ഷോ​യി​ബ് ഷോ ​ഇ​നി​യി​ല്ല; മാ​ലി​ക്ക് ഏ​ക​ദി​ന​ത്തി​ൽ നി​ന്ന് വി​ര​മി​ച്ചു

ല​ണ്ട​ൻ: പാ​ക്കി​സ്ഥാ​ൻ മു​ൻ ക്യാ​പ്റ്റ​ൻ ഷോ​യി​ബ് മാ​ലി​ക്ക് ഏ​ക​ദി​ന ക്രി​ക്ക​റ്റി​നോ​ട് വി​ട പ​റ​ഞ്ഞു. വെ​ള്ളി​യാ​ഴ്ച ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ 94 റ​ൺ​സി​ന് പാ​ക്കി​സ്ഥാ​ൻ വി​ജ​യി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് മാ​ലി​ക്ക് ത​ന്‍റെ വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ച​ത്. ലോ​ക​ക​പ്പി​ന്‍റെ സെ​മി കാ​ണാ​തെ പാ​ക്പ​ട പു​റ​ത്താ​യി​രു​ന്നു.

ഏ​റെ​നാ​ൾ മു​ന്നേ ത​ന്നെ ഈ ​തീ​രു​മാ​നം എ​ടു​ത്തി​രു​ന്ന​താ​ണെ​ന്നും എ​ന്നാ​ൽ, പ​ല​കാ​ര​ണ​ങ്ങ​ൾ കൊ​ണ്ട് വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പ​നം നീ​ളു​ക​യാ​യി​രു​ന്ന​വെ​ന്നും മാ​ലി​ക്ക് പ​റ​ഞ്ഞു. ഒ​പ്പം ക​ളി​ച്ച​വ​ർ​ക്കും, പ​രി​ശീ​ല​ക​ർ​ക്കും, സു​ഹൃ​ത്തു​ക്ക​ൾ​ക്കും, സ്പോ​ൺ​സ​ർ​മാ​ർ​ക്കും, മാ​ധ്യ​മ​ങ്ങ​ൾ​ക്കും, കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും എ​ല്ലാ​ത്തി​ലു​മു​പ​രി ആ​രാ​ധ​ക​ർ​ക്കും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ന്നു​വെ​ന്നും മാ​ലി​ക്ക് കൂ​ട്ടി​ച്ചേ​ർ​ത്തു.

ഏ​റെ ദുഃ​ഖ​ക​ര​മാ​യ തീ​രു​മാ​ന​മാ​ണി​തെ​ന്നും പ​ക്ഷേ, ക​രി​യ​റി​നേ​ക്കു​റി​ച്ച് ഓ​ർ​ക്കു​മ്പോ​ൾ താ​ൻ സ​ന്തു​ഷ്ട​നാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൂ​ടു​ത​ൽ സ​മ​യം കു​ടും​ബ​ത്തി​നൊ​പ്പം ചെ​ല​വി​ടാ​നാ​കു​മെ​ന്ന​ത് ത​ന്നെ സ​ന്തു​ഷ്ട​നാ​ക്കു​ന്നു​ണ്ടെ​ന്നും ട്വ​ന്‍റി-20 ഫോ​ർ​മാ​റ്റി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ക്കാ​നാ​കു​മെ​ന്നും മാലിക്ക് വ്യക്തമാക്കി.

നി​ല​വി​ലെ ലോ​ക​ക​പ്പ് ഷോ​യി​ബി​ന് അ​ത്ര ന​ല്ല ഓ​ർ​മ​ക​ള​ല്ല സ​മ്മാ​നി​ക്കു​ക. ക​ളി​ച്ച മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് ആ​കെ നേ​ടാ​നാ​യ​ത് വെ​റും എ​ട്ട് റ​ൺ​സ്. പ്ര​തി​ഭ​യു​ടെ മി​ന്ന​ലാ​ട്ടം പോ​ലും കാ​ണി​ക്കാ​തി​രു​ന്ന ഷോ​യി​ബ് മൂന്നിൽ ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ലും “സംപൂജ്യനു’മായിരുന്നു. ഇ​തോ​ടെ ആ​രാ​ധ​ക​ർ അദ്ദേഹത്തി​നെ​തി​രെ തി​രി​ഞ്ഞി​രു​ന്നു. ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ലും മാ​ലി​ക്കി​നെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല.

1999ൽ ​ഏ​ക​ദി​ന​ത്തി​ൽ അ​ര​ങ്ങേ​റ്റം ന​ട​ത്തി​യ ഷോ​യി​ബ് മാ​ലി​ക്ക് 287 ഏ​ക​ദി​ന​ങ്ങ​ളി​ലാ​ണ് പാ​ക് പാ​ഡ​ണി​ഞ്ഞ​ത്. ഇ​ത്ര​യും മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്നാ​യി 7,543 റ​ൺ​സും 158 വി​ക്ക​റ്റും താ​രം സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഒ​ൻ​പ​ത് സെ​ഞ്ചു​റി​ക​ളും 44 അ​ർ​ധ സെ​ഞ്ചു​റി​ക​ളും മാ​ലി​ക്ക് ഏ​ക​ദി​ന​ത്തി​ൽ സ്വ​ന്തം പേ​രി​ൽ കു​റി​ച്ചു.

2015 ന​വം​ബ​റി​ൽ മാ​ലി​ക്ക് ടെ​സ്റ്റ് ക്രി​ക്ക​റ്റി​നോ​ടും വി​ട​പ​റ​ഞ്ഞി​രു​ന്നു. 35 മ​ത്സ​ര​ങ്ങ​ളി​ല്‍ മൂ​ന്ന് സെ​ഞ്ച്വ​റി​ക​ളും എ​ട്ട് അ​ര്‍​ധ​സെ​ഞ്ച്വ​റി​ക​ളും ഉ​ള്‍​പ്പെ​ടെ 1898 റ​ണ്‍​സാ​ണ് മാ​ലി​ക്ക് ടെ​സ്റ്റി​ല്‍ നേ​ടി​യി​രു​ന്ന​ത്. 32 വി​ക്ക​റ്റു​ക​ളും മാ​ലി​ക്ക് ടെ​സ്റ്റി​ൽ സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്.

111 ട്വ​ന്‍റി-20 മ​ത്സ​ര​ങ്ങ​ൾ ഇ​തു​വ​രെ ക​ളി​ച്ചി​ട്ടു​ള്ള മാ​ലി​ക്ക് 2,245 റ​ൺ​സും 28 വി​ക്ക​റ്റു​ക​ളും നേ​ടി​യി​ട്ടു​ണ്ട്. ടെ​സ്റ്റി​ൽ 245ഉം ​ഏ​ക​ദി​ന​ത്തി​ൽ 143ഉം ​ട്വ​ന്‍റി-20​യി​ൽ 75മാ​ണ് താ​ര​ത്തി​ന്‍റെ ഉ​യ​ർ​ന്ന സ്കോ​റു​ക​ൾ.

Related posts