നടുവുവേദന ഒഴിവാക്കാം…10 ടിപ്‌സ്

painപ്രായമായവരെ മാത്രമല്ല യുവാക്കളിലും നടുവുവേദന ഇപ്പോള്‍ സാധാരണമാണ്. പലപ്പോഴും ജീവിതശൈലിയാണ് നടുവുവേദനയെന്ന വില്ലന്റെ വരവിനു കാരണം. നടുവുവേദന വരാതിരിക്കാ്ന്‍ ഈ ടിപ്‌സുകള്‍ പരീക്ഷിക്കാം.

* മണ്ണും കല്ലും മറ്റു ഭാരമുള്ള വസ്തുക്കളും എടുത്തുയര്‍ത്തുമ്പോള്‍ ഘട്ടം ഘട്ടമായി ചെയ്യാന്‍ ശ്രമിക്കണം. മുട്ടു മടക്കി ഇരുന്നു സാധനങ്ങള്‍ എടുത്തു തലയില്‍വച്ച ശേഷം മുട്ടിനു ഭാരം നല്‍കി എഴുന്നേല്‍ക്കുക.
* വ്യായാമക്കുറവാണു നടുവുവേദനയ്ക്കുള്ള പ്രധാന കാരണം. ദിവസവും അരമണിക്കൂറെങ്കിലും വ്യായാമത്തിനായി നീക്കിവയ്ക്കുക.
* കുനിഞ്ഞു ഭാരമെടുക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. നടുവിനു ബലം കൊടുക്കാതെ രണ്ടു മുട്ടും മടക്കി കുനിഞ്ഞ് ഭാരം എടുത്ത് മുട്ടു നിവര്‍ത്തി പൊങ്ങുക.
* കമ്പ്യൂട്ടറിനു മുമ്പില്‍ വളഞ്ഞിരിക്കാതെ നിവര്‍ന്നിരിക്കണം. കൈകള്‍ക്കു താങ്ങുള്ള കസേരകള്‍ ഉപയോഗിക്കുന്നതാണ് ഉത്തമം.
* മോണിറ്ററിന്റെ മുകള്‍ ഭാഗം കണ്ണിനു സമാന്തരമായിരിക്കണം. അഡ്ജസ്റ്റ് ചെയ്യാവുന്ന കസേരകള്‍ ഉപയോഗിച്ച് ഇതു ക്രമപ്പെടുത്താവുന്നതാണ്. കഴുത്തും നടുവും നിവര്‍ന്നിരിക്കാനും ഇതു സഹായിക്കും.
* കൈകള്‍ കസേരപ്പിടിയില്‍ താങ്ങി ടൈപ്പ് ചെയ്യത്തക്ക രീതിയില്‍ കീബോര്‍ഡ് വയ്ക്കുക.
* ദിവസവും ഇരുന്നു ജോലി ചെയ്യുന്നവര്‍ നടുവിനു താങ്ങു നല്‍കുന്ന കസേരകള്‍ ഉപയോഗിക്കുക. അല്ലെങ്കില്‍ നടുഭാഗത്തു കുഷ്യന്‍ വയ്ക്കുക.
* കസേരയില്‍ കുനിഞ്ഞിരുന്നു ജോലി ചെയ്യാതെ നിവര്‍ന്നിരിക്കണം.
* ഒരേ രീതിയില്‍ ദീര്‍ഘനേരം ഇരുന്നു ജോലി ചെയ്യാതെ ഇടയ്ക്ക് റിലാക്‌സ് ചെയ്യുക. എഴുന്നേറ്റു നിന്നു കാല്‍വിരലുകള്‍ നിലത്തൂന്നി കൈകള്‍ മുകളിലേക്ക് ഉയര്‍ത്തുക. ഇതു മസിലുകള്‍ക്ക് ആയാസം നല്‍കാന്‍ സഹായിക്കുന്നു.
* കൃഷിപ്പണിക്കാര്‍ നീണ്ട കൈയുള്ള തൂമ്പ ഉപയോഗിക്കുക. ഇതു നടുവിനുണ്ടാക്കുന്ന സമ്മര്‍ദത്തിന്റെ തോതു കുറയ്ക്കും.

Related posts