നിഷ ജോസ് കെ മാണിയുടെ പുസ്തകത്തിലെ പരാമര്‍ശം എന്നെ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധരിപ്പിച്ചു, പരാതിയുമായി മുന്നോട്ടു തന്നെ, ഷോണ്‍ ജോര്‍ജിന് പറയാനുള്ളത്, പുസ്തകത്തില്‍ വിവാദം മുറുകുന്നു

നി​ഷ ജോ​സ് കെ. ​മാ​ണി​യു​ടെ ’ദ ​അ​ദ​ർ സൈ​ഡ് ഒ​ഫ് ദി​സ് ലൈ​ഫ്’ എ​ന്ന പു​സ്ത​ക​ത്തി​ലെ വി​വാ​ദ പ​രാ​മ​ർ​ശ​ത്തി​ൽ ത​നി​ക്കെ​തി​രെ ആ​രോ​പ​ണം ഉ​യ​ർ​ന്നി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഷോ​ണ്‍ ജോ​ർ​ജ് ഇ​ന്നു സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യ്ക്കും കോ​ട്ട​യം ജി​ല്ലാ പോ​ലീ​സ് ചീ​ഫി​നും പ​രാ​തി ന​ല്കും.

പു​സ്ത​ക​ത്തി​ൽ നി​ഷ ജോ​സ് കെ. ​മാ​ണി​യോ​ടു അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നു പ​റ​ഞ്ഞി​രി​ക്കു​ന്ന യു​വ​രാ​ഷ്ട്രീ​യ നേ​താ​വ് താ​നാ​ണെ​ന്ന രീ​തി​യി​ൽ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ലും ചി​ല ഓ​ണ്‍​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ളി​ലും പ​രാ​മ​ർ​ശ​മു​ണ്ടാ​യ​തോ​ടെ​യാ​ണു പ​രാ​തി ന​ല്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നു ഷോ​ണ്‍ ജോ​ർ​ജ് രാഷ്ട്ര​ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.

നി​ഷ ജോ​സ് കെ. ​മാ​ണി യു​വ​രാ​ഷ്്ട്രീ​യ നേ​താ​വി​ന്‍റെ പേ​ര് വെ​ളി​പ്പെ​ടു​ത്ത​ണം. അ​ല്ലാ​ത്ത പ​ക്ഷം വി​വി​ധ കോ​ണു​ക​ളി​ൽ നി​ന്നും ത​നി​ക്കെ​തി​രെ ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്നു​വ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. നി​ഷ പേ​ര് പ​റ​യാ​ത്തി​ട​ത്തോ​ളം കാ​ലം ഞാ​ൻ മ​റു​പ​ടി പ​റ​യേ​ണ്ട​തി​ല്ലെ​ന്നാ​ണു ക​രു​തി​യി​രു​ന്ന​ത്.

ത​ന്നെ​യു​മ​ല്ല ര​ണ്ടു മൂ​ന്നു ദി​വ​സം അ​വ​ർ പേ​രു വെ​ളി​പ്പെ​ടു​ത്തു​ന്ന​തി​നു വേ​ണ്ടി കാ​ത്തി​രി​ക്കാ​നും അ​തി​നു​ശേ​ഷം നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​നു​മാ​ണു തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ സോ​ഷ്യ​ൽ മീ​ഡി​യാ​യും ചി​ല ഓ​ണ്‍​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ളും ത​ന്‍റെ പേ​ര് ഇ​തി​ലേ​ക്കു വ​ലി​ച്ചി​ഴ​ച്ച​തോ​ടെ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യ്ക്കും കോ​ട്ട​യം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യ്ക്കും ഇ​ന്നു ത​ന്നെ പ​രാ​തി ന​ല്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

വാ​ർ​ത്ത​യി​ൽ എ​ന്നെ​ക്കു​റി​ച്ചു പ​റ​യു​ന്ന​തി​ൽ ഒ​രു സ​ത്യ​വു​മി​ല്ല എ​ന്‍റെ അ​മ്മാ​യി​അ​പ്പ​ൻ തി​രു​വ​ന​ന്ത​പു​ര​ത്ത് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​ട്ടി​ല്ല, മ​റ്റു സൂ​ച​ന​ക​ളൊ​ന്നും എ​നി​ക്ക് ബാ​ധ​ക​മ​ല്ല. പ​രി​ച​യ​പ്പെ​ട്ടു എ​ന്നു പ​റ​യു​ന്ന​തും തെ​റ്റാ​ണ് 15 വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പു പ​രി​ച​യ​പ്പെ​ട്ടു എ​ന്നു പ​റ​ഞ്ഞാ​ൽ വി​ശ്വ​സി​ക്കാം.

എ​നി​ക്കു അ​വ​രെ ന​ന്നാ​യി അ​റി​യാം. അ​വ​ർ​ക്കും എ​ന്നെ അ​റി​യാം. നി​ഷ​യു​ടെ ഭ​ർ​ത്താ​വ് എം​പി​യാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​യ്ക്കു​നേ​രെ​യു​ണ്ടാ​യ അ​തി​ക്ര​മം ത​ട​യു​ക​യോ, അ​ക്ര​മി​യ്ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യോ ചെ​യ്യാ​ത്ത അ​ദ്ദേ​ഹ​മാ​ണോ സ്ത്രീ ​ജ​ന​ങ്ങ​ളു​ടെ സം​ര​ക്ഷ​ക​നാ​കു​ന്ന​ത്. രാ​ഷ്്ട്രീ​യ നേ​താ​വി​ന്‍റെ പേ​ര് പ​റ​യി​പ്പി​ക്കാ​തെ പി​ൻ​മാ​റി​ല്ലെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു.

Related posts