ഭ​ക്ഷ്യ സാ​ധ​ന​ങ്ങ​ൾ പൂ​ഴ്ത്തി​വ​ച്ചാ​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കുമെന്ന് ടിഎ​സ്ഒ

കൊ​ട്ടാ​ര​ക്ക​ര :താ​ലൂ​ക്കി​ൽ പ്ര​ള​യ​ത്തി​ന്‍റെ മ​റ​വി​ൽ അ​രി​യും പ​ഞ്ച​സാ​ര​യും മൈ​ദ​യും പ​യ​ർ​വ​ർ​ഗ്ഗ​ങ്ങ​ളും പ​ല​വ്യ​ഞ്ജ​ന​ങ്ങ​ളും അ​ട​ക്ക​മു​ള്ള ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ പൂ​ഴ്ത്തി​വ​ച്ച് കൃ​ത്രി​മ​ക്ഷാ​മം സൃ​ഷ്ടി​ക്കാ​നും വി​ല വ​ർ​ധി​പ്പി​ക്കാ​നും ശ്ര​മി​ച്ചാ​ൽ അ​വ ക​ണ്ടു​കെ​ട്ടു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.

പൂ​ഴ്ത്തി​വെ​ക്ക​പ്പെ​ട്ട സാ​ധ​ന​ങ്ങ​ൾ 1955ലെ ​ആ​വ​ശ്യ​സാ​ധ​ന നി​യ​മ​പ്ര​കാ​രം ജി​ല്ലാ ക​ള​ക്ട​റു​ടെ അ​നു​മ​തി​ക്ക് വി​ധേ​യ​മാ​യി ക​ണ്ടു​കെ​ട്ടി പൊ​തു​വി​ത​ര​ണ ശൃം​ഖ​ല വ​ഴി വി​ത​ര​ണം ചെ​യ്യു​മെ​ന്ന് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ എ​സ് .എ .​സെ​യ്ഫ് അ​റി​യി​ച്ചു.

ഭ​ക്ഷ്യ വ​സ്തു​ക്ക​ൾ നി​യ​മ​വി​ധേ​യ​മാ​യി അം​ഗീ​ക​രി​ക്ക​പ്പെ​ട്ട ഇ​ട​ങ്ങ​ളി​ൽ മാ​ത്ര​മേ മൊ​ത്ത​വ്യാ​പാ​രി​ക​ൾ സൂ​ക്ഷി​ക്കാ​ൻ പാ​ടു​ള്ളൂ. അ​നു​മ​തി ഇ​ല്ലാ​ത്ത ഗോ​ഡൗ​ണു​ക​ളി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ള്ള ഭ​ക്ഷ്യ വ​സ്തു​ക്ക​ൾ വേ​ണ്ടി വ​ന്നാ​ൽ പി​ടി​ച്ചെ​ടു​ക്കും.
സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​യ ബി​ല്ലു​ക​ൾ നി​ർ​ബ​ന്ധ​മാ​യും സൂ​ക്ഷി​ക്കേ​ണ്ട​തും പ​രി​ശോ​ധ​ന​യ്ക്ക് ല​ഭ്യ​മാ​ക്കേ​ണ്ട​തു​മാ​ണ്.

വാ​ങ്ങി​യ വി​ല​യി​ൽ നി​ന്ന് അ​മി​ത​മാ​യി ലാ​ഭ​മെ​ടു​ത്ത് വി​ൽ​പ്പ​ന ന​ട​ത്തു​ന്നെ​ന്ന പ​രാ​തി ഗൗ​ര​വ​മാ​യി കാ​ണു​ന്ന​താ​ണ്.
കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കി​ലെ ഏ​തെ​ങ്കി​ലും കേ​ന്ദ്ര​ത്തി​ൽ പൂ​ഴ്ത്തി​വെ​പ്പ് അ​ക്കാ​ര്യം പൊ​തു​ജ​ന​ങ്ങ​ളും ചെ​റു​കി​ട വ്യാ​പാ​രി​ക​ളും താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ലോ 04742454769 എ​ന്ന ന​മ്പ​റി​ലോ അ​റി​യി​ച്ചാ​ൽ തു​ട​ർ​ന​ട​പ​ടി ഉ​ണ്ടാ​കു​ന്ന​താ​ണെ​ന്നും താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

Related posts