ഉ​ല്ലാ​സ ഗ​ണി​തം, ഗ​ണി​ത വി​ജ​യം വീ​ട്ടി​ലും..! മ​ന്ത്രി​യോ​ടൊ​പ്പം ക​ണ​ക്കി​ൽ ക​ളി​ച്ച് അ​നാ​മി​ക​യും ആ​കാ​ശും

നേ​മം: നേ​മം ഗ​വ യു​പി​എ​സി​ലെ ഒ​ന്നാം ക്ലാ​സു​കാ​രി അ​നാ​മി​ക​യും നാ​ലാം ക്ലാ​സു​കാ​ര​ൻ ആ​കാ​ശും മ​ന്ത്രി​യോ​ടൊ​പ്പം ക​ണ​ക്കി​ൽ ക​ളി​ച്ച് മു​ന്നേ​റി.​

സം​ഖ്യാ കാ​ർ​ഡു​ക​ൾ ഗെ​യിം ബോ​ർ​ഡി​ൽ നി​ര​ത്തി ക​ളി പു​രോ​ഗ​മി​ച്ച​പ്പോ​ൾ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും ആ​ഹ്ളാ​ദം.

പ്രൈ​മ​റി ത​ല​ത്തി​ൽ ഗ​ണി​ത​ത്തി​ലെ അ​ടി​സ്ഥാ​ന ശേ​ഷി​ക​ൾ കു​ട്ടി​ക​ൾ ഉ​റ​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ പൊ​തു വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് സ​മ​ഗ്ര​ശി​ക്ഷ കേ​ര​ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന ഉ​ല്ലാ​സ ഗ​ണി​തം, ഗ​ണി​ത വി​ജ​യം വീ​ട്ടി​ലും വി​ദ്യാ​ല​യ​ത്തി​ലും പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​ന വേ​ദി​യി​ലാ​ണ് പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി, ഐ.​ബി.​സ​തീ​ഷ് എം​എ​ൽ​എ, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ​സ്.​കെ. പ്രീ​ജ എ​ന്നി​വ​രോ​ടൊ​പ്പം കു​ട്ടി​ക​ൾ ക​ളി​ച്ചു ര​സി​ച്ച​ത്.

നേ​മം ഗ​വ.​യു​പി​എ​സ് ഓ​ഡി​റ്റോ​റി​യ​മാ​യി​രു​ന്നു വേ​ദി. പൊ​തു​വി​ദ്യാ​ഭ്യാ​സ – തൊ​ഴി​ൽ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഐ. ​ബി. സ​തീ​ഷ് എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി. പ​ഠ​ന കി​റ്റു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി. ​സു​രേ​ഷ് കു​മാ​ർ നി​ർ​വ​ഹി​ച്ചു.

ഗൃ​ഹാ​ന്ത​രീ​ക്ഷ സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ആ​സ്വാ​ദ്യ​ക​ര​മാ​യ ഗ​ണി​ത​കേ​ളി​യിൽ കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും ഒ​രു​മി​ച്ചേ​ർ​പ്പെ​ടു​ക​യെ​ന്ന​താ​ണ് പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ

​തി​ന്‍റെ ഭാ​ഗ​മാ​യി അ​ധ്യാ​പ​ക ശി​ല്പ​ശാ​ല​ക​ൾ, ര​ക്ഷ​ക​ർ​തൃ സം​ഗ​മ​ങ്ങ​ൾ എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. വീ​ട്ടി​ലി​രു​ന്ന് ക​ളി​ച്ചു പ​ഠി​ച്ചു ര​സി​ക്കാ​ൻ ഗെ​യിം ബോ​ർ​ഡു​ക​ൾ, സം​ഖ്യാ കാ​ർ​ഡു​ക​ൾ, ഡ​യ​സ് ക​ട്ട​ക​ൾ എ​ന്നി​വ 13 ല​ക്ഷം കു​ട്ടി​ക​ളു​ടെ വീ​ടു​ക​ളി​ലെ​ത്തി​ക്കും.

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.ച​ട​ങ്ങി​ൽ നേ​മം ഗ​വ.​യു​പി​എ​സി​ന്‍റെ ഉ​പ​ഹാ​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ച​ന്തു കൃ​ഷ്ണ സ​മ്മാ​നി​ച്ചു.

നേ​മം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. കെ. ​പ്രീ​ജ, ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് അം​ഗം ഭ​ഗ​ത് റൂ​ഫ​സ് , പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​മ​ല്ലി​ക, പ​ഞ്ചാ​യ​ത്ത് അം​ഗം ഇ. ​ബി. വി​നോ​ദ് കു​മാ​ർ, പൊ​തു​വി​ജ്ഞാ​ന സം​ര​ക്ഷ​ണ​യ​ജ്ഞം കോ – ​ഓ​ർ​ഡി​നേ​റ്റ​ർ എ​സ്. ജ​വാ​ദ്, എ​സ്എം​സി ചെ​യ​ർ​മാ​ൻ വി. ​മ​നു, ഹെ​ഡ്മാ​സ്റ്റ​ർ എ .​എ​സ്. മ​ൻ​സൂ​ർ, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി മാ​സ്റ്റ​ർ കെ. ​എം. ഹ​രി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

എ​സ്എ​സ്കെ അ​ഡീ​ഷ​ണ​ർ ഡ​യ​റ​ക്ട​ർ ആ​ർ. എ​സ്. ഷി​ബു സ്വാ​ഗ​ത​വും ജി​ല്ലാ പ്രോ​ജ​ക്ട് കോ – ​ഓ​ർ​ഡി​നേ​റ്റ​ർ ബി. ​ശ്രീ​കു​മാ​ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Related posts

Leave a Comment