സം​സ്ഥാ​ന​ത്ത് ഷി​ഗെ​ല്ലാ രോ​ഗം പ​ട​രു​ന്നു; തി​രു​വ​ന്ത​പു​ര​ത്തും കൊ​ല്ല​ത്തും 5 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു; മു​ൻ​ക​രു​ത​ൽ വേ​ണ​മെ​ന്ന് അ​ധി​കൃ​ത​ർ

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് മൂ​ന്ന് കു​ട്ടി​ക​ൾ​ക്ക് ഷി​ഗെ​ല്ല രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. തോ​ന്ന​യ്ക്ക​ൽ, ചാ​ക്ക, പു​ത്ത​ൻ​തോ​പ്പ് സ്വ​ദേ​ശി​ക​ളാ​യ കു​ട്ടി​ക​ൾ​ക്കാ​ണ് രോ​ഗ​ബാ​ധ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്. മൂ​വ​രു​ടെ​യും ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നാ​ണ് വി​വ​രം. മു​ൻ​ക​രു​ത​ൽ വേ​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ്

കൊ​ല്ലം ജി​ല്ല​യി​ലും ഇ​ന്ന് ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. പ​ര​വൂ​ർ, പാ​ല​ത്ത​റ സ്വ​ദേ​ശി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

വ​യ​നാ​ട് ജി​ല്ല​യി​ൽ നി​ല​വി​ൽ ഒ​ന്പ​ത് കു​ട്ടി​ക​ൾ രോ​ഗം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ണ്ട്. നേ​ര​ത്തേ കോ​ഴി​ക്കോ​ട്ട് ഷി​ഗെ​ല്ല ബാ​ധി​ച്ച് നാ​ല​ര വ​യ​സു​കാ​രി മ​രി​ച്ചി​രു​ന്നു.

Related posts

Leave a Comment