ജ​ല അ​ഥോ​റി​റ്റി​യു​ടെ അ​നാ​സ്ഥ: പൈ​പ്പ് ന​ന്നാ​ക്കാ​ൻ കു​ഴി​ച്ച കു​ഴി മൂ​ടി​യി​ല്ല; റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ

മൂ​വാ​റ്റു​പു​ഴ: കാ​വും​പ​ടി റോ​ഡി​ല്‍ ജ​ല അ​ഥോ​റി​റ്റി​യു​ടെ ത​ക​ര്‍​ന്ന പൈ​പ്പ് ശ​രി​യാ​ക്കു​ന്ന​തി​നാ​യി എ​ടു​ത്ത കു​ഴി ശ​രി​യാ​യി മൂ​ടാ​ത്ത​ത് യാ​ത്ര​ക്കാ​ര്‍​ക്ക് ദു​രി​ത​മാ​കു​ന്നു. മൂ​വാ​റ്റു​പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പ​മാ​ണ് ജ​ല അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ​മൂ​ലം കു​ഴി​മൂ​ടാ​തെ കി​ട​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ മാ​സം 25നാ​ണ് പൈ​പ്പ്‌​പൊ​ട്ടി കു​ടി​വെ​ള്ള വി​ത​ര​ണം ത​ട​സ​പ്പെ​ട്ട​ത്. തു​ട​ര്‍​ന്ന് ജ​ല അ​ഥോ​റി​റ്റി അ​ധി​കൃ​ത​ര്‍ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്തി കു​ടി​വെ​ള്ള വി​ത​ര​ണം പു​നഃ​സ്ഥാ​പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഇ​തി​നാ​യി എ​ടു​ത്ത കു​ഴി​യാ​ണ് കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്കും വാ​ഹ​ന​യാ​ത്ര​ക്കാ​ര്‍​ക്കും ഓ​രേ​പോ​ലെ വി​ന​യാ​യി​രി​ക്കു​ന്ന​ത്.

അ​റ്റ​കു​റ്റ​പ​ണി​ക​ള്‍​ക്കാ​യി റോ​ഡ് കു​ഴി​ച്ച​പ്പോ​ഴു​ണ്ടാ​യ മ​ണ്ണ് മ​ഴ പെ​യ്ത​തോ​ടെ ചെ​ളി​ക്കു​ഴി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. വാ​ഹ​ന​ങ്ങ​ള്‍ പോ​കു​മ്പോ​ള്‍ കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രു​ടെ ദേ​ഹ​ത്തേ​ക്ക് ചെ​ളി തെ​റി​ക്കു​ന്ന അ​വ​സ്ഥ​യാ​ണ് നി​ല​വി​ല്‍.

ന​ഗ​ര​ത്തി​ന്‍റെ തി​ര​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ സ​ഞ്ച​രി​ക്കു​ന്ന റോ​ഡി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ. കു​ഴി​മൂ​ടാ​തെ കി​ട​ക്കു​ന്ന​തി​ന്‍റെ എ​തി​ര്‍​വ​ശ​ത്താ​യി റോ​ഡി​ല്‍ രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന കു​ഴി​യും വാ​ഹ​ന​യാ​ത്ര​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കു​ക​യാ​ണ്. ര​ണ്ടു വാ​ഹ​ന​ങ്ങ​ള്‍​ക്ക് ക​ട​ന്നു​പോ​കാ​ന്‍ ക​ഴി​യു​ന്ന റോ​ഡി​ന് ന​ടു​വി​ലാ​യാ​ണ് കു​ഴി​യും രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

സ​മീ​പ​ത്തെ സ്‌​കൂ​ളി​ലേ​ക്ക​ട​ക്കം ദി​നം​പ്ര​തി നി​ര​വ​ധി​പേ​രാ​ണ് റോ​ഡി​നെ ആ​ശ്ര​യി​ക്കു​ന്ന​ത്. കു​ഴി​ക​ള്‍ മൂ​ടി റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.

Related posts

Leave a Comment