മൂ​സേ​വാ​ല​യു​ടെ കൊ​ല​പാ​ത​കം അ​റ​സ്റ്റി​ലാ​യ​ത് മ​യ​ക്കു​മ​രു​ന്ന് വ്യാ​പാ​രി; മൂ​സേ​വാ​ല​യു​ടെ ആ​രാ​ധ​ക​ൻ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു

ന്യൂ​ഡ​ൽ​ഹി: പ​ഞ്ചാ​ബി ഗാ​യ​ക​ൻ സി​ദ്ദു മൂ​സേ​വാ​ല​യു​ടെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു.

മ​യ​ക്കു​മ​രു​ന്ന് വ്യാ​പാ​രി​യാ​യ മ​ൻ​പ്രീ​ത് സിം​ഗ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ഉ​ത്ത​രാ​ഖ​ണ്ഡി​ൽ​നി​ന്നാ​ണ് മ​ൻ​പ്രീ​ത് ഉ​ൾ​പ്പെ​ടെ ആ​റ് പേ​രെ പ​ഞ്ചാ​ബ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ഉ​ത്ത​രാ​ഖ​ണ്ഡി​ൽ ഹേം​കു​ണ്ഡ് സാ​ഹി​ബി തീ​ർ​ഥാ​ട​ക​ർ​ക്കി​ട​യി​ൽ ഒ​ളി​ച്ചു ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ഉ​ത്ത​രാ​ഖ​ണ്ഡ്-​പ​ഞ്ചാ​ബ് പോ​ലീ​സി​ന്‍റെ സം​യു​ക്ത​സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ അ​ഞ്ച് ദി​വ​സം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു.മ​ൻ​പ്രീ​ത് മ​റ്റ് കേ​സു​ക​ളി​ലും പ്ര​തി​യാ​ണ്.

ആ​യു​ധം കൈ​യി​ൽ​വ​യ്ക്ക​ൽ, കൊ​ല​പാ​ത​ക​ശ്ര​മം, ക​ലാ​പം, നി​യ​മ​വി​രു​ദ്ധ​മാ​യി സം​ഘം ചേ​ര​ൽ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ​ക്ക് ഇ​യാ​ൾ മു​മ്പ് അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്.

സി​ദ്ദു മൂ​സേ​വാ​ല​യു​ടെ കൊ​ല​പാ​ത​ക​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത ലോ​റ​ൻ​സ് ബി​ഷ്ണോ​യി സം​ഘ​ത്തി​ൽ​പ്പെ​ട്ട​യാ​ളാ​ണ് മ​ൻ​പ്രീ​ത്.

മൂ​സേ​വാ​ല​യു​ടെ കൊ ​ല​പാ​ത​ക​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം കാ​ന​ഡ​യി​ൽ നി​ന്നു​ള്ള അ​ധോ​ലോ​ക സം​ഘം ഗോ​ൾ​ഡി ബ്രാ​ർ ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്. സം​ഘാം​ഗം സ​മൂ​ഹ​മാ​ധ്യ​മം വ​ഴി​യാ​ണ് ഇ ​ക്കാ​ര്യ​മ​റി​യി​ച്ച​ത്.

മൂ​സേ​വാ​ല​യു​ടെ ആ​രാ​ധ​ക​ൻ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു
ച​ണ്ഡീ​ഗ​ഢ്: പ​ഞ്ചാ​ബി ഗാ​യ​ക​നും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ സി​ദ്ദു മൂ​സേ​വാ​ല​യു​ടെ കൊ​ല​പാ​ത​ക​ത്തേ​ത്തു​ട​ര്‍​ന്ന് 19-കാ​ര​നാ​യ ആ​രാ​ധ​ക​ന്‍ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു.

ഫി​നൈ​ല്‍ കു​ടി​ച്ച ഇ​യാ​ള്‍ അ​ത്യാ​സ​ന്ന നി​ല​യി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.മൊ​ഹാ​ലി​യി​ലെ ജ​ന്ദ്പു​ര്‍ ഗ്രാ​മ​ത്തി​ല്‍ നി​ന്നു​ള്ള അ​വ്താ​ര്‍ സിം​ഗാ​ണ് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്.

സി​ദ്ധു മൂ​സേ​വാ​ല​യു​ടെ ക​ടു​ത്ത ആ​രാ​ധ​ക​നാ​യി​രു​ന്നു ഇ​യാ​ൾ. സി​ദ്ധു മൂ​സേ​വാ​ല​യു​ടെ ഗാ​ന​ങ്ങ​ള്‍ ഏ​പ്പോ​ഴും കേ​ള്‍​ക്കാ​ന്‍ ഇ​ഷ്ട​പ്പെ​ട്ടി​രു​ന്ന അ​വ്താ​ർ, മൂ​സേ​വാ​ല​യു​ടെ പേ​ര് ആ​ലേ​ഖ​നം ചെ​യ്ത ടീ ​ഷ​ര്‍​ട്ടാ​ണ് സ്ഥ​രി​മാ​യി ധ​രി​ച്ചി​രു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ൾ.

ഞാ​യ​റാ​ഴ്ച മാ​ന്‍​സ​യി​ലാ​ണ് അ​ജ്ഞാ​ത​രു​ടെ വെ​ടി​യേ​റ്റ് മൂ​സേ​വാ​ല മ​രി​ച്ച​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ബ​ന്ധു ഗു​ര്‍​പ്രീ​ത് സിം​ഗി​നും സു​ഹൃ​ത്ത് ഗു​ര്‍​വീ​ന്ദ​ര്‍ സിം​ഗി​നും പ​രി​ക്കേ​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Related posts

Leave a Comment