പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ര്‍​ഷം; കൊ​ച്ചി​യി​ലേ​ക്ക് വി​നോ​ദ​സ​ഞ്ചാ​ര ക​പ്പ​ലു​ക​ളു​ടെ വ​ര​വ് കു​റ​ഞ്ഞു

കൊ​​​​ച്ചി: പ​​​ശ്ചി​​​മേ​​​ഷ്യ​​​ൻ സം​​​​ഘ​​​​ര്‍​ഷ​​​​ങ്ങ​​​​ളെ​​​ത്തു​​​​ട​​​​ര്‍​ന്ന് അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര ക​​​​പ്പ​​​​ല്‍ ഗ​​​​താ​​​​ഗ​​​​തം താ​​​​റു​​​​മാ​​​​റാ​​​​യ​​​​തോ​​​​ടെ കൊ​​​​ച്ചി​​​​യി​​​​ലേ​​​​ക്കു​​​​ള്ള വിനോദസഞ്ചാര ക​​​​പ്പ​​​​ലു​​​​ക​​​​ളു​​​​ടെ വ​​​​ര​​​​വി​​​​ല്‍ വ​​​​ന്‍ ഇ​​​​ടി​​​​വ്. 2024-25 സാ​​​​മ്പ​​​​ത്തി​​​​ക​​​വ​​​​ര്‍​ഷ​​​​ത്തി​​​​ല്‍ 42 വിനോദസഞ്ചാര ക​​​​പ്പ​​​​ലു​​​​ക​​​​ള്‍ കൊ​​​​ച്ചി തു​​​​റ​​​​മു​​​​ഖ​​​​ത്ത് എ​​​​ത്തി​​​​യെ​​​​ങ്കി​​​​ല്‍ 2025-26 വ​​​​ര്‍​ഷ​​​​ത്തി​​​​ല്‍ ഇ​​​​ത് 29 ആ​​​​യി കു​​​​റ​​​​ഞ്ഞു. 31 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ലേ​​​​റെ ഇ​​​​ടി​​​​വു​​​​ണ്ടാ​​​​യെ​​​ന്നാ​​​​ണു ക​​​​ണ​​​​ക്ക്.

വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​ര ക​​​​പ്പ​​​​ലു​​​​ക​​​​ളു​​​​ടെ വ​​​​ര​​​​വ് കു​​​​റ​​​​ഞ്ഞ​​​​തോ​​​​ടെ കൊ​​​​ച്ചി, ആ​​​​ല​​​​പ്പു​​​​ഴ, മൂ​​​​ന്നാ​​​​ര്‍ ഉ​​​​ള്‍​പ്പ​​​​ടെ​​​​യു​​​​ള്ള മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ വി​​​​നോ​​​​ദ​​​സ​​​​ഞ്ചാ​​​​ര​​​​ത്ത ഇ​​​​തു പ്ര​​​​തി​​​​കൂ​​​​ല​​​​മാ​​​​യി ബാ​​​​ധി​​​​ച്ചി​​​​ട്ടു​​​​ണ്ട്.മൂ​​​​ന്നു ദി​​​​വ​​​​സം മു​​​​ന്പ് അ​​​​വ​​​​സാ​​​​നി​​​​ച്ച സാ​​​​മ്പ​​​​ത്തി​​​​ക​​​വ​​​​ര്‍​ഷ​​​​ത്തി​​​​ല്‍ കൊ​​​​ച്ചി​​​​യി​​​​ല്‍ എ​​​​ത്തി​​​​യ 29 ക്രൂ​​​​യി​​​​സ് ക​​​​പ്പ​​​​ലു​​​​ക​​​​ളി​​​​ല്‍ 13 എ​​​​ണ്ണം വി​​​​ദേ​​​​ശ ക​​​​പ്പ​​​​ലു​​​​ക​​​​ളും 16 എ​​​​ണ്ണം ദേ​​​​ശീ​​​​യ സ​​​​ര്‍​വീ​​​​സു​​​​ക​​​​ളു​​​മാ​​​​യി​​​​രു​​​​ന്നു. ഫെ​​​​ബ്രു​​​​വ​​​​രി നാ​​​​ലി​​​​ന് 2,114 യാ​​​​ത്ര​​​​ക്കാ​​​​രു​​​​മാ​​​​യി എ​​​​ത്തി​​​​യ മാ​​​​ള്‍​ട്ട​​​​യു​​​​ടെ എം​​​​വി സെ​​​​ലി​​​​ബ്രി​​​​ട്ടി മി​​​​ല്ലേ​​​​നി​​​​യ​​​​മാ​​​​ണു ക​​​​ഴി​​​​ഞ്ഞ സാ​​​​മ്പ​​​​ത്തി​​​​ക​​​വ​​​​ര്‍​ഷം ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ല്‍ യാ​​​​ത്ര​​​​ക്കാ​​​​രു​​​​മാ​​​​യി കൊ​​​​ച്ചി തു​​​​റ​​​​മു​​​​ഖ​​​​ത്തെ​​​​ത്തി​​​​യ ആഡംബര ക​​​​പ്പ​​​​ല്‍.

