ഈ ​കേ​സി​ൽ മാ​ത്രം പ്ര​ത്യേ​ക​മാ​യി വാ​ർ​ത്താ​ക്കു​റി​പ്പ് പു​റ​ത്തി​റ​ക്കി​യ​തി​ന് പി​ന്നി​ലെ ല​ക്ഷ്യ​മെ​ന്താ​ണെ​ന്ന് അ​ദ്ദേ​ഹം ചോ​ദ്യം ചെ​യ്തു. പ്ര​സ്തു​ത വാ​ർ​ത്താ​ക്കു​റി​പ്പി​ൽ ‘പി. ​വി​ജ​യ​ൻ’ എ​ന്നും ‘മു​ൻ മു​ഖ്യ​മ​ന്ത്രി’ എ​ന്നും എ​ടു​ത്തു​പ​റ​യാ​ൻ ഉ​ണ്ടാ​യ കാ​ര​ണം എ​ന്താ​ണെ​ന്നും അ​ദ്ദേ​ഹം ആ​രാ​ഞ്ഞു. ചി​ല മാ​ധ്യ​മ​ങ്ങ​ൾ യാ​തൊ​രു​വി​ധ തെ​ളി​വു​ക​ളു​മി​ല്ലാ​തെ ത​നി​ക്കെ​തി​രെ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

വീ​ണ​യു​ടെ പ​ണം ഭ​ർ​ത്താ​വ് മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ്റി​യെ​ന്ന ത​ര​ത്തി​ലു​ള്ള വാ​ർ​ത്ത​ക​ൾ​ക്ക് എ​ന്ത് തെ​ളി​വാ​ണു​ള്ള​തെ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു. പി​ണ​റാ​യി വി​ജ​യ​നെ​തി​രെ എ​ന്തും ആ​വാ​മെ​ന്നാ​ണോ ചി​ല​ർ ക​രു​തു​ന്ന​ത്? അ​ന്വേ​ഷ​ണ​ത്തോ​ട് പൂ​ർ​ണ​മാ​യി സ​ഹ​ക​രി​ക്കു​ന്ന​വ​രെ വേ​ട്ട​യാ​ടു​ക​യാ​ണ്. ഇ​ഡി​യു​ടെ ന​ട​പ​ടി​ക​ൾ തീ​ർ​ത്തും വി​ചി​ത്ര​മാ​ണ്, ത​നി​ക്ക് പി​ന്നാ​ലെ അ​വ​ർ നി​ര​ന്ത​രം പി​ന്തു​ട​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. എ​ങ്കി​ലും ത​ന്‍റെ കൈ​ക​ൾ ഇ​തു​വ​രെ​യും ശു​ദ്ധ​മാ​ണ്, അ​ത് ഇ​നി​യും അ​ങ്ങ​നെ​ത​ന്നെ തു​ട​രു​മെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment