നടുറോഡിൽ സ്ത്രീ​യെ കടന്ന് പിടിച്ച് ചു​ണ്ട് ക​ടി​ച്ചു​മു​റി​ച്ചു; ഒച്ചവെച്ചപ്പോൾ യുവാവ് ഓടിപ്പോയി;  നാ​ട്ടു​കാ​രെ ഞെ​ട്ടി​ച്ച സം​ഭ​വം തൃപ്പൂണിത്തുറയിൽ; സംഭവത്തെക്കുറിച്ച് വീട്ടമ്മ പറ‍യുന്നതിങ്ങനെ…

തൃ​പ്പൂ​ണി​ത്തു​റ: ക്ഷേ​ത്ര ദ​ൾ​ശ​നം ക​ഴി​ഞ്ഞു വീ​ട്ടി​ലേ​ക്കു മ​ട​ങ്ങ​വേ ന​ടു​റോ​ഡി​ൽ​വ​ച്ച് സ്ത്രീ​യെ ക​യ​റി​പി​ടി​ച്ച് ചു​ണ്ട് ക​ടി​ച്ചു​മു​റി​ച്ച സം​ഭ​വ​ത്തി​ൽ അ​ജ്ഞാ​ത​നെ ക​ണ്ടെ​ത്താ​ൻ സി​സി​ടി​വി കാ​മ​റ​ക​ൾ പ​രി​ശോ​ധി​ക്കു​മെ​ന്നു പോ​ലീ​സ്. സം​ഭ​വം ന​ട​ന്ന പ്ര​ദേ​ശ​ത്തും സ​മീ​പ സ്ഥ​ല​ങ്ങ​ളി​ലു​മാ​യി നി​ര​വ​ധി സി​സി​ടി​വി കാ​മ​റ​ക​ൾ ഉ​ള്ള​താ​യും ഇ​വ പ​രി​ശോ​ധി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

സം​ഭ​വം ന​ട​ന്ന​തു രാ​ത്രി​യി​ലാ​യ​തി​നാ​ൽ ചി​ത്ര​ങ്ങ​ൾ​ക്കു വ്യ​ക്ത​ത​യു​ണ്ടാ​കു​മോ​യെ​ന്ന ആ​ശ​ങ്ക​യും പോ​ലീ​സി​നു​ണ്ട്. തൃ​പ്പൂ​ണി​ത്തു​റ ശ്രീ​പൂ​ർ​ണ​ത്ര​യീ​ശ ക്ഷേ​ത്ര​ത്തി​നു സ​മീ​പം ഇ​ന്ന​ലെ രാ​ത്രി ഏ​ഴി​നാ​യി​രു​ന്നു നാ​ട്ടു​കാ​രെ ഞെ​ട്ടി​ഞ്ഞ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്.

അ​റു​പ​ത് വ​യ​സു​ള്ള സ്ത്രീ​യാ​ണ് അ​ജ്ഞാ​ത​ന്‍റെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. ക്ഷേ​ത്ര ദ​ർ​ശ​നം ക​ഴി​ഞ്ഞു വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ക​യാ​യി​രു​ന്ന സ്ത്രീ​യെ ന​ടു​റോ​ഡി​ൽ ക​യ​റി​പ്പി​ടി​ച്ചു അ​ജ്ഞാ​ത​ൻ ചു​ണ്ട് ക​ടി​ച്ചു​മു​റി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ ഇ​വ​രെ പി​ന്നീ​ട് കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

മ​ദ്യ ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്നു പ​റ​യ​പ്പെ​ടു​ന്ന അ​ജ്ഞാ​ത​ൻ സ്ത്രീ​യെ പു​റ​കി​ൽ​നി​ന്നും പി​ടി​ച്ചു നി​ർ​ത്തി മു​ഖം പി​ടി​ച്ച് തി​രി​ച്ച് ചു​ണ്ടി​ൽ ക​ടി​ക്കു​ക​യും പെ​ട്ടെ​ന്നു​ത​ന്നെ ഇ​രു​ളി​ൽ മ​റ​യു​ക​യു​മാ​യി​രു​ന്നു​വെ​ന്നാ​ണു പു​റ​ത്തു​വ​രു​ന്ന വി​വ​ര​ങ്ങ​ൾ. അ​ൻ​പ​തു വ​യ​സി​ല​ധി​കം പ്രാ​യ​മു​ള്ള ആ​ളാ​യി​രു​ന്നു ആ​ക്ര​മി​യെ​ന്നും ഇ​യാ​ൾ മു​ഷി​ഞ്ഞ​വ​സ്ത്ര​മാ​ണു ധ​രി​ച്ചി​രു​ന്ന​തെ​ന്നും പ​റ​യ​പ്പെ​ടു​ന്നു. തൃ​പ്പൂ​ണി​ത്തു​റ പോ​ലീ​സാ​ണു കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​ത്.

Related posts