കഴിഞ്ഞവർഷം വളർച്ച
കോ​​​​വി​​​​ഡ് ആ​​​​ഗോ​​​​ള​​​​ത​​​​ല​​​​ത്തി​​​​ല്‍ വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​ര മേ​​​​ഖ​​​​ല​​​​യി​​​​ലു​​​​ണ്ടാ​​​​ക്കി​​​​യ ആ​​​​ഘാ​​​​ത​​​​ത്തി​​​​ല്‍​നി​​​​ന്ന് ഉ​​​​ണ​​​​ര്‍​വു​​​​ണ്ടാ​​​​യ​​​ശേ​​​​ഷം ക്രൂ​​​​യി​​​​സ് ടൂ​​​​റി​​​​സ​​​​ത്തി​​​​ല്‍ വ​​​​ലി​​​​യ വ​​​​ള​​​​ര്‍​ച്ച രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ വ​​​​ര്‍​ഷ​​​​മാ​​​​യി​​​​രു​​​​ന്നു 2024-25. കൊ​​​​ച്ചി​​​​യി​​​​ലും അ​​​​തി​​​​ന്‍റെ പ്ര​​​​തി​​​​ഫ​​​​ല​​​​ന​​​​മു​​​​ണ്ടാ​​​​യി. അ​​​​തി​​​നാ​​​ലാ​​​ണ് ഒ​​​​രു വ​​​​ര്‍​ഷ​​​​ത്തി​​​​നി​​​​ടെ 42 ക​​​​പ്പ​​​​ലു​​​​ക​​​​ള്‍ കൊ​​​​ച്ചി​​​​യി​​​​ലെ​​​​ത്തി​​​​യ​​​​ത്.

എ​​​​ന്നാ​​​​ല്‍, യൂ​​​​റോ​​​​പ്പി​​​​ല്‍​നി​​​​ന്ന് ഏ​​​​ഷ്യ​​​​യി​​​​ലേ​​​​ക്കു​​​​ള്ള ക​​​​പ്പ​​​​ല്‍​യാ​​​​ത്ര​​​​യ്ക്കു പ്ര​​​​ധാ​​​​ന​​​​മാ​​​​യി ആ​​​​ശ്ര​​​​യി​​​​ക്കു​​​​ന്ന സൂ​​​​യ​​​​സ് ക​​​​നാ​​​​ല്‍-​​​​ചെ​​​​ങ്ക​​​​ട​​​​ല്‍ പാ​​​​ത​​​​യി​​​​ലെ സം​​​​ഘ​​​​ര്‍​ഷം ക​​​​ന​​​​ത്ത​​​​തോ​​​​ടെ അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലും യൂ​​​​റോ​​​​പ്പി​​​​ലു​​​​മു​​​​ള്ള പ്ര​​​​മു​​​​ഖ ക്രൂ​​​​യി​​​​സ് ക​​​​മ്പ​​​​നി​​​​ക​​​​ള്‍ ഈ ​​​​വ​​​​ഴി​​​​യു​​​​ള്ള യാ​​​​ത്ര ഉ​​​​പേ​​​​ക്ഷി​​​​ച്ച് കേ​​​​പ്പ് ഓ​​​​ഫ് ഗു​​​​ഡ് ഹോ​​​​പ്പ് ചു​​​​റ്റി​​​​യു​​​​ള്ള ദൈ​​​​ര്‍​ഘ്യ​​​​മു​​​​ള്ള പാ​​​​ത തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​നു മൈ​​​​ല്‍ അ​​​​ധി​​​​ക ദൂ​​​​രം സ​​​​ഞ്ച​​​​രി​​​​ക്കേ​​​​ണ്ടി​​​​വ​​​​രു​​​​ന്ന​​​​ത് സ​​​​ര്‍​വീ​​​​സ് ലാ​​​​ഭ​​​​ക​​​​ര​​​​മ​​​​ല്ലാ​​​താ​​​​ക്കി. ഇ​​​​തോ​​​​ടെ പ​​​​ല ക​​​​മ്പ​​​​നി​​​​ക​​​​ളും ദു​​​​ബാ​​​​യ്-​​​​സിം​​​​ഗ​​​​പ്പു​​​ര്‍ ക്രൂ​​​​യി​​​​സ് യാ​​​​ത്ര​​​​ക​​​​ള്‍ റ​​​​ദ്ദാ​​​​ക്കു​​​​ക​​​​യോ ചു​​​​രു​​​​ക്കു​​​​ക​​​​യോ ചെ​​​​യ്തു. ചി​​​​ല​​​​തു സ​​​​മ​​​​യ​​​​ക്ര​​​​മം പാ​​​​ലി​​​​ക്കാ​​​​ന്‍ കൊ​​​​ച്ചി​​​പോ​​​​ലു​​​​ള്ള ദ​​​​ക്ഷി​​​​ണേ​​​​ഷ്യ​​​​ന്‍ തു​​​​റ​​​​മു​​​​ഖ​​​​ങ്ങ​​​​ള്‍ ഒ​​​​ഴി​​​​വാ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.

