അ​ച്ഛ​ന്‍ ഉ​ദ്ദേ​ശി​ച്ച​ത് ലീ​ന​യെ​ന്നാ​യി​രു​ന്നു​വെ​ങ്കി​ലും അ​മ്മ അ​ത് ലെ​ന​യെ​ന്നാ​ക്കി​! സി​നി​മ​യി​ല്‍ നി​ന്ന് ല​ഭി​ച്ച​ത് കു​റെ വാ​ഗ്ദാ​ന​ങ്ങ​ളും വ​ണ്ടി​ച്ചെക്കുകളും; മനസുതുറന്ന് ലെന ​

അ​ച്ഛ​ന്‍ മോ​ഹ​ന്‍ കു​മാ​ര്‍ നോ​ര്‍​ത്ത് ഈ​സ്റ്റി​ല്‍ എ​സ്ബി​ഐ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു. ഞാ​ന്‍ ജ​നി​ച്ച​പ്പോ​ള്‍ കു​ഞ്ഞി​ന് ലീ​ന എ​ന്ന് പേ​രി​ട​ണ​മെ​ന്നു കാ​ണി​ച്ച് അ​ച്ഛ​ന്‍ അ​മ്മ ടീ​ന​യ്ക്ക് ക​ത്തെ​ഴു​തി.

ക​ത്തി​ല്‍ lena എ​ന്നാ​ണ് എ​ഴു​തി​യി​രു​ന്ന​ത്. അ​ച്ഛ​ന്‍ ഉ​ദ്ദേ​ശി​ച്ച​ത് ലീ​ന​യെ​ന്നാ​യി​രു​ന്നു​വെ​ങ്കി​ലും അ​മ്മ അ​ത് ലെ​ന​യെ​ന്നാ​ക്കി​യെ​ന്ന് താ​രം പ​റ​യു​ന്നു.

ഷി​ല്ലോം​ഗി​ലെ കോ​ണ്‍​വെ​ന്‍റ് സ്‌​കൂ​ളി​ലാ​യി​രു​ന്നു ഏ​റെ നാ​ള്‍ ഞാ​ന്‍ പ​ഠി​ച്ച​ത്. തൃ​ശൂ​ര്‍ വി​ദ്യാ​നി​കേ​ത​നി​ല്‍ പ്ല​സ് ടു​വി​ന് പ​ഠി​ക്കു​ന്ന സ​മ​യ​ത്ത് സ്‌​കൂ​ളി​ലെ തിയേ​റ്റ​ര്‍ ഗ്രൂ​പ്പി​ല്‍ അം​ഗ​മാ​യി​രു​ന്നു.

ജ​യ​രാ​ജ് സാ​റി​ന്‍റെ സ്‌​നേ​ഹ​ത്തി​ലേ​ക്ക് ക്ഷ​ണം ല​ഭി​ച്ച​ത് അ​പ്പോ​ഴാ​ണ്. പി​ന്നീ​ട് നി​ര​വ​ധി വേ​ഷ​ങ്ങ​ള്‍ തേ​ടി​യെ​ത്തു​ക​യു​ണ്ടാ​യി.

ക​രു​ണം, ഇ​ന്ദ്രി​യം, കൊ​ച്ചു കൊ​ച്ചു സ​ന്തോ​ഷ​ങ്ങ​ള്‍, വ​ര്‍​ണക്കാ​ഴ്ച​ക​ള്‍, ഒ​രു ചെ​റു​പു​ഞ്ചി​രി, ര​ണ്ടാം ഭാ​വം അ​ങ്ങ​നെ​യ​ങ്ങ​നെ​ സി​നി​മ​യി​ല്‍ നി​ന്ന് ല​ഭി​ച്ച​ത് കു​റെ വാ​ഗ്ദാ​ന​ങ്ങ​ളും വ​ണ്ടി​ച്ചെ​ക്കു​ക​ളു​മാ​ണ്.

സി​നി​മ വി​ജ​യി​ച്ചാ​ല്‍ പ​ണം ത​രാ​മെ​ന്ന് ചി​ല​ര്‍ പ​റ​യും. അ​ന്ന് ഞാ​ന്‍ അ​ഭി​ന​യം ഒ​രു ക​രി​യ​റാ​യി എ​ടു​ത്തി​രു​ന്നി​ല്ലാ​ത്തി​നാ​ല്‍ അ​തൊ​ക്കെ നി​സം​ഗ​ത​യോ​ടെ​യേ ക​ണ്ടൂ​ള്ളൂ.

കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ നി​ന്നാ​ണ് ബി​എ​സ്‌​സി സൈ​ക്കോ​ള​ജി ര​ണ്ടാം റാ​ങ്കി​ല്‍ പാ​സാ​യ​ത്. മും​ബൈ​യി​ല്‍ നി​ന്ന് ക്ലി​നി​ക്ക​ല്‍ സൈ​ക്കോളജിയി​ല്‍ പി.​ജി നേ​ടി. സൈ​ക്കോ​ള​ജി പ​ഠ​നം വ്യ​ക്തി​ത്വ​ത്ത സ്വാ​ധീ​നി​ച്ചി​ട്ടു​ണ്ട്. -ലെ​ന

Related posts

Leave a Comment