തൊഴിലവസരം കുറഞ്ഞു
കൊ​​​​ച്ചി​​​​യി​​​​ലേ​​​​ക്കു വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​ര ക​​​​പ്പ​​​​ലു​​​​ക​​​​ള്‍ വ​​​​രു​​​​മ്പോ​​​​ള്‍ ടൂ​​​​ര്‍ ഓ​​​​പ്പ​​​​റേ​​​​റ്റ​​​​ര്‍​മാ​​​​ര്‍, ടാ​​​​ക്‌​​​​സി ഡ്രൈ​​​​വ​​​​ര്‍​മാ​​​​ര്‍ തു​​​​ട​​​​ങ്ങി 500 പേ​​​​ര്‍​ക്കു​​​വ​​​​രെ തൊ​​​​ഴി​​​​ല​​​വ​​​​സ​​​​രം സൃ​​​​ഷ്‌​​​ടി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്നു​​​​ണ്ടെ​​​​ന്നാ​​​​ണു ക​​​​ണ​​​​ക്ക്. ഫോ​​​​ര്‍​ട്ട് കൊ​​​​ച്ചി ഉ​​​​ള്‍​പ്പെ​​​​ടെ​​​​യു​​​​ള്ള വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​ര കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലെ ചെ​​​​റു​​​​കി​​​​ട വ്യാ​​​​പാ​​​​രി​​​​ക​​​​ളെ​​​​യും വി​​​​ദേ​​​​ശ വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​രി​​​​ക​​​​ളു​​​​ടെ വ​​​​ര​​​​വ് കു​​​​റ​​​​ഞ്ഞ​​​​ത് ബാ​​​​ധി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

സു​​​​ര​​​​ക്ഷാ​​​സാ​​​​ഹ​​​​ച​​​​ര്യം മെ​​​​ച്ച​​​​പ്പെ​​​​ട്ടാ​​​​ല്‍ അ​​​​ടു​​​​ത്ത സീ​​​​സ​​​​ണു​​​​ക​​​​ളി​​​​ല്‍ വിനോദസഞ്ചാര ക​​​​പ്പ​​​​ലു​​​​ക​​​​ള്‍ കൂ​​​​ടു​​​​ത​​​​ലാ​​​​യി എ​​​​ത്തു​​​​മെ​​​​ന്ന പ്ര​​​​തീ​​​​ക്ഷ​​​​യി​​​​ലാ​​​​ണു കൊ​​​​ച്ചി​​​​ന്‍ പോ​​​​ര്‍​ട്ട് അ​​​​ധി​​​​കൃ​​​​ത​​​​ര്‍. പു​​​​തി​​​​യ ക്രൂ​​​​യി​​​​സ് റൂ​​​​ട്ടു​​​​ക​​​​ള്‍ ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്താ​​​​നു​​​​ള്ള ശ്ര​​​​മ​​​​ങ്ങ​​​​ളും തു​​​​ട​​​​രു​​​​ന്നു​​​​ണ്ടെ​​​​ന്നും അ​​​​ധി​​​​കൃ​​​​ത​​​​ര്‍ അ​​​​റി​​​​യി​​​​ച്ചു.

Related posts

Leave a Comment